ജാസ്മിന് വീണ്ടും ബിഗ് ബോസിന്റെ രഹസ്യ സന്ദേശം? എന്താണ് ആ കത്തില്‍, ഇത് അംഗീകരിക്കില്ല, പുറത്ത് വിടണമെന്ന്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രധാനപ്പെട്ട മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ ജാഫർ. അനുകൂലമായാലും പ്രതികൂലമായാലും തുടക്കം മുതല്‍ തന്നെ ബിഗ് ബോസുമായി ബന്ധപ്പെട്ട ചർച്ചാ വിഷയങ്ങളുടെ കേന്ദ്ര സ്ഥാനത്ത് തന്നെ ജാസ്മിനുണ്ട്. ബിഗ് ബോസ് ജാസ്മിനോട് ഫേവറിസം കാണിക്കുന്നുവെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
വീട്ടില്‍ നിന്നും ജാസ്മിന് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ആരോപണം ശക്തമായത്. ബാപ്പയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കോളായിരുന്നു അതെന്നായിരുന്നു ബിഗ് ബോസ് വിശദീകരിച്ചത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും വിശ്വസിക്കുന്നത്. ഇതിന് പിന്നാലെയാണ് ജാസ്മിന് കഴിഞ്ഞ ദിവസം വന്ന ഒരു കത്തുമായി ബന്ധപ്പെട്ടും ചില വിമർശനങ്ങള്‍ ഉയരുന്നത്.

ജാസ്മിനെ സ്റ്റോർ റൂമിലേക്ക് വിളിച്ചായിരുന്നു ബിഗ് ബോസ് ഒരു കത്ത് കൈമാറിയത്. കത്ത് വായിച്ച ജാസ്മിന്‍ അത് പതിയെ മടക്കി ക്യാമറ ബാഗില്‍ വെക്കുന്നതും കാണാം. ലൈവില്‍ ഈ രംഗങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും എപ്പിസോഡിലും പ്ലസിലും ഇതൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആ കത്തില്‍ എത്താണ് പറഞ്ഞതെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി പ്രേക്ഷകർ രംഗത്ത് വന്നത്. ഇത് ഫേവറിസമാണെന്നും അവർ ആരോപിക്കുന്നു.
യഥാർത്ഥത്തിൽ ഏഷ്യാനെറ്റ് ചെയ്യുന്ന ഒരു ട്രിക്ക് ആണിതെന്നും അതായത് ഒരു തരം റിവേഴ്സ് സൈക്കോളജിയാണ് ഇതെല്ലാമെന്നും ഒരു പ്രേക്ഷകന്‍ പറയുന്നു. ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് സിബിൻ്റെ ഡിബേറ്റ് ഏഷ്യാനെറ്റ് മെയിൻ എപ്പിസോഡിൽ നിന്നും ഒഴിവാക്കി എന്നതും ജാസ്മിന് കിട്ടിയ കത്തും ഒക്കെയാണ്.
ഇപ്പോൾ ഇത് കാണുന്നവർക്ക് എല്ലാം ഏഷ്യാനെറ്റ് സിബിനെതിരെ ഒരു അൺഫയർ ആയിട്ടുള്ള കാര്യം ചെയ്തു എന്നും ജാസ്മിനെ ഏഷ്യാനെറ്റ് സപ്പോർട്ട് ചെയ്തു എന്നും ഉള്ള ഒരു തോന്നൽ ഉണ്ടാകും. ജാസ്മിൻ ആണ് ഈ സീസണിലെ യുണീക് സെല്ലിങ് പോയിന്റ്. ജാസ്‌മിനെയും ഗബ്രിയേയും ഏഷ്യാനെറ്റ് ഫേവർ ചെയ്യുന്നു എന്ന ഒരു തോന്നൽ അവർ വെളിയിൽ ഉണ്ടാകും. ജാസ്മിനെ വീട്ടിൽ നിന്നും ഫോൺ വിളിച്ച കേസ്. സായി വന്ന പുറത്തെ കാര്യം പറഞ്ഞ കേസ് അതെല്ലാം ഇതിന്റെ ഉദാഹരണമാണെന്നും ആരാധകന്‍ ചൂണ്ടിക്കാണിക്കുന്നു.
ജാസ്മിന് മാത്രം ഇന്നലെ കിട്ടിയ ഒരു നോട്ട് ഇതെല്ലാം വെളിയിൽ ചർച്ചയാകും.ഇത് സിബിന് സപ്പോർട്ട് ചെയ്യുന്ന, ജാസ്മിനെ എതിർക്കുന്ന ആൾക്കാരിൽ ഇത് ഒരു ഫ്രസ്ട്രേഷൻ ഉണ്ടാക്കും. ജാസ്മിനോടുള്ള ഹേറ്റ് പതിന്മടങ്ങ് വർദ്ധിക്കും. ജാസ്മിനെ കൂടുതൽ സൈബർ അറ്റാക്കിന് ഇട്ടുകൊടുക്കും. ഇത്തരം കാര്യങ്ങൾ ചെയ്‌തത് ചില ആൾക്കാരുടെ വെളിയിലെ ജീവിതം തന്നെ ഇല്ലാതാക്കുന്ന കാര്യമാണ് ചാനൽ ചെയ്യുന്നതെന്ന വലിയ ആരോപണവും അദ്ദേഹം ഉയർത്തുന്നു.
യഥാർത്ഥത്തിൽ ടിആർപിക്ക് വേണ്ടി യുള്ള ഇത്തരത്തിലുള്ള ചാനലിന്റെ പ്രവർത്തികളാണ് യഥാർത്ഥ ടോക്സി സിറ്റി. അതിനെയാണ് എതിർക്കേണ്ടന്നത്. യഥാർത്ഥത്തിൽ ബിഗ് ബോസ് എന്ന ഗെയിം ഒരേസമയം ഒരു സൈക്കോളജിക്കൽ എക്സ്പിരി മെൻ്റും ഒരു സോഷ്യൽ എക്സ്പിരിമെൻ്റും ആണ്.കളി കാണുന്ന ഭൂരിഭാഗം ആൾക്കാരും ഇതൊന്നും മനസ്സിലാകുന്നില്ല. അവരെല്ലാം മാനിപുലേറ്റഡ് ആയി പോവുകയാണ് ചെയ്യുന്നതെന്നും പ്രേക്ഷകന്റെ കുറിപ്പില്‍ പറയുന്നു.
അതേസമയം, ജാസ്മിന് നല്‍കിയ കത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളൊന്നും വേണ്ട എന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്. ഡ്രസ് കൊടുത്തുവിടാന്‍ ഏല്‍പ്പിച്ചവർ അത് ചെയ്യുന്നില്ലെന്ന സന്ദേശമായിരിക്കാം ഒരുപക്ഷെ ആ കത്തില്‍ ഉണ്ടായിരുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അതിന് ശേഷം ഡ്രസുമായി ബന്ധപ്പെട്ട കാര്യം ജാസ്മിന്‍ ഗബ്രിയോട് പറയുകയും ചെയ്യുന്നുമുണ്ട്.












Click it and Unblock the Notifications