Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ പൊളിച്ച് ശ്രീതു, 'എന്ത് നിലവാരണമാണ്, വീട്ടിലും ഇങ്ങനെയാണോ?'; അൻസിബക്ക് കുശിനിപ്പണി'

ബിഗ് ബോസ് മലയാളം സീസൺ 6 ജാസ്മിൻ നേരിടുന്ന പ്രധാന വിമർശനമാണ് പണിയെടുക്കുന്നില്ലെന്നത്. കിച്ചൺ ടീമിലായിട്ട് കൂടി ഒഴിവ് കഴിവുകൾ പറഞ്ഞ് പലപ്പോഴും തന്റെ ഉത്തരവാദിത്തത്തിൽ നിന്നും ജാസ്മിൻ മുങ്ങി നടക്കുകയാണെന്നാണ് പ്രേക്ഷകരുടെ ആക്ഷേപം. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ചർച്ചയാവുകയാണ്. കുറിപ്പിന്റെ പൂർണരൂം വായിക്കാം

കിച്ചൻ ടീമിൽ ഉള്ള ജാസ്മിൻ അസുഖം ആണെന്ന് പറഞ്ഞു വിശ്രമം നൽകി. അൻസിബ എന്ന പെൺകുട്ടി അടുക്കളയിലെ ജോലികളെല്ലാം നടുമുറിയും വരെ നിന്ന് ചെയ്യുന്നുമുണ്ട്.
അരങ്ങത്തേക്ക് ഒരു ഗൈയ്മിൽ പങ്കെടുക്കാൻ അവർ വരുമ്പോൾ അവർ അങ്ങേയറ്റം ശാരീരിക ക്ഷമത ഇല്ലാത്ത വിധം ക്ഷീണിതയായി കാണപ്പെട്ടു.എന്നാൽ ഇതിനെല്ലാം ഉപരി ജാസ്മിൻ അഭിയോട് പറയുന്നു ജാസ്മിൻ "ഒരു ക്വിന്റൽ പാത്രം" ആണ് കഴുകിയതു എന്ന് !
എന്താണ് ബിഗ് ബോസ്സ് അൻപതാം എപ്പിസോഡിൽ ഞങ്ങൾ അറിയാതെ അവിടെ ഇത്രയും ക്വിന്റൽ പാത്രം ഇറക്കിയോ ? ഇത് അസത്യം ആണെന്ന് ശ്രീതു ചൂണ്ടിക്കാണിച്ചിട്ടും "ജാസ്മിൻ ഉച്ചക്ക് കഴുകി,അല്ല ഞാൻ രാത്രി കഴുകി,അല്ല രാവിലെ കഴുകി ... " എന്ന് ഉരുളുന്നു.പിന്നെ പറയുന്നു "ഞാൻ ഒന്നര തേങ്ങാ തുരിമ്മി " എന്ന് ..!അതിശയം !! മൂന്നു മുറി തേങ്ങാ തിരുമ്മി അതിനാണ് ഈ വാചാലത ...!!!

jasmineansiba-

അൻസിബ ഉണ്ടാക്കിയ ഭക്ഷണം ആണ് വയ്യാതെ ഇരുന്നപ്പോൾ പോലും കഴിച്ചത് ...ഈ കണക്കു പറച്ചിലൊക്കെ കേട്ടിട്ടും മിണ്ടാതെ ഇരിക്കുന്ന അന്സിബയെ കണ്ടു ...ജാസ്മിൻ നിങ്ങൾ
'നന്ദി' എന്ന വാക്കും കൃതജ്ഞത എന്ന വാക്കും കേട്ടിട്ടെങ്കിലും ഉണ്ടോ ? ജാസ്മിൻ അഭി ചോദ്യം ചെയ്തതിനെ വായിട്ടു അലച്ചു ഒതുക്കിയതിൽ വിജയിച്ചു എന്നാണ് കരുതിയിരിക്കുന്നത് . കൊള്ളാം ഒരു ക്വിന്റൽ പത്രം കഴുകി എന്ന് അവകാശവാദം ഉന്നയിച്ച ജാസ്മിനോട് ഒരു ക്വിന്റൽ എത്ര കിലോ ആണെന്നെങ്കിലും ചോദിക്കാൻ അവിടെ ആരെങ്കിലും ഉണ്ടോ ??

