ജാസ്മിന്‍ സിനിമയിലേക്ക്, ഗബ്രി പറഞ്ഞ സർപ്രൈസ്: കല്ലുപോലെ നില്‍ക്കണം, കരച്ചില്‍ അടക്കാനാകാതെ ജാസ്മിന്‍
ബിഗ് ബോസ് മലായാളം സീസണ്‍ 6 ല്‍ പ്രേക്ഷകർ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ഗബ്രിയുടെ റീ എന്‍ട്രിക്കായിരുന്നു. ഒടുവില്‍ ഇന്ന് അതിരാവിലെ തന്നെ ഗബ്രി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മത്സരാർത്ഥികളില്‍ പലരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഗബ്രിയുടെ വരവ്. ഗ്രബിയുടെ വരവ് കാണാനായി നിരവധിപേർ അതിരാവിലെ തന്നെ ലൈവിലേക്ക് എത്തുകയും ചെയ്തിരുന്നു.
തിരിച്ച് വന്ന ഗബ്രിയും ജാസ്മിനും എന്ത് സംസാരിക്കുന്നുവെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാല്‍ ജാസ്മിനുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന വിവാദങ്ങളൊന്നും ഗബ്രി ജാസ്മിനുമായി സംസാരിച്ചില്ല. അതേസമയം മറ്റ് ചില കാര്യങ്ങള്‍ ഗബ്രി പറയുകയും ഇതിനിടയില്‍ ജാസ്മിന്‍ കരയുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഇവിടെ വന്നത് നിന്നെ മാത്രം സന്തോഷിപ്പിക്കാനല്ല, എല്ലാവരേയും സന്തോഷിപ്പിക്കാനാണ്. അല്ലെങ്കിലും അമ്പത് ദിവസം കഴിഞ്ഞ പോയ എന്റെ പേര് വെച്ചാണല്ലോ പലരും ഗെയിം കളിക്കുന്നത്. പവർ റൂമില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഔട്ടാകുമെന്ന്. ഞാന്‍ കല്ലാണ്, ആ കല്ലുപോലെ നില്‍ക്കണം. ഞാന്‍ അകത്ത് കളിച്ചാലും പുറത്ത് കളിച്ചാലും സ്മൈല്‍ ആന്‍ഡ് ഗോ എവേ. ഈ ഫെയിം ആഫ്റ്റർ എഫക്ടും നീ എന്‍ജോയ് ചെയ്യണം. എല്ലാം ഹൃദയത്തിലേക്ക് എടുക്കാതെ വിട്ടുകളയണമെന്നും ഗബ്രി ജാസ്മിനോടായി പറയുന്നു.
പുറത്ത് നിന്നെക്കാത്ത് വലിയൊരു സമ്മാനമുണ്ടെന്ന സൂചനയും ഗബ്രി ജാസ്മിന് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് എന്താണെന്ന് ഗബ്രി പരസ്യമാക്കിയിട്ടില്ല. ഇത് സിനിമയിലേക്കുള്ള അവസരമാണെന്ന തരത്തിലുള്ള ചർച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. ആന്റണി പെരുമ്പാവൂരും ജിത്തു ജോസഫും ഷോയിലേക്ക് വരികയും മികച്ച അഭിനയ പ്രകടനം കാഴ്ചവെക്കുന്ന രണ്ട് പേർക്ക് അടുത്ത സിനിമകളില്‍ അവസരം നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു. അതില്‍ ഒരാള്‍ ജാസ്മിനാണെന്ന സംശയം നേരത്തെ മുതല്‍ തന്നെയുണ്ടായിരുന്നു. ഗബ്രിയുടെ ഈ സൂചന കൂടിയായതോടെ ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കുകയാണ് പ്രേക്ഷകർ.
അതിനിടെ ഗ്രബി ടാസ്ക് ലെറ്റർ വായിക്കുന്നതിനിടെ ജാസ്മിന്‍ കരയുന്നതും കാണാന്‍ സാധിച്ചു. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് ആർക്കും വ്യക്തമല്ല. അതേസമയം റാങ്കിങ് ടാസ്കില്‍ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങള്‍ തനിക്ക് വലിയ വിഷയം ഉണ്ടായെന്ന് ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞു. ആ ടാസ്കിന് ശേഷം ബാത്ത്റൂമില്‍ കയറി ഷവർ തുറന്നിട്ട് ഒരു മണിക്കൂറോളം അവിടെ നിന്ന് കരഞ്ഞെന്നാണ് ജാസ്മിന്‍ വെളിപ്പെടുത്തുന്നത്.
വേറെ ആര് പറഞ്ഞാലും അർജുന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ജിന്റോയുമായുള്ള വഴക്കിനിടയില്‍ ഗബ്രി പോയെങ്കില്‍ അത് എന്റെ മിടുക്കെന്ന് ഒരു ആവേശത്തില്‍ പറഞ്ഞതാണെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു. അതേസമയം പുറത്ത് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ബിഗ് ബോസ് വീട്ടിന് അകത്ത് ജാസ്മിനുമായി ഒരു തരത്തിലുള്ള അകല്‍ച്ചയും ഇല്ലാതെയാണ് ഗബ്രി പെരുമാറുന്നത് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications