ജാസ്മിൻ അഫ്സൽ പുറത്തുണ്ടാകുമെന്ന പ്രതീക്ഷയിൽ?, 2 മാസം കഴിഞ്ഞാൽ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞു';നന്ദന പറയുന്നു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6ൽ വൈൽഡ് കാർഡായി കയറിയ മത്സരാർത്ഥിയാണ് നന്ദന. തനിച്ച് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ നന്ദനയ്ക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞാഴ്ച താരം അപ്രീക്ഷിതമായി പുറത്തായി.
ഹൗസിലേക്ക് കയറിയപ്പോൾ നന്ദന ആദ്യം ഏറ്റുമുട്ടിയത് ജാസ്മിനുമായിട്ടായിരുന്നു. ഇതോടെ ജാസ്മിന് പറ്റിയ എതിരാളിയാണ് നന്ദന എന്ന തരത്തിലായിരുന്നു പ്രേക്ഷകർ പറഞ്ഞ്. എന്നാൽ താനൊരിക്കലും ജാസ്മിനെ ടാർഗറ്റ് ചെയ്തിട്ടല്ല ബിഗ് ബോസിലേക്ക് പോയതെന്ന് പറയുകയാണ് നന്ദന. പുറത്ത് കണ്ടത് പോലെയല്ലെന്നും ജാസ്മിനൊക്കെ നന്നായി കൂട്ടുകൂടുന്നയാളാണെന്നും ഹൗസിൽ പോയപ്പോഴാണ് അതൊക്കെ മനസിലായതെന്നും താരം പറഞ്ഞു.ഇന്ത്യൻ സിനിമ ഗാലറിയെന്ന യുട്യൂബ് ചാനലിനോടായിരുന്നു നന്ദനയുടെ പ്രതികരണം. തന്റെ ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കിട്ടു.

'ഞാൻ ഞാനായാണ് നിന്നത്. കുട്ടിക്കളിയാണെന്നൊക്കെ വിമർശനം കേട്ടു. പക്ഷെ ഞാൻ അങ്ങനെത്തന്നെയാണ്. പുറത്തിറങ്ങിയപ്പോൾ ബിഗ് ബോസിലെ നന്ദന എന്നൊക്കെ പറഞ്ഞ് പലരും സ്നേഹിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. സിജോ കാരണമാണ് ഞാൻ പുറത്തായതെന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് അവിടെ ഗെയിം കളിച്ചത്. ടിക്കറ്റ് ടു ഫിനാലെ ഒറ്റയ്ക്ക് കളിക്കാനല്ലേ പറ്റൂ. അത് ജയിക്കാൻ ഒരാൾക്കേ പറ്റൂ. ഗ്രൂപ്പായി കളിച്ചെന്ന് ഞാൻ കരുതുന്നില്ല. പുറത്ത് വന്നപ്പോഴാണ് സിജോ-സായ്-നന്ദന കോമ്പോയെ കുറിച്ചൊക്കെ മനസിലാകുന്നത്. സിജോ കാരണം പുറത്ത് പോയി എന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുണ്ട്. ആളൊന്നും ചെയ്തിട്ടില്ല. എല്ലാവരേയും ചേട്ടൻമാരെ പോലെയാണ് ഞാൻ കണ്ടത്. പക്ഷേ സായിയോടും സിജോയോടും കൂടുതൽ സംസാരിച്ചു,അടുത്തു.
ബിഗ് ബോസ് എന്നതൊരു ഗെയിം ഷോ ആണ്. രണ്ടാഴ്ച നിൽക്കും എന്ന് കരുതിയാണ് പോയത്. പക്ഷെ 8 ആഴ്ച നിന്നില്ലേ. ഗെയിം ഷോയിൽ ഒരു സമയാകുമ്പോൾ പുറത്ത് പോകും. വിധിയെ തടുക്കാൻ ആകില്ലല്ലോ. കുടുംബം പോലെയാണ് ഞാൻ ബിഗ് ബോസിനെ കണ്ടത്. എല്ലാവരും എനിക്ക് ഒരുപോലെയായിരുന്നു. ബിഗ് ബോസിൽ പോയപ്പോൾ അഹങ്കാരി എന്ന ടാഗ് കിട്ടി. ഞാൻ എന്താണെന്ന് എന്നെ അറിയുന്നവർക്ക് അറിയും. വിളിക്കുന്നവർ വിളിക്കട്ടെ. ആളുകൾക്ക് മനസിലാകും ഞാൻ എങ്ങനെയാണെന്ന്.
ജാസ്മിനെതിരെ ഗെയിം കളിക്കണമെന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല. ജാസ്മിനൊക്കെ സംസാരിച്ച് കഴിഞ്ഞാൽ കൂട്ടാകുന്നൊരാളാണ്. ഇഷ്ടമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമല്ലോ. ജാസ്മിനെതിരെ ഗെയിം കളിക്കരുതെന്നൊരു നിർദ്ദേശമൊന്നും എനിക്ക് കിട്ടിയിട്ടില്ല.
ഹൗസിൽ കയറുന്നതിന് മുൻപ് ഗബ്രിയും ജാസ്മിനും ഇതെന്താണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ അകത്ത് കയറിയപ്പോൾ അവർക്ക് അവരുടെ സ്പേസ് ഉണ്ട്. അല്ലാതെയും സംസാരിക്കുന്നുണ്ട്. ജാസ്മിനും ഗബ്രിയും പ്രണയമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സൗഹൃദമാണോയെന്ന് ചോദിച്ചാൽ സൗഹൃദമാണ്, പ്രണയമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസ്മിൻ പറഞ്ഞത്.
ഗബ്രി ചേട്ടനൊക്കെ നന്നായി സംസാരിക്കുന്നയാളാണ്. രണ്ട് പേരോടും സംസാരിച്ചപ്പോൾ അവർ നല്ല മനുഷ്യരാണ്. പ്രണയമാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ജാസ്മിൻ പറഞ്ഞത് ഒന്നരക്കൊല്ലമായി ഒരു റിലേഷൻ ഉണ്ട്, പുറത്തിറങ്ങുമ്പോൾ അവൻ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് പാവം തോന്നി. അങ്ങനെ കൂടെയുണ്ടാകട്ടെയെന്ന് തോന്നി. രണ്ട് മാസം കഴിയുമ്പോൾ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞു. അപ്പോൾ പൊളിക്കണമല്ലോയെന്ന് ഞാൻ പറഞ്ഞിരുന്നു. പുറത്തിറങ്ങിയപ്പോൾ ആണ് ആ ബന്ധത്തിൽ എന്തൊക്കെയോ ഇഷ്യൂ ഉണ്ടായിട്ടുണ്ടെന്ന്. അത് കേട്ടപ്പോൾ സങ്കടം തോന്നി. കാരണം ജാസ്മിൻ അവിടെ അതൊക്കെ ആലോചിച്ച് ഇരിക്കുകയായിരിക്കുമല്ലോ.
പക്ഷേ ആ ചേട്ടനേയും പറയാൻ ആകില്ല. കാരണം ജാസ്മിൻ-ഗബ്രി കോമ്പോയൊന്നും പുറത്ത് കാണുന്നവർക്ക് ഇഷ്ടമാകണമെന്നില്ലല്ലോ. എനിക്ക് ഒരു റിലേഷൻ ഉണ്ടായിട്ട് ഞാൻ അവിടെ പോയി അഫെയർ ഇല്ലെന്നൊക്കെ പറയുമ്പോൾ പുറത്ത് ഉള്ളയാൾക്ക് സഹിക്കില്ലല്ലോ. അപ്പോൾ ആ ചേട്ടനും വിഷമം കാണുമല്ലോ', നന്ദന പറഞ്ഞു.












Click it and Unblock the Notifications