'23 വയസായിട്ടും അതൊന്നും അറിയില്ലെന്ന് പറഞ്ഞ് അഭിമാനിക്കുന്ന ജാസ്മിൻ,ഇതാണ് അൻസിബയും അവളും തമ്മിലുള്ള വ്യത്യാസം
ജാസ്മിനെതിരെ ബിഗ് ബോസ് ഹൗസിനുള്ളിൽ ഉയർന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ജാസ്മിൻ അടുക്കള പണി എടുക്കാറില്ലെന്നതാണ്. അതിൽ തന്നെ ഭക്ഷണം വെയ്ക്കാൻ സഹകരിക്കാറില്ലെന്നതും. തനിക്ക് കുക്കിങ് അറിയില്ലെന്നാണ് ഇതിന് കാരണമായി പലപ്പോഴും ജാസ്മിൻ പറഞ്ഞിട്ടുള്ളത്. ഇത്തവണ കുക്കിങ് ടീമിന്റെ ഭാഗമായി ജാസ്മിൻ ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് സംബന്ധിച്ച് വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചോദിച്ചപ്പോൾ താൻ കുക്കിങ് പഠിച്ച് വരികയാണെന്നും ജാസ്മിൻ പറഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ ജാസ്മിനെ വിമർശിച്ചും അൻസിബിയെ പുകഴ്ത്തിയുമുള്ള ഒരു ആരാധക കുറിച്ച് ചർച്ചയാവുകയാണ്. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം
'ലാലേട്ടൻ : എന്താ മോളെ ജാസ്മിനെ കുക്കിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു .??
ജാസ്മിൻ : എനിക്ക് പൊതുവെ പാചകം ചെയ്യുന്നതിനോട് താൽപര്യമില്ല ലാലേട്ടാ ...
എനിക്ക് ഇവിടെ വരുന്നത് വരെ അറിയാനും പാടില്ലായിരുന്നു .. പക്ഷേ ഇപ്പോ കുറച്ചൊക്കെ പഠിച്ച് വരുന്നുണ്ട്. ഇനി എൻ്റെ ചാനലിൽ കുക്കിങ്ങിനെ പറ്റിയുള്ള വീഡിയോസൊക്കെ ചെയ്യാൻ പ്ലാനുണ്ട് [കുക്കിങ്ങ് അറിയില്ല എന്ന് പറഞ്ഞ് സ്വയം അഭിമാന പൂരിതമാകുന്ന ജാസ്മിൻ].

കുക്കിങ് അറിയത്തില്ല എന്നത് വലിയ തെറ്റൊന്നുമല്ല, പക്ഷേ ഏത് ജൻഡറിൽ പെട്ടവരായാലും അതിൽ അഭിമാനം കൊള്ളുന്ന രീതിയിൽ സംസാരിക്കുന്നത് അൽപത്തരമാണ് . ലോകത്തിൽ ഏറ്റവും സ്നേഹത്തോടെയും ക്ഷമയോടേയും ദീർഘവീക്ഷണത്തോടെയും എൻജോയ് ചെയ്ത് ചെയ്യേണ്ട ഒരു കാര്യമാണ് പാചകം.ഇവിടെയാണ് ജാസ്മിനും അൻസിബയും തമ്മിലെ വ്യത്യാസവും .
ഇതൊരു കുക്കറി ഷോ അല്ലാ എന്ന് നമുക്കെല്ലാം അറിയാം.എന്നാൽ കേവലം ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കുറച്ച് മര്യാദകളൊക്കെയുണ്ട്.പാട്ടും പാടി നിന്ന് യാതൊരുവിധ പരാതിയുമില്ലാതെ കുക്കിങ് ചെയ്ത അൻസിബ ഓരോ പ്രേക്ഷകനും ഒരു പാഠവും 23 വയസായിട്ടും കുക്കിങ് എന്ന മനോഹര പ്രക്രിയ അറിയത്തില്ല എന്ന് പറഞ്ഞ് അഭിമാനിക്കുന്ന ജാസ്മിൻ ഏതൊരു മേഖലയിലും സമൂഹം പിൻപറ്റാൻ പാടില്ലാത്ത വ്യക്തിയുമാണെന്ന് നാം മനസിലാക്കണം.
കുക്കിങ് ചെയ്യില്ല , എനിക്കറിയില്ല,ഞാൻ ഓർഡർ ചെയ്ത് വരുത്താറ പതിവ് ഇങ്ങനെ പറയുന്നത് അത് വല്യ പുരോഗമന ആശയമായി ചിന്തിക്കുന്ന ചിലർക്ക് ഒരു പക്ഷേ അൻസിബ എന്ന വ്യക്തിയെ ഉൾകൊള്ളാൻ സാധിക്കാത്തത് സ്വഭാവികമാണ് .അൻസിബ ഏത് രീതിയിലും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ പ്രാപ്തമായ നല്ല വ്യക്തിത്വത്തിനുടമയാണ് എന്ന് ഹേറ്റേസിനെ ഓർമപ്പെടുത്തുന്നു', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications