'ഗബ്രി വന്നതോടെ ജാസ്മിന്‍ എന്തൊക്കെയാണ് കാണിച്ചത്, ആളുകള്‍ എല്ലാം കണ്ടില്ലേ?' ജിന്റോയുടെ അച്ഛന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവായി ജിന്റോ ജയിച്ചിരിക്കുകയാണ്. എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനലാണ് ഇന്നലെ സമാപിച്ചത്. ഫൈനല്‍ 3 യിലേക്ക് ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍ എന്നിവരായിരുന്നു എത്തിയിരുന്നു. അവസാന രണ്ടിലേക്ക് ജാസ്മിനും ജിന്റോയും എത്തും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അര്‍ജുന്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ജാസ്മിന്‍ മൂന്നാമതും ആയി. പ്രേക്ഷകരെല്ലാം ഈ വിധിയെ അപ്രതീക്ഷിതം എന്നാണ് വിലയിരുത്തിയത്. അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു ജാസ്മിന്‍. മാത്രമല്ല ഫൈനല്‍ ഫൈവിലെ ഏക വനിതാ മത്സരാര്‍ത്ഥിയും ജാസ്മിനായിരുന്നു.

അതുകൊണ്ട് തന്നെയാണ് ജാസ്മിന്റെ മൂന്നാം സ്ഥാനത്തേക്കുള്ള പിന്തള്ളല്‍ പ്രേക്ഷകര്‍ക്ക് അവിശ്വസനീയമായി തോന്നിയത്. ഇപ്പോഴിതാ ജിന്റോയുടെ അച്ഛനും ജാസ്മിന്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഗബ്രി വന്നതാണ് ജാസ്മിന് തിരിച്ചടിയായത് എന്നും അദ്ദേഹം പറയുന്നു. ജിന്റോ ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിന്റോയുടെ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'നാടിന്റെ അഭിമാനമാണ് അവന്‍. നാടിന്റെ രാജാവാണ്. ഫസ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നമ്മള്‍ വിചാരിച്ചത് സെക്കന്റ് ജാസ്മിനാണ് എന്നാണ്. പക്ഷെ അത് അര്‍ജുനായി പോയി. അത് ആ കൊച്ചിന്റെ രണ്ട് ദിവസത്തെ പരിപാടിയോട് കൂടി ആള്‍ക്കാര്‍ കണ്ട് മനസിലാക്കി. ഗബ്രി വന്നതോടെ എന്താണ് കാണിച്ച് കൂട്ടിയത്. അത്ര വോട്ട് പോയില്ലെ ആ കൊച്ചിന്. ജാസ്മിന്‍ നല്ല മത്സരാര്‍ത്ഥിയായിരുന്നു.
എന്റെ മോന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു. ഗബ്രി വന്നതാണ് തിരിച്ചടിയായത്. എല്ലാവരും പറയുന്നുണ്ട്. ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. അത് മാറിപ്പോയി. ജാസ്മിന്‍ ജിന്റോയുടെ എതിരാളിയായിരുന്നു. ഞങ്ങള്‍ക്ക് പേടി ജാസ്മിനെ ആയിരുന്നു. ജിന്റോക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് തൊട്ട് സ്വീകരണമായിരിക്കും.
ആദ്യം മണ്ടന്‍ എന്ന് വിളിക്കപ്പെട്ടിടത്ത് നിന്നും രാജാവായല്ലേ അവന്‍ വരുന്നത്. ചെറുപ്പം തൊട്ട് കഷ്ടപ്പെട്ട് വന്നവനാണ് ജിന്റോ. നാല് ജിമ്മുണ്ട്, കരാട്ടെ പഠിച്ചിട്ടുണ്ട്. മിസ്റ്റര്‍ കേരള, മദര്‍ തെരേസ അവാര്‍ഡ് നേടിയിട്ടുണ്ട്.' അതേസമയം ജിന്റോയുടെ വിജയം പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ എല്ലാം ജിന്റോക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഈ സീസണ്‍ ജിന്റോയുടേതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പരിഹാസങ്ങള്‍ക്കം ഒറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ നിന്ന് കൊണ്ട് സ്വന്തം അധ്വാനം കൊണ്ടാണ് ജിന്റോ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്.
കൂട്ടം കൂടി ആക്രമിച്ചപ്പോഴും തെറ്റുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെട്ടപ്പോഴും സ്വന്തം ആത്മാവിനോട് ചേര്‍ന്ന് നിന്ന് സ്വയം മുറിവ് ഉണക്കിയവനാണ് ജിന്റോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. ജിന്റോ, ജാസ്മിന്‍, അര്‍ജുന്‍ എന്നിവരെ കൂടാതെ അഭിഷേക്, റിഷി എന്നിവരാണ് ഫൈനല്‍ ഫൈവില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഭിഷേക് നാലാമതും റിഷി അഞ്ചാമതും ആയി.












Click it and Unblock the Notifications