സാബുവിനോട് കെഞ്ചിയിട്ടും കാര്യമുണ്ടായില്ല; ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ വീണ്ടും പൊട്ടിക്കരഞ്ഞ് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ ഹോട്ടൽ ടാസ്ക്കാണ് നടക്കുന്നത്. ബിഗ് ബോസ് സീസൺ 1 ലെ മത്സരാർത്ഥികളായ സാബു മോനും ശ്വേതയും ബിഗ് ബോസ് വീട്ടിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ്. ഇതോടെ ബിഗ് ബോസ് വീട്ടിൽ ആകെ ഒരു മാറ്റം വന്നിട്ടുണ്ട്. സാബു മോൻ മത്സരാർത്ഥികളെ കൂടുതൽ ആക്റ്റീവ് ആക്കാനുള്ള എല്ലാ വഴികളും നോക്കുന്നുണ്ട്.
ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ഗബ്രിയോട് മാത്രമായിരുന്നു. ഗബ്രി- ജാസ്മിൻ കോമ്പോയായിട്ടാണ് ഇവർ ബിബി ഹൗസിൽ നിന്നിരുന്നത്. എന്നാൽ ഗബ്രി പുറത്തായതോടെ ജാസ്മിൻ മാനസികമായി വല്ലാതെ തളർന്ന അവസ്ഥയിലാണ്. അത് മൊത്തത്തിൽ ജാസ്മിനിൽ കാണാനും സാധിക്കും.

ഗബ്രി പോയ ദിവസം ജാസ്മിൻ ഗബ്രിയുടെ ഫോട്ടോ പിടിച്ച് കരഞ്ഞിരുന്നിരുന്നു. ഗബ്രിയുടെ ഓർമയുള്ള സാധനങ്ങളെല്ലാം ജാസ്മിൻ എടുത്തുവെയ്ക്കുകയും ചെയ്തിരുന്നു. ഗബ്രി പോയതിൽ പിന്നെ ജാസ്മിനിൽ ഉണ്ടായ ഈ മാറ്റം ബിബി വീടിനകത്തും പുറത്തുമൊക്കെ ചർച്ചയായിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ നിന്ന് ജാസ്മിനെ എങ്ങനെയെങ്കിലും പുറത്തെത്തിക്കാനുള്ള ശ്രമമാണ് സാബു നടത്തുന്നത്.
ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തുവെച്ചിരിക്കുകയാണ്. മാലയാണെന്നാണ് സൂചന. ഈ വസ്തു സാബുവിനോട് ജാസ്മിൻ തിരിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ അത് കാെടുക്കാൻ സാബു തയ്യാറായിരുന്നില്ല. അത് സ്റ്റോർ റൂമിൽ വെച്ചുവെന്നും അത് ബിഗ് ബോസ് കൊണ്ടുപോയി കാണുമെന്നുമാണ് സാബു പറയുന്നത്. എന്നാൽ അത് സാബുവിന്റെ കയ്യിൽ തന്നെ അത് ഉണ്ട്.
ഇതിനിടയിൽ റെസ്മിനും ജാസ്മിനും തമ്മിൽ വൻ വഴക്ക് നടന്നിരുന്നു. ഇതിന് പിന്നാലെ ജാസ്മിനും റെസ്മിനും കൺഫഷൻ റൂമിലേക്ക് പോയി.
കൺഫഷൻ റൂമിൽ നിന്ന് വന്ന് ജാസ്മിൻ ആദ്യം ചോദിക്കുന്നത് ആ വസ്തുവാണ്. എന്നാൽ സാബു അത് കാെടുക്കുന്നില്ല. എന്നാൽ പിന്നെയും പി ഇക്കാര്യം ചോദിച്ച് സാബുവിന്റെ പിന്നാലെ ജാസ്മിൻ പോകുന്നുണ്ട്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് കളിക്കണമെന്നും ആണ് ജാസ്മിനോട് സാബു പറയുന്നത്.
എന്നാൽ ആ മാല തന്റെ കയ്യിലുണ്ടെന്ന് സാബു ശ്വേതയോട് പറയുന്നുണ്ട്. ഹോട്ടൽ ടാസക്കിന്റെ അവസാനം ആ വസ്തു കൊടുക്കാമെന്നും പറയുന്നു. എന്നാൽ ജാസ്മിൻ ആകെ വിഷമിച്ചായിരുന്ന അവിടെ നിന്ന് തന്റെ മുറിയിലേക്ക് പോയത്. ഗബ്രിയുടെ ഫോട്ടോ എടുത്ത് കരയുന്നുമുണ്ട്. ഇത്തരത്തിൽ ജാസ്മിനെ മുന്നെ കണ്ടിട്ടില്ലെന്നാണ് ആരപാധകർ പറയുന്നത്. ജാസ്മിനെ മനപൂർവ്വം മറ്റുള്ളവർ ടാർഗറ്റ് ചെയ്യുന്നുവെന്ന അഭിപ്രായമാണ് ചിലർക്ക്.
ആകെ മൊത്തം തളർന്നുനിൽക്കുന്ന ജാസ്മിനെ വീണ്ടും എന്തിനാണ് മാനസികമായ വിഷമത്തിലേക്ക് എത്തിക്കുന്നതെന്നും. ഗബ്രിയുടെ ഓർമയിൽ തന്നെ ജാസ്മിൻ കളിക്കുന്നതിൽ എന്തിനാണ് ഇത്ര അസ്വസ്ഥത എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ജാസ്മിൻ വളരെ മികച്ച് നിൽക്കുന്ന മത്സരാർത്ഥിയാണെന്നും ഗബ്രി ജാസ്മിൻ കോമ്പോ ഉണ്ടായത് കാെണ്ട് മാത്രമാണ് പിന്നിലോട്ട് പോയതെന്നും ഇനിയെങ്കിലും ജാസ്മിൻ അത് മനസ്സിലാക്കി കളിക്കണമെന്നും ആണ് ചിലർ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications