Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനൊപ്പം എത്തി ഗബ്രി; 'ഇതാണോ ആ സർപ്രൈസ്?' ,ഏറ്റെടുത്ത് ആരാധകർ, 'ഹേറ്റേഴ്സ് എങ്ങനെ സഹിക്കും'

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചവരാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോ പുറത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കം മുതൽ വഴിവെച്ചത്. ഹൗസിലെത്തി ആദ്യ ആഴ്ച തന്നെ ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇതോടെ ഹൗസിൽ നിലനിൽക്കാനുള്ള തന്ത്രമായിട്ടായിരുന്നു ഈ കൂട്ടുകെട്ട് വിലയിരുത്തപ്പെട്ടത്. എന്നാൽ വൈകാതെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു.

ഇതോടെ പ്രണയനാടകം കളിച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കുന്നുവെന്ന വിമർശനമായിരുന്നു രണ്ട് പേരും നേരിട്ടത്. ഹൗസിന് പുറത്തും അകത്തും ഒരുപോലെ ഈ കോമ്പോ വെറുക്കപ്പെട്ടു. ജാസ്മിന്റെ കുടംബം അടക്കം ഈ കൂട്ടുകെട്ടിനെതിരെ രംഗത്തെത്തി. എന്നാൽ അതിലൊന്നും രണ്ട് പേരും കുലുങ്ങിയില്ലെന്ന് മാത്രമല്ല ദിവസം കഴിയുന്തോറും ഇരുവരുടേയും അടുപ്പും കൂടുതൽ വളർന്നു. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു ജാസ്മിൻ ബിഗ് ബോസിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജാസ്മിൻ ആ യുവാവിനെ ചതിക്കുകയാണെന്ന വിമർശനങ്ങളും ഇതിനിടയിൽ ശക്തമായിരുന്നു.

jasmine-gabri

ഹൗസിൽ വെച്ച് ഗബ്രിയോട് തനിക്ക് ഇഷ്ടമാണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞതോടെ സ്ഥിതി കൂടുതൽ വഷളായി. ജാസ്മിനുമായി വിവാഹം ഉറപ്പിച്ച വ്യക്തി ആ വിവാഹം വേണ്ടെന്ന് വെച്ചു. ജാസ്മിൻ-ഗബ്രി ബന്ധത്തിന്റെ പേരിൽ ജാസ്മിന്റെ കുടുംബത്തിനെതിരെ പരിഹാസങ്ങളും അധിക്ഷേപങ്ങളും കടുത്തു.

എന്തായാലും ഷോയിൽ നിലനിന്ന് പോകാൻ പയറ്റിയ തന്ത്രം ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്നാൽ പൊളിയുമെന്നും ഇരുവരും തമ്മിൽ ഇനി വലിയ ബന്ധം ഉണ്ടാകില്ലെന്നുമൊക്കെയായിരുന്നു ചിലരുടെ വിമർശനങ്ങൾ. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി അകത്തെ സൗഹൃദം അതുപോലെ തുടരുകയാണ് ജാസ്മിനും ഗബ്രിയും. തങ്ങൾ പരസ്പരം വിളിക്കാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരുമിച്ചെത്തി മറ്റൊരു സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരങ്ങൾ.

പാലക്കാട് ഒരു പരിപാടിക്ക് തങ്ങൾ ഒരുമിച്ചെത്തുമെന്നാണ് ജാസ്മിനും ഗബ്രിയും അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഒരുമിച്ചുള്ള ചിത്രങ്ങളും ഗബ്രി പങ്കിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോക്ക് താഴെ കമന്റുമായി എത്തിയത്. ഹേറ്റേഴ്സ് ഇതെങ്ങനെ സഹിക്കും, പലരും ഇത് താങ്ങില്ലലോയെന്നാണ് കമന്റുകളിൽ ഏറെയും.

കാത്തിരുന്ന ഫോട്ടോ ഒടുവിൽ എത്തിയിരിക്കുന്നു എന്നാണ് മറ്റ് ചില കമന്റുകൾ.' പൊളിച്ച് മക്കളേ വേറെ ലവൽ ഞങ്ങൾ റിക്വസ്റ്റ് ചെയ്തത് തന്ന ഗബ്രി ക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ, 'ഒരു റിലേഷൻഷിപ്പ് കിട്ടാൻ ഇന്ന് വലിയ പാടില്ല, എന്നാൽ ഇതുപോലൊരു സൗഹൃദം കിട്ടാൻ ഭാഗ്യം ചെയ്യണം, നിങ്ങൾ ഇങ്ങനെ സുഹൃത്തുക്കളായി തന്നെ ഇരിക്കൂ', ഒടുവിൽ ജാസ്മിനും ഗബ്രിയും ഒരുമിച്ചെത്തി', 'ഇപ്പോൾ പൊങ്കാല കലവുമായിട്ട് കുറേ കുല സ്ത്രീകളും പുരുഷന്മാരും എത്തുന്നതാണ് ഗൈസ്, നിങ്ങൾ ഇനിയും ഫോട്ടോസ്, വീഡിയോസ്, റീൽസ് ഒക്കെ ഇടണം,എന്ത് സംഭവിക്കുന്നു അറിയണൊല്ലോ', ഇങ്ങനെ പോകുന്നു കമന്റുകൾ. ഫോട്ടോകൾക്ക് താഴെ സ്നേഹം കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+