Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല..സംഭവിച്ചത് '

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ. ഈ സീസണിൽ വിജയിയായേക്കുമെന്ന് വരെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. എന്നിട്ടും എന്തുകൊണ്ടാണ് ജാസ്മിന് അർഹിച്ച വിജയം നേടാൻ സാധിക്കാതിരുന്നതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. രണ്ടാമതെത്തിയ അർജുൻ ശ്യാമിനേക്കാൾ എന്തുകൊണ്ടും യോഗ്യത ജാസ്മിനാണെന്നും ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ കപ്പടിച്ചേനെയെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

jasgab-

'ജാസ്മിന്റെ ജീവിതം എല്ലാർക്കും ഒരു പാഠം ആണ്. വളരെ ചെറുപ്പത്തിൽ തന്നെ ഇത്രയും വലിയ വിജയം നേടാൻ സാധിച്ചിട്ടും അത് നേരെ കൊണ്ട് പോകാൻ സാധിക്കാതെ സ്വയം വരുത്തി വച്ച വിന കാരണമാണ് വിജയി ആകേണ്ട ആൾ മൂന്നാം സ്ഥാനത്ത് എത്തിയത്.

ഗബ്രി ആയുള്ള കൂട്ട് കെട്ട് തന്നെയാണ് ജാസ്മിനെ കുഴിയിൽ ചാടിച്ചത്. അവൻ ഒരു ഫ്രോഡ് ആണെന്ന് അവൾക്ക് മനസ്സിലായില്ല അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്കു. ഫിനാലെ എത്തി നിൽക്കുകയാണ് ജാസ്മിൻ അവിടേക്ക് ഗബ്രി റീഎൻട്രി ചെയ്തപ്പോ അവളെ നെഗറ്റീവ് ആക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്താമായിരുന്നു. പക്ഷെ അവൻ വീണ്ടും അവളെ നെഗറ്റീവ് ആക്കാൻ മനഃപൂർവം ശ്രമിച്ചു. അവളോട് ഒരു തരി സ്നേഹം ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. റെസ്മിൻ ഉള്ളത് കൊണ്ട് ജാസ്മിൻ അഞ്ചാമത് പോയില്ല.

ഇങ്ങനെ ഒരു സുഹൃത്ത് മതി നമ്മുടെ ജീവിതം നശിക്കാൻ എന്ന് ജാസ്മിൻ ഇനിയെങ്കിലും പഠിക്കും. മിന്നുന്നതെല്ലാം പൊന്നല്ല. ജിന്റോ ആയി ഒരു കോമ്പോ സാബു പറഞ്ഞത് പോലെ ഉണ്ടാക്കി അർജുനെ ഒക്കെ ടാർഗറ്റ് ചെയ്തിരുന്നേൽ ഇന്ന് ജാസ്മിൻ സെക്കന്റ് ആകുമായിരുന്നു. പക്ഷെ അവൾ ജിന്റോയെ പോലും വെറും മൂന്നാംകിട ആയാണ് കണ്ടത്. അയാളുടെ ഗെയിമിലെ ബ്രില്യൻസ് പോലും അറിയാൻ ശ്രമിച്ചില്ല. എന്തായാലും പുറത്ത് ഇറങ്ങി ജാസ്മിന് നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കി ക്വാളിറ്റി ഉള്ള മനുഷ്യരെ സ്വയം കണ്ടെത്താൻ സാധിക്കട്ടെ', കുറിപ്പിൽ പറഞ്ഞു.

അതേസമയം അർജുൻ ശ്യാം രണ്ടാമതായതിൽ കടുത്ത അമർഷമാണ് ഒരു വിഭാഗം പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അനർഹനാണ് അർജുൻ എന്നാണ് പലരും പറയുന്നത്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം- 'ഈ സീസണിലെ മോശം മത്സരാർത്ഥികളിൽ ഒരാളാണ് അർജുൻ. ശ്രീതു ആയി ഒരു കോമ്പോയും രണ്ട് മൂന്ന് ടാസ്കും ജയിച്ചതല്ലാതെ ഇയാൾ ആ ഷോയ്ക്ക് യാതൊരു വിധ കണ്ടന്റും കൊടുത്തിട്ടില്ല. ആദ്യ ആഴ്ച പുറത്തായ രതീഷ് ഉണ്ടാക്കിയ ഓളം പോലും മൊത്തത്തിൽ നോക്കിയാൽ അർജുനില്ല. ഏറ്റവും അവസാനം മത്സരാർത്ഥികൾക്ക് കാണിച്ചു കൊടുത്ത വീഡിയോയിൽ നോറയ്ക്ക് ഉള്ള സ്ക്രീൻസ്പേസ് പോലും അർജുനില്ലായിരുന്നു എന്നോർക്കണം.

മലയാളം ബിഗ് ബോസ് കാണികളുടെ നിലവാരം ഓരോ സീസൺ കഴിയുമ്പോഴും താഴേക്ക് തന്നെയാണ്. ഇപ്രാവശ്യം ജാസ്മിന് പകരം അർജുൻ സെക്കന്റ് ആയി. കഴിഞ്ഞ തവണ ശോഭയ്ക്ക് പകരം റെനീഷ സെക്കന്റ്. അതിന് മുൻപ് ബ്ലസ്ലിക്ക് പകരം ദിൽഷ വിജയി. അടുത്ത പ്രാവശ്യവും ഏതെങ്കിലും ഒരു വേസ്റ്റ് ഇത് പോലെ പിആറിന്റെ ബലത്തിൽ കേറി വരും. എന്റെ അഭിപ്രായത്തിൽ അടുത്ത സീസണിൽ എങ്കിലും ഷോ പൂർണമായും ഏഷ്യാനെറ്റിൽ നിന്ന് മാറ്റി ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ മാത്രമായി കാണിക്കണം. വിവരമില്ലാത്ത കുറെ സീരിയൽ പ്രേക്ഷകർ ആണ് ബിഗ് ബോസ് മലയാളത്തിന്റെ ശാപം. അതുപോലെ അടുത്ത പ്രാവശ്യം എങ്കിലും ക്യൂട്ട്നെസ് ഇറക്കി വിരകുന്ന അർജുനെ പോലെയുള്ള മര വാഴകളെ അല്ലാതെ ആക്ടീവ് ആയ 25 പേരെ കൊണ്ടുവരണം', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+