ജാസ്മിന്‍ - ഗബ്രി സ്നേഹം ലോകോത്തരം, അടുത്ത നിമിഷം എല്ലാം തവിടുപൊടി, വല്ലാത്ത നാക്കായി പോയി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് അകത്തും പുറത്തും ഒരു കോംമ്പോയാണ് ജാസ്മിന്‍ - ഗബ്രി കോംമ്പോ. ഏറ്റവും അവസാനമായി പുറത്ത് വന്ന ഒരു പ്രമോ സൂചിപ്പിക്കുന്നത് ഇരുവരും വേർപിരിയുന്നു എന്ന തരത്തിലാണ്. ജാസ്മിനെ ഇഷ്ടമാണെങ്കിലും വിവാഹം കഴിക്കാനൊന്നും സാധിക്കില്ലെന്ന തരത്തിലാണ് ഗബ്രി സംസാരിക്കുന്നത്. ഗബ്രി - ജാസ്മിന്‍ കോമ്പോയെ പ്രകീർത്തിച്ചും വിമർശിച്ചും കൊണ്ടുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉയർന്ന് വരുന്നതിന് ഇടയിലാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് പുതിയ പ്രമോ വരുന്നത്.
മേല്‍പ്പറഞ്ഞ പ്രമോ വരുന്നതിന് മുന്നോടിയായി ഫേസ്ബുക്കിലെ ബിഗ് ബോസ് ഒഫീഷ്യല്‍ ഗ്രൂപ്പില്‍ തന്നെ വരുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ഗബ്രിയെക്കുറിച്ച് അല്‍പം സർക്കാസം രൂപത്തില്‍ ലോറന്‍സ് എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇത്. ആ സ്നേഹത്തെക്കുറിച്ച് ഇത്ര വാ തോരാതെ പറയുമ്പോഴേക്കും എല്ലാ തകർന്നല്ലോയെന്ന കമന്റും പോസ്റ്റിനെ താഴേയുണ്ട്. വല്ലാത്ത നാവ് തന്നേയെന്നാണ് മറ്റൊരു കമന്റ്.. ലോറന്‍സ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബിഗ്ബോസിൽ വന്നിട്ട് രണ്ടാം ദിവസം ജാസ്മിൻ ആയി കോമ്പോ ഉണ്ടാക്കിയ വ്യക്തിയാണ് ഗബ്രി. ബുദ്ധി ഉപയോഗിച്ചു അവളെ പവർ ടീമിൽ കയറ്റി. ഗെയിം കളിക്കേണ്ട സമയത്ത് കൃത്യമായ പ്ലാനിങ് വെച്ച് ഗെയിം കളിക്കുന്നു. ടാസ്കിൽ 100% ആത്മാർത്ഥത കൊടുക്കുന്നു. ടാസ്ക് ഇല്ലാത്ത സമയത്ത് ജാസ്മിന്റെ കൂടെയുള്ള നിമിഷങ്ങൾ ആനന്ദകരമാക്കുന്നു. ശേരിക്കും പറഞ്ഞാൽ, ഭാഗ്യം ചെയ്ത ലൈഫ്.
ലോകം മുഴുവൻ നമ്മളെ എതിർത്താലും, നമ്മളെ ചേർത്തു നിർത്താൻ ഒരു നെഞ്ചും, തലോടാൻ രണ്ടു കൈകളും ഉണ്ടെങ്കിൽ, എന്തും സാധിക്കുമെന്ന് അവൻ തെളിയിച്ചു. കഴിഞ്ഞ വർഷം മാരാരും ഷിജുവും വിഷ്ണുവും കോമ്പോ ആയി കളിച്ചപ്പോൾ കുഴപ്പം ഇല്ലാതെ ഇരുന്നവർക്ക് ജബ്രി കോമ്പോ പ്രശ്നമാണെന്ന് തോന്നുന്നു എങ്കിൽ, അത് നമ്മുടെ കുഴപ്പമാണ്. അവരുടെ അല്ല.
അവർ അളവിൽ കവിഞ്ഞ അടുപ്പവും ചേഷ്ഠകളും കാണിക്കുന്നുണ്ട്. പല വട്ടം പറഞ്ഞിട്ടും അവർ തിരുത്താൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട്, അവർ അങ്ങനെയാണ് എന്ന് അംഗീകരിക്കുക എന്നതല്ലാതെ നമുക്ക് വേറെ ഓപ്ഷൻ ഇല്ല. പവർ ടീമിൽ ഉള്ള ഗബ്രിയേക്കാൾ എനിക്ക് ഇഷ്ടം പവർ ടീമിന് പുറത്തുള്ള ഗബ്രിയേയാണ്...
ഇത്രമൊക്കെ ഉണ്ടെങ്കിലും, നാക്ക് സ്വല്പം പ്രശ്നമാണ്... " നീ പോയി കുനിഞ്ഞു നിൽക്കടാ, പോയി കുനിഞ്ഞു നിൽക്കെടി, ഇയാളെ തൊട്ടാൽ കൈ കഴുകണം, ഉളുപ്പില്ലാത്തവനെ ഉളുപ്പില്ലാത്തവൻ എന്ന് തന്നെ അല്ലെ വിളിക്കേണ്ടത് " തുടങ്ങിയ സ്റ്റേറ്റ്മെന്റ് എല്ലാം വളരെ തെറ്റാണ്. സ്വയം വലിയ പുരോഗമന വാദിയെന്ന് പറയുന്ന ഗബ്രിയുടെ വായിൽ നിന്നും ഇതൊക്കെ വരുന്നത് ശുദ്ധ തെണ്ടിത്തരം ആണ്.
ഓരോ പുരുഷനിലും ഒരു ഗബ്രിയുണ്ട്. തന്റെ ജാസ്മിനിലേക്ക് എത്തിച്ചേരുക എന്നതാണ് അവന്റെ അന്തിമ ലക്ഷ്യം. അവളിലേക്ക് എത്തുമ്പോൾ അവൻ പൂർണനാവുന്നു. ഒരു ദിവസം വന്നിട്ട് സ്നേഹം തന്നിട്ട് പോയിട്ട്, പിന്നീട് ഒരിക്കലും കാണാൻപോലും കിട്ടാത്ത മനുഷ്യരേക്കാൾ എത്രയോ ശ്രേഷ്ഠമാണ് ഗബ്രിയുടെയും ജാസ്മിന്റെയും സ്നേഹം. ഒരുപക്ഷെ, മരണത്തിനു പോലും പിരിക്കാൻ പറ്റാത്ത സ്നേഹം. ഗബ്രി ജാസ്മിനെ സ്നേഹിക്കുന്നപോലെ, ഒരു പുരുഷനും ഒരു സ്ത്രീയെ സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.












Click it and Unblock the Notifications