Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻഗേജ്ഡ് അല്ലെന്ന് ജാസ്മിൻ, വാക്കാലുള്ള ഉറപ്പ് മാത്രമെന്ന് ഗബ്രി'; പ്രതിശ്രുത വരൻ പറഞ്ഞത് ഇങ്ങനെ

കൊച്ചി: പിതാവിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ച് കൊണ്ടുള്ള ഫോൺ കോൺ വന്നതിന് തൊട്ട് പിന്നാലെയായിരുന്നു താൻ എൻഗേജ്ഡ് ആണെന്ന് പറഞ്ഞ് ഹൗസിൽ ജാസ്മിൻ അലറി കരഞ്ഞത്. എന്തിനാണ് ഗബ്രിയുമായുള്ള അടുപ്പത്തെ തെറ്റായി പറയുന്നതെന്നും താനും അവനും തമ്മിൽ വെറും സൗഹൃദം മാത്രമാണെന്നും ജാസ്മിൻ പറഞ്ഞു. വിവാഹം ഉറപ്പിച്ച യുവാവിന്റെ പേര് ജാസ്മിൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഗബ്രിയും പിന്നാലെ പ്രതികരിച്ചിരുന്നു.

എന്നാൽ പിന്നീട് ശ്രീതുമായുള്ള സംഭാഷണത്തിനിടെ തന്റെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്നും മറിച്ച് തന്നോട് ഇഷ്ടമുള്ള സുഹൃത്ത് വീട്ടിൽ വന്ന് സംസാരിച്ചിട്ടുണ്ടെന്നുമാണ് ജാസ്മിൻ പറഞ്ഞത്. എന്നാൽ ഇത് സത്യമല്ലെന്നും ജാസ്മിന്റെ നിർബന്ധം അനുസരിച്ച് വിവാഹം നിശ്ചയിച്ചിട്ടാണ് ജാസ്മിൻ ഹൗസിലേക്ക് പോയതെനന് പിന്നീട് പ്രതിശ്രുത വരനായ അഫ്സലും രംഗത്തെത്തി.

gabrinew3-1

ഇപ്പോഴിതാ ഇത് സംബന്ധിച്ച് വീണ്ടും പ്രതികരിക്കുകയാണ് ഗബ്രിയും ജാസ്മിനും. ജാസ്മിന്റെ വിവാഹം നിശ്ചയിച്ചത് ഗബ്രിക്ക് അറിയില്ലേയെന്ന് വൈൽഡ് കാർഡ് ആയ അഭിഷേക് ജയ്ദീപ് ചോദിച്ചപ്പോഴാണ് ഇരുവരും മറുപടി നൽകിയത്.

'ജാസ്മിൻ എൻഗേജ്ഡ് അല്ല, എൻഗേജ്ഡ് ആണെന്ന് പറഞ്ഞിട്ടില്ല. വാക്കാൽ ഉറപ്പിച്ചിട്ടല്ലേ ഉള്ളൂ, എനിക്ക് പുറത്ത് ആളുകൾ എന്ത് ചിന്തിക്കുന്നുവെനനത് വിഷയമല്ല. ലോകം നിങ്ങൾക്ക് എതിരാകുമ്പോൾ നിങ്ങൾക്ക് നിങ്ങളേ ഉള്ളൂവെന്ന അവസ്ഥയിൽ ആണ് ഈ സൗഹൃദം ഉണ്ടായത്. ഇതൊരിക്കലും ഫിസിക്കൽ സാധനമല്ല, മാനസിക പിന്തുണ മാത്രമാണ്. ഞങ്ങൾ എന്തുകൊണ്ട് പെട്ടെന്ന് അടുത്തുവെന്ന് അറിയില്ല. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണ്', എന്നാണ് ഗബ്രി പറഞ്ഞു. വിവാഹം ഉറപ്പിച്ചിട്ടില്ലെന്ന് ജാസ്മിനും പറയുന്നുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ബന്ധത്തിൽ വ്യക്തത ഉണ്ടെങ്കില‍ പിന്നെ യാതൊരു വിഷയവുമില്ലെന്നാണ് ഇതിനോട് അഭിഷേക് പ്രതികരിച്ചത്.

ജാസ്മിൻറെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹം ഉറപ്പിച്ചതെന്നായിരുന്നു പ്രതിശ്രുതവരനായ അഫ്സൽ തുറന്നുപറഞ്ഞത്. എന്റേയും ജാസ്മിന്റേയും കാര്യം ഞങ്ങളുടെ കുടുംബം മാത്രം അറിയുന്നൊരു സംഭവമാണ്. ഇത് പുറത്തായത് തന്നെ ജാസ്മിന്റെ വായിൽന്നാണ്. ഗബ്രി എന്ന ചെക്കന്റടുത്ത് എന്റെ പേര് പറയുകയും കമ്മിറ്റഡ് ആണെന്നും പാട്ണറാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്. പോകുന്നതിന് മുൻപ് പേഴ്സണൽ ലൈഫ് അവിടെ പറയില്ലെന്ന് പറഞ്ഞിരുന്നു. എന്നിട്ടും പറഞ്ഞു. റെസ്മിനും ശ്രീതുവുമായുള്ള സംസാരത്തിനിടെ അഫ്സൽ എന്ന പയ്യൻ ജസ്റ്റ് പെണ്ണുകാണാൻ വന്നൊരാൾ മാത്രമാണെന്ന് അവൾ പറയുന്നുണ്ട്.പക്ഷേ അത് സത്യമല്ല. ഞാനും അവളും അത്രത്തോളം സ്നേഹത്തിലുണ്ടായ ആളാണ്.ഞങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കാൻ പോകുന്നവരാണ്. അവൾ ബിഗ് ബോസിൽ പോകുന്നതിന് മുൻപേ എന്നോട് പറഞ്ഞത് വീട്ടിൽ വന്ന് വിവാഹം ഉറപ്പിക്കണമെന്നാണ്. അവൾ വാശിപിടിച്ചത് കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്',എന്നായിരുന്നു അഫ്സലിന്റെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+