ജാസ്മിന്‍ വെള്ളിമൂങ്ങയിലെ മാമച്ചനാവരുത്: മറ്റുള്ളവർ വെറുതെ ഇരിക്കുകയല്ല, അവർ എട്ടിന്റെ പണി തരും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഈ ആഴ്ചയിലെ ക്യാപറ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ജാസ്മിനെയാണ്. തുടക്കം മുതല്‍ തന്നെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് കളം നിറഞ്ഞ് നില്‍ക്കുന്ന ഒരു ക്യാപ്റ്റനായി മാറാനുള്ള ശ്രമം ജാസ്മിന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത് മറ്റ് മത്സരാർത്ഥികള്‍ക്കിടയില്‍ ചില അലോസരങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു വഴക്കിന് ഇടയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ജാസ്മിന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നപ്പോള്‍ പവർ ടീം രംഗത്ത് വരികയും ചെയ്തിരുന്നു. ഈ സമയത്ത് പവർ ടീം അംഗമായ അപ്സര ക്യാപ്റ്റനായ ജാസ്മിനോട് അടക്കം ഇരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. ജാസ്മിനെ സംബന്ധിച്ച് ഇത് ഏറെ വിഷമം ഉണ്ടാക്കുന്ന കാര്യമായിരുന്നു. ഇക്കാര്യം പറഞ്ഞ് ജാസ്മിന്‍ പിന്നീട് ഗബ്രിക്ക് മുന്നില്‍ കരയുന്നുമുണ്ട്.

ജാസ്മിന്റെ ഗെയിമിനെ പ്രശംസിക്കുന്നവരോടൊപ്പം തന്നെ അവരെ എതിർക്കുന്നവരും നിരവധിയാണ്. ഒരു ക്യാപ്റ്റനാകാന്‍ പറ്റിയ ആളല്ല ജാസ്മിന്‍ എന്നാണ് അവളെ എതിർക്കുന്നവർ പറയുന്ന കാര്യം. എല്ലാത്തിലും കയറി ഇടപെടുന്ന അവളുടെ മത്സര രീതി മറ്റുള്ളവർക്ക് ദഹിച്ചെന്ന് വരില്ലെന്നും, അവർ അതിനെ ചോദ്യം ചെയ്തേക്കുമെന്നും സോഷ്യല്‍ മീഡിയയിലെ ബിഗ്ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഒരു പ്രേക്ഷകന്‍ പറയുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ക്യാപ്റ്റന്‍ എന്ന നിലയിൽ ജാസ്മിൻ വട്ട പൂജ്യം ആണ്. ഒരു ക്യാപ്റ്റന് ആദ്യം വേണ്ട ബോധം എന്ന് പറഞ്ഞാൽ ഏതു കാര്യത്തിൽ ഇടപെടണം എന്നതുപോലെ തന്നെ ഏതു കാര്യത്തിൽ ഇടപെടരുത് എന്നത് കൂടി ആണ്.
സിബിനും ഋഷിയും തമ്മിൽ തർക്കം നടക്കുമ്പോൾ അവിടെ സിബിനു അയാൾക്ക് വേണ്ടി വാദിക്കാൻ ഒരു വക്കീലിന്റെ ആവശ്യം ഒന്നും ഇല്ല.
രണ്ടു പേരും സംസാരിക്കാൻ കഴിവുള്ള പ്രായപൂർത്തി ആയ ആളുകൾ ആണ്. അവരുടെ ഭാഗം സംസാരിക്കാൻ അവർക്ക് അറിയാം. സംസാരം അതിരു വിട്ടു പോവുകയാണെങ്കിൽ മാത്രമേ അവിടെ കാപ്റ്റനു റോൾ ഉള്ളു. അല്ലാതെ വെള്ളിമൂങ്ങയിലെ മാമച്ചനെ പോലെ എല്ലായിടത്തും വലിഞ്ഞു കയറി ചെന്ന് അവിടെ മെയിൻ ആവാൻ നോക്കിയാൽ മറ്റു മത്സരാർത്ഥികൾ അത് സമ്മതിച്ചു തരില്ല.
റെസ്‌പെക്ട് അമിത അധികാരം കാണിച്ചോ കരഞ്ഞു പിഴിഞ്ഞ് സെന്റി അടിച്ചോ നേടിയെടുക്കേണ്ട ഒന്നല്ല. ആളുകൾക്ക് അവരുടെ പ്രവർത്തി കണ്ടു തനിയെ തോന്നേണ്ട ഒരു വികാരം ആണ് ഈ ബഹുമാനം .. ജാസ്മിനെ ഒന്നും ഒരു നാച്ചുറൽ ലീഡർ ആയി അവിടെ ഉള്ള ആരും അംഗീകരിക്കില്ല. പവർ ടീമിൽ ബന്ധു ഇല്ല.നിയമനം നടത്തി , ഡിബേറ്റിൽ മോഡറേറ്റർ സ്ഥാനം മറന്നു ഗബ്രിക്ക് വേണ്ടി വാദിക്കുന്ന ഒരാളെ മറ്റുള്ളവർ എങ്ങനെ അവരുടെ ലീഡർ ആയി കാണും ?.ഒരിക്കലും
ഓടി നടന്നു മോട്ടിവേഷൻ ക്‌ളാസ് എടുത്താലൊന്നും നല്ല ലീഡർ ആവില്ല. ആദ്യം സ്വന്തം പ്രവർത്തി കൊണ്ട് ആളുകളുടെ ബഹുമാനം നേടി എടുക്കക്കണം. എങ്കിലേ ഈ മോട്ടിവേഷൻ ക്‌ളാസ്സിനു ആളുകൾ എന്തെങ്കിലും വില കൊടുക്കൂ.












Click it and Unblock the Notifications