ജാസ്മിനെ ചൂസ് ചെയ്യില്ലെന്ന് ഗബ്രി പറഞ്ഞു: പക്ഷെ വീഡിയോയില്‍ കണ്ടത് നേരെ തിരിച്ച്; അഭിഷേക്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും വളരെ വേഗത്തില്‍ പുറത്തായെങ്കിലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം അവിടെ ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ജയദീപ്. ആരേയും അങ്ങനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന വ്യക്തിയല്ല ഞാന്‍. അല്ലാതെ ടാസ്കൊക്കെ വരുമ്പോള്‍ വ്യക്തമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പോകാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ടെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്ത് എനിക്ക് ഇത്ര പിന്തുണ ഉണ്ടായിരുന്നു എന്നുള്ളത് അകത്തുള്ള എനിക്ക് അറിയില്ലാലോ. റസ്മിനെതിരെ ഷോയ്ക്ക് അകത്തുള്ളവർ പോലും സംസാരിക്കാത്ത സ്ഥിതിയുണ്ട്. ഗബ്രിയെ ജാസ്മിന്റെ സാരിത്തുമ്പ് എന്ന് പറഞ്ഞ കേസില്‍ ഗബ്രി എനിക്കെതിരെ കുറേ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് അപസ്മാര രോഗമാണ്, സംസാരിക്കുമ്പോള്‍ വിറയ്ക്കും, കയ്യില്‍ താക്കോല്‍ പിടിപ്പിക്കണം എന്നൊക്കെയായിരുന്നു ഗബ്രി പറഞ്ഞത്. അത് പുറത്ത് വന്നോ എന്ന് അറിയില്ല. ഇത്രയൊക്കെ അവന്‍ പറഞ്ഞിട്ടും റസ്മിന്‍ ഞാന്‍ പറഞ്ഞ സാരിത്തുമ്പില്‍ മാത്രം കയറിപ്പിടിച്ചു. എന്നെ മാത്രമായിരുന്നു ക്രൂശിച്ചുകൊണ്ടിരുന്നത്.

ആ സമയത്ത് റസ്മിനെതിരെ കുറേകാര്യങ്ങള്‍ ഞാന്‍ അവിടെ ഇരുന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഒരു ഭാഗം പോലും ലൈവിലോ എപ്പിസോഡിലോ കാണിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍ - ഗബ്രി റിലേഷനെക്കുറിച്ച് ഞാന്‍ ജാസ്മിനുമായി സംസാരിച്ചിരുന്നു. അപ്പോള്‍ ജാസ്മിന്‍ എന്നോട് പറഞ്ഞത്, കയ്യില്‍ പിടച്ചിരിക്കുക എന്നുള്ളതൊക്കെ എന്റെ കാര്യക്ടറാണെന്നാണ്.
പുറത്ത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ജാസ്മിന്‍ ഇത് തുടരുന്നത് ക്യാമറ സ്പെയിസിന് വേണ്ടിയല്ലേ എന്ന് ചോദിച്ചപ്പോള്‍ ജാസ്മിന്‍ പറഞ്ഞത് അല്ലെന്നാണ്. പുറത്ത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ട് കൈവിട്ടാല്‍ ആളുകള്‍ നേരെ തിരിച്ച് പറയും. അത് മോശമാണെന്ന് നമ്മള്‍ തന്നെ ആക്സപ്റ്റ് ചെയ്യുന്ന എന്ന രീതിയില്‍ വരാതിരിക്കാനാണ് ഇത് തുടരുന്നതെന്നായിരുന്നു ജാസ്മിന്റെ മറുപടിയെന്നും അഭിഷേക് പറയുന്നു.
ഇത് ഫ്രണ്ട്ഷിപ്പ് മാത്രമാണ്, അതിന് മുകളില്‍ ഒന്നും ഇല്ലെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. ഗെയിം വന്നാല്‍ ജാസ്മിനെ ചൂസ് ചെയ്യില്ല, ഗെയിമിനേയെ ചൂസ് ചെയ്യുള്ളുവെന്ന് ഗബ്രിയും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ലാലേട്ടന്‍ കാണിച്ച വീഡിയോയില്‍ ഇതിന്റെ നേർ വിപരീതമായ കാര്യങ്ങളാണ് ഇവർ രണ്ടുപേരും ഇരുന്ന് സംസാരിക്കുന്നത്. ഗെയിം വന്ന് കഴിഞ്ഞാലും ഞാന്‍ ജാസ്മിനെയാണ് ചൂസ് ചെയ്യുകയെന്നാണ് ഗബ്രി അവിടെ പറയുന്നത്.
ഇവർ ഒരു സ്ഥലത്ത് പറയുന്നത് അല്ല, മറ്റൊരിടത്ത് പറയുന്നത്. ജാസ്മിനും നോറയും എന്റെ അടുത്ത് വന്നിരുന്ന് പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്. ഇവർക്ക് എന്നെ ഇഷ്ടമായിട്ടല്ല, എന്നോട് സംസാരിക്കുന്നത്. അവർക്ക് അവരുടെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുണ്ട്. അതുകൊണ്ട് മാത്രമാണ് അവർ എന്നോട് സംസാരിക്കുന്നതെന്നും അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.












Click it and Unblock the Notifications