"ഞാൻ ഇപ്പോഴും ഓ ആർ എസ്‌ ലായനി കുടിക്കുന്നുണ്ട്" എന്ന് ജാസ്മിൻ പറയുന്നു. അത് ശരി! .. അത് വലിയ കാര്യം ആയിപ്പോയി. ഒരു ദിവസം കൊണ്ട് രോഗാണു പോയെന്നു ജാസ്മിൻ തന്നെ ആണ് അഭിയോട് പറഞ്ഞത്. ടാസ്കിൽ നല്ല ഓട്ടം ഓടുന്നത് ഞങ്ങളും കണ്ടു. വായിട്ടു അലക്കുന്നുമുണ്ട്.അപ്പൊ അടുക്കളയിൽ പണി എടുക്കുമ്പോ ആണ് അസുഖ ബാധിത ആവുന്നത് അല്ലെ ? മറ്റുള്ളവരുടെ അധ്വാനം പല്ലുമുറിയെ തിന്നാൻ ഒരു കാരണം. എന്ത് നിലവാരമാണിത് ?? വീട്ടിലും ഇങ്ങനെ ആണോ ?? ജാസ്മിന് മാത്രം എന്ത് പ്രത്യേകത ആണ് ഈ വീട്ടിലുള്ളത് ??

എല്ലാത്തിലും ക്യാപ്റ്റൻസി വേണം, എന്നാൽ കിച്ചൻ ടീമിൽ ക്യാപ്റ്റൻസി വേണ്ടാ,ഓ മറന്നു ,പണി എടുക്കേണ്ടി വരുമല്ലോ. അല്ല അതിനു ജാസ്മിൻ ഒരു കാര്യം പറഞ്ഞു .."എനിക്ക് കുക്കിംഗ് അറിയില്ലെടേ "എന്ന്. അല്ല സോഷ്യൽ മീഡിയ കോൺടെന്റ് ഉണ്ടാക്കാൻ പഠിച്ച കഥ ടാസ്കിൽ പറഞ്ഞല്ലോ. അത് പഠിക്കാമെങ്കിൽ "അതിജീവനം ഒരു അടിസ്ഥാന"മാക്കിയുള്ള ഈ വീട്ടിൽ "നിലനില്പിന്റെ" ഭാഗമായി എന്ത് കൊണ്ട് ജാസ്മിന് പഠിച്ചുകൂടാ ഈ പാചകം ? പത്മശ്രീ മോഹൻലാൽ വരെ പാചകം ചെയ്യുമല്ലോ. പിന്നെ ജാസ്മിന് മാത്രം എന്താ സാധിക്കാതെ വരുന്നത് ?? കാഠിന്യമേറിയ ജോലിയൊക്കെ അൻസിബ ചെയ്യട്ടെ അല്ലെ ??

ബിഗ് ബോസ്, അൻസിബയെ ഒന്ന് വിശ്രമിക്കാൻ അനുവദിക്കാൻ അപേക്ഷ . മണിക്കൂറുകളോളം അടുക്കളയിൽ നിൽക്കേണ്ടി വരുന്ന സ്ത്രീകളുടെ കാൽമുട്ടിനും പേശികൾക്കും വരുന്ന വേദന ഞങ്ങൾക്കറിയാം .പ്രേമ സൗഹൃദ നാടകങ്ങൾ നടത്താത്തത് കൊണ്ടും ഇടയ്ക്കു ചുംബനങ്ങൾ നൽകാത്തത് കൊണ്ടും അൻസിബ അടുക്കളയിൽ പകലന്തിയോളം കുശിനി പണി ചെയ്യട്ടെ എന്നൊന്നും അഭിപ്രായം ഞങ്ങൾക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+