ജാസ്മിന്‍ മൂക്കും കുത്തി വീഴാന്‍ സാധ്യത: രതീഷിനെ തൂക്കി വെളിയില്‍ ഇട്ടേക്കും, കറുത്ത കുതിര ആ താരം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ എലിമിനേഷനിലേക്ക് ഇന്ന് കടക്കുകയാണ്. ആരാകും പുറത്തേകും പോകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഉദ്ഘാടനത്തിന് ശേഷം ഇന്നലെ ആദ്യമായി മോഹന്‍ലാല്‍ വേദിയിലേക്ക് എത്തിയപ്പോള്‍ താരങ്ങള്‍ക്കെല്ലാം നല്ല രീതിയില്‍ വിമർശനം കേള്‍ക്കേണ്ടിയും വന്നു.
ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ താരങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരുപിടി പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്.

ആദ്യത്തെ ഒരാഴ്ച കൊണ്ട് ടോപ് 5 ഒക്കെ എങ്ങനെ പ്രെഡിക്ട് ചെയ്യാൻ ആണ് എന്ന് ചിലർക്ക് തോന്നും... ബിഗ് ബോസ്സ് എന്ന പരിപാടിയുടെ പൾസും പിന്നെ ഒരു gut ഫീലിങ്ങും വെച്ച് പറയുകയാണ്... ആരെങ്കിലും ക്വിറ്റ് ചെയ്യുകയോ, ബിഗ് ബോസ്സ് പുറത്ത് ആക്കുകയോ, അസുഖം കാരണം പോവുകയോ ചെയ്‌താൽ, ഇതിൽ മാറ്റം വന്നേക്കാം.
1. ജാസ്മിൻ : ഗബ്രി ലവ് ട്രാക്ക് പുറകോട്ട് വലിക്കാൻ ചാൻസ് ഉണ്ട്. അതിൽ നിന്നും പുറത്ത് കടക്കാൻ പറ്റണം. അല്ലെങ്കിൽ കൂപ്പു കുത്തും.
2. അൻസിബ / ശരണ്യ : ഇവരിൽ ഒരാൾ ടോപ് 5 ഇൽ ഉണ്ടാവും. കൃത്യമായി പ്രെഡിക്ട് ചെയ്യാൻ പാടാണ്. ചെറിയ മുൻതൂക്കം അൻസിബക്ക് ഉണ്ട്. രണ്ടു പേരും സീരിയൽ സിനിമ താരങ്ങൾ ആണ്. അതുകൊണ്ട് സീരിയൽ വോട്ടും സിനിമ വോട്ടും കിട്ടും.
3. സിജോ / റോക്കി : സിജോയോ റോക്കിയോ ടോപ് 5 ഇൽ വരാൻ സാധ്യത ഉള്ളവർ ആണ്... രണ്ടും ഒരുമിച്ചു വരില്ല. ഇവർ തമ്മിൽ നേർക്കുനേർ യുദ്ധം വരും. അതിൽ ജയിക്കുന്നവൻ മുന്നോട്ട് പോകും. സംസാരിക്കാനുള്ള കഴിവ് സിജോക്ക് ഉണ്ട്. പക്ഷെ ബുദ്ധി റോക്കിക്ക് ആണ്. ഇവർ രണ്ടുപേരും കട്ട കട്ടയാണ്.
4. രതീഷ് : എന്തൊക്കെ പറഞ്ഞാലും ഈ 5 ദിവസം വന്നതിൽ 90% കണ്ടന്റ് തന്നത് അങ്ങേരാണ്. BB തൂക്കി വെളിയിൽ ഇടാതെ ഇനിരുന്നാൽ ടോപ് 5 ഇൽ ഉണ്ടാവും. വരാൻ പോകുന്ന വൈൽഡ് കാർഡുകളെ ഒന്ന് നോക്കി കളിക്കണം. അതേസമയം, രതീഷ് കുമാർ വെറും നാടകം കാണിക്കുകയാണെന്ന അഭിപ്രായവുമുണ്ട്.
ബിഗ് ബോസ് പ്രേക്ഷകരുടെ മുഖത്ത് കൊഞ്ഞനം കുത്തുകയാണ്. ഇത് ഷോയുടെ ജനകീയത അവസാനിപ്പിക്കും. രതീഷ് പുറത്ത് പോയില്ലെങ്കിൽ ഈ സീസൺ പൊക്കാണ്. ആരും പരസ്പരം ഗെയിം കളിക്കില്ല എന്നും ഈ കോപ്രായങ്ങൾ മാത്രം കാണണം . എന്തായാലും എല്ലാം ബിഗ് ബോസും ജനങ്ങളും തീരുമാനിക്കട്ടെ.
5. ശ്രീതു / വൈൽഡ് കാർഡ് : ശ്രീതു ഇപ്പോൾ കുറച്ച് ഡൗൺ ആണെങ്കിലും സീരിയൽ വോട്ടുകൾ ഉണ്ട്. കുറച്ചുകൂടി ആക്റ്റീവ് ആയി നിന്നാൽ കഴിഞ്ഞ വർഷം റെനീഷ വന്നപോലെ കയറി വരും. ചിലപ്പോൾ ഒരു വൈൽഡ് കാർഡ് ടോപ് 5 ഇൽ വരാൻ ഉള്ള സാധ്യതയും കാണുന്നുണ്ട്.
കറുത്ത കുതിര : അപ്സര... ഈ സീസണിലെ കറുത്ത കുതിര അപ്സര ആണ്. ക്രൂക്ക്ഡ് പ്ലയെർ ആണ്. അവസരത്തിനു വേണ്ടി പതുങ്ങി ഇരിക്കുവാണ്. മുകളിൽ പറഞ്ഞ 5 പേരിൽ ഒരാളെ ചവിട്ടി താഴ്ത്തി അവിടേക്ക് കയറി വരാൻ കാലിബർ ഉണ്ട്.












Click it and Unblock the Notifications