'അത് മുറിയുമ്പോഴാണ് ജാസ്മിന്റെ സമനില തെറ്റുന്നത്, ഫിനാൻഷ്യലി ഡിപ്പന്റെന്റ് അല്ലായിരിക്കും, പക്ഷെ..'
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ഒരുപക്ഷെ ഈ സീസണിന്റെ കപ്പടിക്കാൻ പോലും സാധ്യത കൽപ്പിക്കുന്നൊരു താരം കൂടിയാണ് ജാസ്മിൻ. കടുത്ത വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്. ഗബ്രിയുമായുള്ള കോമ്പോ, വൃത്തിയില്ലായ്മ തുടങ്ങിയ കാര്യങ്ങൾക്കെല്ലാമാണ് ജാസ്മിനെതിരെ വിമർശനം ഉയർന്നത്.
ഇപ്പോഴിതാ ജാസ്മിൻ എന്ന മത്സരാർത്ഥിയെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പ് ചർച്ചയാകുകയാണ്. ജാസ്മിന് മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കില്ലെന്നാണ് കുറിപ്പിൽ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ജാസ്മിന്റെ ഒരു അവലോകനം! ജാസ്മിനെ ഹേറ്റ് /ട്രോൾ ചെയ്തു മടുത്തു ! അവൾ പാവമല്ലേ ? ഒരിയ്ക്കലും അല്ല. അഹങ്കാരത്തിന് കയ്യും കാലും വച്ച മൊതല് തന്നെ തന്നെ ആണ് അത്. ഒരു സ്ട്രോങ്ങ് പ്ലെയറോ , അയേൺ ലേഡി ഒന്നും അല്ല. സൗന്ദര്യം ഉണ്ട് അതിന്റെ അഹങ്കരവും.ശരിയാണ് അവൾ വരുന്ന സാഹചര്യം കടക്കാരുടെ ഇടയിൽ ചീത്തവിളിയും , ഹറാസ്സിങ്ങും മറികടന്നു
സോഷ്യൽ മീഡിയ ഉപയോഗിച്ച് പണമുണ്ടാക്കി കടം വീട്ടി നല്ല കാര്യം . ഡിപെൻഡഡ് ആയ ഒരാൾ തന്നെ ആണ് ജാസ്മിൻ. ഫൈനഷ്യലി അല്ലായിരിയ്ക്കം , പക്ഷെ മെന്റലി ആണ്. എപ്പോളും ഒരാൾ കൂടെ വേണം, ചായ്ക്കാൻ ഒരു തോൾ.
ഗബ്രി പോയതോടെ അർജുനുമായി ബെസ്റ്റി കളിച്ചു കോംബോ നോക്കി .. ശ്രീതു ചോദ്യം ചെയ്തു പുതിയ കോംബോ ആണോ? എന്ന് അതോടെ അർജുൻ പിന്മാറി. പിന്നീട് അഭിഷേകുമായി കോംബോ ശ്രമിച്ചു. അവൾക്ക് അവിടെ പിടിച്ചു നിൽക്കാൻ മാത്രം. അഭി അടുത്തില്ല,മുടിയനുമായും നോക്കി നടന്നില്ല
ഇന്നലെ രാജാവ് ടാസ്കിൽ പൊട്ടി പോയി മോങ്ങിയത് അർജുൻ അവരുടെ കൂടെ കൂടി കളിയാക്കി എന്ന് പറഞ്ഞാണ്. സിജോ പറഞ്ഞപ്പോലെ മറ്റുള്ളവർ ഇവക്കു ഓശാന പാടാനാണോ വന്നിരിയ്ക്കുന്നത് ?
പലപ്പോഴും ഇത് ഒരു ഗെയിം ഷോ ആണെന് ഉള്ള ബോധം ഇല്ല , നിസാരമായ ഒരു ജോക്ക് പോലും എടുക്കാൻ പറ്റുന്നില്ല.താനെന്ന ഭാവം തനിക്കു മാത്രം എന്തൊക്കയോ പ്രിവിലേജസ് ഉണ്ട് എന്ന് ധരിച്ചാണ് ജീവിക്കുന്നത്.ലാലേട്ടനോട് വരെ സീബിനെ പരാമർശിച്ചു ഇവൾ പറഞ്ഞതാണ്.അഹംഭാവം അവൾക്കു മാത്രം അവകാശപ്പെട്ടതാണ് എന്നൊക്കെ.അത് മുറിയുമ്പോളാണ് പുള്ളിക്കാരത്തിയ്ക്കു സമനില പോകുന്നത്.
കോവിഡ് സമയത്താണ് കോളേജ് പഠനം അതുകൊണ്ടു വീട്ടിൽ തന്നെ ആയിരുന്നു സോഷ്യൽ മീഡിയ കാലത്തും വീട്ടിൽ തന്നെ ആണ്അ തുകൊണ്ടു പുറം ലോകമായി അധികം ബന്ധമില്ല എന്നൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട് .. ഒരു കാര്യം ഉറപ്പാണ് ഒരു നല്ല സുഹൃത് അവൾക്ക് ഉണ്ടെന്നു തോന്നുന്നില്ല ഉണ്ടായിരുന്നത് നോറ ആണ്. അപ്പോൾ പറഞ്ഞിട്ടും കാര്യം ഇല്ല. പിന്നീട് ഉണ്ടായവർ അവളുടെ ഫെയിം കണ്ടു കൂടെ കൂടിയവരാവാനാണ് സാധ്യത എന്തൊക്കെ ആയാലും
കണ്മുന്നിൽ ഒരാളുടെ ലൈഫിനെ ബാധിക്കുന്ന കാര്യങ്ങൾ ഷോയിലും പുറത്തും
നടക്കുമ്പോൾ ചെറിയ വിഷമം ഉണ്ട്. നല്ല ഒരു സുഹൃത്ത് /പാർട്ണർ അവൾക്ക് കിട്ടട്ടെ.
അവളുടെ കുറവുകളും പോരായ്മകളും പറഞ്ഞു മനസ്സിലാക്കി നല്ലതും ചീത്തയും മനസ്സിലാക്കികൊടുക്കുവാൻ'.












Click it and Unblock the Notifications