Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോറയ്ക്ക് കൃത്യമായ ടാർഗറ്റ് ഉണ്ട്, ഇവരാണവർ..കൂടുതൽ സ്ട്രോങ് ആയത് അതോടെ'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഹൗസിൽ തുടക്കത്തിൽ യാതൊരു ചലനവും ഉണ്ടാക്കാത്ത മത്സരാർത്ഥിയായിരുന്ന നോറ. പലവിഷയങ്ങളിലും അതിവൈകാരികമായി പ്രതികരിച്ചതോടെ നോറയെന്ന മത്സരാർത്ഥി ബിഗ് ബോസ് ഷോയ്ക്ക് പോലും യോജിച്ചവൾ അല്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ പതിയെ പതിയെ ഹൗസിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയെന്ന നിലയിലേക്ക് ഉയർന്ന് വരുന്ന നോറയെ ആണ് പ്രേക്ഷകർ കണ്ടത്.

ഇപ്പോഴിതാ നോറയെന്ന ഗെയിമറുടെ ഈ ഗെയിം പ്ലാനിനെ വിശകലനം ചെയ്യുന്ന ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്. എങ്ങനെയാണ് നോറ മുന്നേറുന്നതെന്ന് കുറിപ്പിൽ പറയുന്നു. പൂർണരൂപം വായിക്കാം

norah2

''Slow and Steady Wins The Race',ബിഗ്‌ബോസ് ഗെയിമിൽ നോറയുടെ ഗെയിം ഗ്രാഫിനെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്കാം. തുടക്കത്തിൽ വളരെ ഒതുങ്ങിയിരുന്ന, ഗബ്രി അടക്കം ആക്റ്റീവ് അല്ലാത്ത വീക്ക് പ്ലയർ എന്ന നിലയിൽ ടാർഗറ്റ് ചെയ്ത ഒരാളാണ് നോറ. ഇമോഷണലി വീക്ക്‌ ആയിരുന്ന നോറ അതിന്റെ പേരിൽ അകത്തും പുറത്തും ഒരുപാട് പഴിയും കേട്ടു. എപ്പോഴും കരച്ചിലും പിഴിച്ചിലും ആണെങ്കിലും നോറ ഒരു കണ്ടന്റ് മേക്കർ ആയിരുന്നു. പതിയെ പതിയെ ബിബി ഗെയിമിൽ നോറ കളം പിടിച്ചു.

നോറയ്ക്ക് കൃത്യമായ ടാർഗറ്റ് ഉണ്ട്, അവർക്കെല്ലാം എതിരെ ഡയറക്റ്റ് ആയി ഗെയിം കളിക്കുന്നു എന്നതാണ് പുള്ളിക്കാരിയുടെ പ്ലസ് പോയിന്റ്. ജാസ്മിൻ, ഗബ്രി,ജിന്റോ, ജാൻമണി, പുറത്ത് പോകും വരേ സിജോ - ഇവരൊക്കെയാണ് നോറയുടെ പ്രധാന ടാർഗറ്റ്സ്. ഈ ലിസ്റ്റിലേക്ക് അൻസിബ, വൈൽഡ് കാർഡു കളിൽ പലരും (പ്രധാനമായി സായി, സിബിൻ ) എന്നിവർ വരാനുള്ള സാധ്യതയും വരും ദിവസങ്ങളിൽ കാണാം.

അഭിപ്രായങ്ങൾ തുറന്നു പറയാൻ നോറയ്ക്ക് ഉള്ള ഭയമില്ലായ്മ ആണ് ഗെയിമിൽ പുള്ളിക്കാരിയുടെ മറ്റൊരു പ്ലസ് പോയിന്റ്. ജാൻമണിയ്ക്കെതിരെ നിരന്തരമുള്ള നോറയുടെ പ്രവോക്കിങ് ആ ഹൗസിൽ മറ്റാർക്കും ഇല്ല. തനിക്ക് കിട്ടുന്ന സ്പേസ് എല്ലാം കൃത്യമായി ഉപയോഗിക്കുന്ന ഒരു ഗെയിമർ കൂടിയാണ് നോറ.

നോറ ടാർഗറ്റ് ചെയ്യുന്നവരുടെ പ്രത്യേകത അവരെല്ലാം ശക്തമായ പ്ലയേഴ്സ് ആണ് എന്നതാണ്. ജിന്റോ V/S നോറ യൊക്കെ നോറ തന്നെ കൃത്യമായി ഉണ്ടാക്കി എടുത്ത കോമ്പോ ആണെന്ന് തോന്നിയിട്ടുണ്ട്. സ്ട്രോങ്ങ്‌ ആയ ആൾക്കാർ എനിക്ക് എതിരെ വേണം നിൽക്കാൻ, അതാണ്‌ എന്റെ ഗെയിം എന്ന് നോറ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ നോറയ്ക്ക് പ്രേക്ഷകർക്കിടയിൽ സപ്പോർട്ട് കുറവാണ്. ശ്രീതുവിനെക്കാൾ സപ്പോർട്ട് അർഹിക്കുന്ന ഒരാളാണ് നോറ എന്ന് തോന്നുന്നു.ഈദ് ഡേ യിലെ വീട്ടുകാരുടെ സപ്പോർട്ട് വീഡിയോ കണ്ടതോടെ നോറ കുറേ കൂടി സ്ട്രോങ്ങ്‌ ആയെന്ന് തോന്നി. നിലവിൽ ഹൗസിലെ സ്ത്രീ മത്സരാർത്ഥികളിൽ ഏറ്റവും സ്ട്രോങ്ങ്‌ ആയവരിൽ പ്രധാനി നോറയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+