Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്റെ ഭാവി വരന്‍ പുറത്തുണ്ട്, ബിഗ് ബോസില്‍ 2 ദിവസം കൊണ്ട് ഒരു ആണ്‍സുഹൃത്ത്: തെറ്റില്ല, പക്ഷെ..

ലോകമെമ്പാടുമുള്ള വിവിധ ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ഷോ ആരംഭിച്ചിട്ട് പതിനേഴ് വർഷങ്ങള്‍ പിന്നിട്ടെങ്കിലും മലയാളം ഉള്‍പ്പെടേയുള്ള മറ്റ് ഭാഷകളിലേക്ക് അവിടെ നിന്നും ഒമ്പതും പത്തുമൊക്കെ വർഷം കഴിഞ്ഞാണ് ബിഗ് ബോസ് എത്തുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ആറാം സീസണാണ് നടന്നുകൊണ്ടിരിക്കുന്നത്.

മറ്റ് റിയാലിറ്റി ഷോകളില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്തകളുള്ള ഷോയാണ് ബിഗ് ബോസ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നെഗറ്റീവും പോസിറ്റീവുമൊക്കെ ഷോ അതുപോലെ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നു. ഷോയ്ക്ക് അകത്ത് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നു, ശത്രുക്കള്‍ ഉണ്ടാകുന്നു. ചില ബന്ധങ്ങള്‍ വിവാഹത്തിലേക്ക് വരെ എത്തുന്നു. മലയാളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

jas-gabri

ബിഗ് ബോസ് സീസണ്‍ 6 ലേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ കോംപ്ലിക്കേറ്റഡ് ആയി പോകുന്ന ഒരു റിലേഷനാണ് ജസ്മിന്‍ - ഗബ്രി കോംമ്പോ. ഇരുവരേയും മാനസികമായി തകർക്കുന്ന തരത്തിലേക്ക് വരെ ഈ റിലേഷന്‍ എത്തി നില്‍ക്കുന്നത്. എത്ര റിയാലിറ്റിയാണെങ്കിലും ഇത് ഒരു ഗെയിം ഷോ ആണെന്ന ബോധ്യം മനസ്സിലുണ്ടെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ എഴുതിയ ഒരു കുറിപ്പില്‍ ഒരു പ്രേക്ഷകന്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദിവ്യമായ പ്രണയത്തെ പറ്റി വാഴ്ത്തി പാടാത്ത കവികൾ ഇല്ല ഗായകർ ഇല്ല... പ്രണയം എന്നും അനശ്വരമാണ്. "പ്രണയിച്ചു കൊതി തീരാത്തവൻ " എന്നൊക്കെ അർത്ഥം ആക്കാൻ പറ്റുന്ന ' കാസനോവ ' യിൽ ലാലേട്ടൻ ആയിരുന്നു നായകൻ. അതിന്റെ ഫീ മെയില്‍ വേർഷൻ ഇറക്കിയാൽ ബിഗ് ബോസ് സീസണ്‍ 6 ലെ ആരുടെ മുഖം നിങ്ങൾക് ഓർമ വരും.

ഭാവി വരൻ പുറത്തു കാത്ത് നിൽക്കുമ്പോഴും പുതിയതായി എത്തുന്ന ഹൌസ് ൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഒരു ആൺ സുഹൃത്തിനെ കണ്ടെത്തുന്നു. അതിൽ തെറ്റില്ല, സുഹൃത്ത് ആണോ പെണ്ണോ എന്നതിൽ അല്ല അവിടെ പങ്ക് വെക്കപ്പെടുന്ന സൗഹൃദം ആണ് വലുത്. പക്ഷേ ആ സൗഹൃദം പ്രണയത്തിലേക്കെത്താതെ പിടിച്ചു വെക്കേണ്ടി വരുന്നത് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് അവിടെ ഒരു പെൺകുട്ടി ആണേൽ സംഘർഷം ഒന്നുടെ അധികം ആണ്.

ഇതൊക്ക നടക്കുന്നത് ബിഗ്‌ബോസ് എന്ന പ്ലാറ്റഫോമിൽ ആണെങ്കിൽ പ്രേക്ഷകർ അത് ഗെയിമിന്റെ ആസ്പെക്ടസില്‍ മാത്രമേ എടുക്കൂ അതിന്റെ ആവശ്യമേയുള്ളു. കാരണം ബിഗ് ബോസില്‍ ഉടലെടുത്തിട്ടുള്ള ഒരുവിധപെട്ട എല്ലാ കോമ്പോസും സ്വാർത്ഥ താല്പര്യതിന് വേണ്ടി മാത്രം ആണ്.

സ്വന്തം ജീവിതം ഗെയിം നു വേണ്ടി ബലി കഴിപ്പിക്കുന്ന വിഡ്ഢികൾക്ക് വേണ്ടി പൊഴിക്കാൻ ഇവിടെ കണ്ണീരില്ല. ബിഗ് ബോസ് എന്ന പ്ലാറ്റഫോമില്‍ എപ്പോ മത്സരാർത്ഥികള്‍ കടന്ന് വന്നോ, ആ നിമിഷം തൊട്ട് അവിടെ നടക്കുന്നത് എല്ലാം ഗെയിം മാത്രം ആണ്. ഇഷ്ടം ഇല്ലാത്തവരെ വിമർശിക്കും ഇഷ്ടം ഉള്ളവരെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നോക്കും. അതിനിടയിൽ ഇനിയും പ്രണയങ്ങൾ പൂത്തുലയുകയും കായ്ച്ചു പന്തലിക്കുകയും ഉണങ്ങി മുരടിക്കുകയും വീണ്ടും തളിർക്കുകയും ചെയ്തേക്കാം.

പക്ഷേ അതൊന്നും ബിഗ് ബോസ് ജേതാവിനെ തെരെഞ്ഞെടുക്കാനുള്ള സൂചനകള്‍ അല്ല. ബിഗ് ബോസില്‍ ഗെയിം കളിക്കണം. അതും ഒറ്റയ്ക് കളിക്കണം. ട്രോഫി നേടുമ്പോൾ അത് കാണാൻ ഒരാളെ തുടക്കം തൊട്ട് കൂടെ നിർത്തുന്നത് അത്ര പോലും നിങ്ങളുടെ വിജയം കാണാൻ ഒരാൾ പോലും ഉണ്ടാകില്ല എന്ന് നിങ്ങൾക് ഉറപ്പ് ഉള്ളത് കൊണ്ട് ആണ്.

ഇനി എങ്കിലും കണ്ണ് തുറന്നു നോക്കുക... നിങ്ങളുടെ 'സ്ട്രോങ്ങ്‌ ലേഡി' മറ്റുള്ള മത്സരാർത്ഥികളോട് അല്ല മറിച്ച് അവരോട് തന്നെ മത്സരിച്ചു തോറ്റു കൊണ്ടിരിക്കുകയാണ്. വികാരത്തിനു മുന്നിൽ വിചാരം തോറ്റു പോകുന്ന അവസ്ഥയാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+