ജാസ്മിനും ഗബ്രിയും 18+ കണ്ടന്റാണ് നല്‍കുന്നത്: ഷോയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കണമെന്ന് പ്രേക്ഷകന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിന്‍. സദാചാരത്തിന്റെ എല്ലാവിധ അതിർവരമ്പുകളും മറികടന്നുകൊണ്ടുള്ള ആക്രമണമാണ് പലപ്പോഴും താരത്തിനെതിരെ നടക്കുന്നത്. ജാസ്മിനും ഗബ്രിയും 18+ കണ്ടന്റുകള്‍ നടത്തുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.
ജാസ്മിനും ഗബ്രിയും കൂടുതല്‍ അടുത്ത് പെരുമാറുന്നുണ്ടെങ്കിലും ഇത്തരം ആരോപണം അടിസ്ഥാന രഹിതമാണ് എന്നതാണ് സത്യം. എന്നാല്‍ കിടപ്പറ രംഗങ്ങൾ റേറ്റിംഗ്ഗിന് വേണ്ടി നിങ്ങൾ ഷൂട്ട് ചെയ്ത് പ്രേക്ഷകരെ കാണിക്കുകയാണെങ്കിൽ എ സർട്ടിഫിക്കറ്റ് ഈ ഷോയ്ക്ക് നൽകാൻ ഞങ്ങൾ പ്രേക്ഷകർ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ജോണ്‍ ബ്രിട്ടോയെന്ന ബിഗ് ബോസ് പ്രേക്ഷകന്‍ ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രേക്ഷകരെ ഇങ്ങനെ കബളിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട്. ആര് എന്തു പറഞ്ഞാലും ഞങ്ങളെ തമ്മിൽ പിരിക്കാൻ നോക്കിയാലും ഞങ്ങൾ ഞങ്ങളുടെ 18+ പ്രവർത്തികൾ ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും. വേണമെങ്കിൽ നിങ്ങൾ കണ്ടാൽ മതി എന്ന നിലപാടാണ് ഇവർക്ക്. പ്രേക്ഷകരെ വെറുപ്പിക്കാവുന്ന അങ്ങേയറ്റം ആയി. ജാസ്മിനും& ഗബ്രിയും തങ്ങളുടെ സ്വൈര്യ വിഹരണത്തിന് തടസ്സം നിൽക്കാൻ ആരു വന്നാലും അതിനി സഹ മത്സരാർത്ഥികൾ, മോഹൻലാൽ അല്ല ബിഗ് ബോസ് അല്ല സ്വന്തം തന്ത അല്ല ആരു വന്നാലും ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും, മലയാളി പ്രേക്ഷകരായ നിങ്ങൾ ഇത് വേണമെങ്കിൽ കണ്ടാൽ മതി, ഞങ്ങൾക്ക് ഇത് ഇങ്ങനെ ചെയ്തു തുടരാനാണ് താല്പര്യം ഞങ്ങൾക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും എന്ന ലൈൻ ആണ് ഇവർക്ക് രണ്ടുപേർക്കും.
ജാസ്മിന് ആരുടെ തന്തയ്ക്ക് വേണമെങ്കിലും വിളിക്കാം . ബിഗ് ബോസ് ഒന്നും പറയില്ല കേട്ടോ ആരെ വേണമെങ്കിലും ഊള എന്നും വീട്ടിലിരിക്കുന്ന മാതാപിതാക്കളെയും ഗബ്രിയ്ക്കും വിളിക്കാം. ഒരുതവണ ഗബ്രിയേ എന്തിനു പുറത്താക്കിയോ അതേ കുറ്റം തന്നെ ഗബ്രി വീണ്ടും ചെയ്തിരിക്കുകയാണ് ഇനി പുറത്താക്കുമോ ബിഗ് ബോസ്? ഇവരുടെ ഈ 18+ അഴിഞ്ഞാട്ടം ഇനിയും പ്രേക്ഷകർ കാണണോ ബിഗ് ബോസ്?
നിങ്ങൾ സംരക്ഷണം ചെയ്യുന്നത് ഒരു റിയാലിറ്റി ഷോ ആണ്, സിനിമ ഷൂട്ടിംഗ് അല്ല എന്ന് ഓർമ്മവേണം. പ്രേക്ഷകരുടെ ഇത്രയും എതിർപ്പ് നിങ്ങളെ അറിയിച്ചിട്ടും നിങ്ങൾ ഇവർക്കെതിരെ തക്കതായ നടപടി സ്വീകരിച്ചു കാണുന്നില്ല . ഇനിയും ഇത് നിങ്ങൾ തുടർന്നുകൊണ്ട് പോകാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഞങ്ങൾ പ്രേക്ഷകർക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും.....
കിടപ്പറ രംഗങ്ങൾ റേറ്റിംഗ്ഗിന് വേണ്ടി നിങ്ങൾ ഷൂട്ട് ചെയ്ത് പ്രേക്ഷകരെ കാണിക്കുകയാണെങ്കിൽ എ സർട്ടിഫിക്കറ്റ് ഈ ഷോയ്ക്ക് നൽകാൻ ഞങ്ങൾ പ്രേക്ഷകർ നിയമനടപടിയുമായി മുന്നോട്ട് പോകും. അല്ലെങ്കിൽ നിങ്ങൾ ഇതിന് ഒരു ഡിസ് ക്ലൈമർ നൽകണം 18 + കണ്ടന്റ്റുകൾ ഈ ചിത്രീകരണത്തിൽ ഉണ്ട് കുട്ടികൾ ഈ ഷോ കാണാൻ പാടില്ല എന്ന്...
നിങ്ങൾ തന്നെ ഇടയ്ക്കിടയ്ക്ക് മോഹൻലാൽ സാറിനെ കൊണ്ട് പറയിക്കുന്നുണ്ട് കുട്ടികളും കുടുംബ പ്രേക്ഷകരും കാണുന്ന ഒരു ടിവി ഷോയാണ് ഇത് എന്ന്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇപ്പോൾ പുറത്ത് ഒരു കേസ് നടക്കുന്നുണ്ട്. അതിന്റെ കൂടെ ഒരു കേസും കൂടെ ഞങ്ങൾ ഫയൽ ചെയ്യും അശ്ലീല രംഗങ്ങൾ ചിത്രീകരിച്ച് പ്രേക്ഷകരെയും കുട്ടികളെയും കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് .
ഇനി ബിഗ് ബോസ് ഷോ നടത്തുന്ന ഏഷ്യാനെറ്റ് നും അതിന്റെ പ്രൊഡ്യൂസർക്കും മേലധികാരികൾക്കും ഒരു തീരുമാനമെടുക്കാം . ഞങ്ങൾ പ്രേക്ഷകരുടെ അപേക്ഷയും അഭ്യർത്ഥനയും ഒരുപാട് കഴിഞ്ഞു. പണം കൊടുത്ത് ഞങ്ങൾ കാണുന്ന ഈ ഷോയ്ക്ക് എതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഞങ്ങൾക്കും കൊടുക്കാമല്ലോ ഞങ്ങൾ അത് ചെയ്യും..












Click it and Unblock the Notifications