ജാസ്മിന്‍ അത് നേരിടാന്‍ തയ്യാറാണ്; മോശമായി ബാധിക്കാമെന്ന് അവള്‍ തന്നെ പറഞ്ഞിട്ടുണ്ട്: ശ്രീരേഖ
ബിഗ് ബോസ് മലയാളം സീസണ്‍ 6 കഴിഞ്ഞിട്ടും മത്സരാർത്ഥികള്‍ക്കെതിരായ സൈബർ ആക്രമണം ഇപ്പോഴും പല കോണുകളില്‍ നിന്നും തുടരുകയാണ്. പ്രധാനമായും ജാസ്മിനെതിരായാണ് ഇത്തരം ആക്രമണം കൂടുതല്‍ ശക്തം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് വ്യക്തമാക്കുകയാണ് ബിഗ് ബോസ് സീസണ്‍ 6 താരവും നടിയുമായ ശ്രീരേഖ.
ബിഗ് ബോസിന് അകത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ കാണുന്ത് വെറും ഗെയിം ആണ്. പുറത്ത് ഇറങ്ങുമ്പോഴാണ് അതിന്റെ ഇംപാക്ടും കാര്യങ്ങളുമൊക്കെ മനസ്സിലാകുന്നത്. ബിഗ് ബോസില്‍ എഴുപതോളും ക്യാമറകളുണ്ട്. ആ ക്യാമറകള്‍ ഏത് കോണുകളില്‍ നിന്ന് നമ്മളെ നോക്കുന്നു, അതു പോലെയാണ് ഓരോ ആളുകളുടേയും കാഴ്ചപ്പാട്. അവർക്ക് നമ്മോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മാറിമറഞ്ഞുകൊണ്ടിരിക്കുമെന്നു ശ്രീരേഖ പറയുന്നു.

മത്സരാർത്ഥികള്‍ മികച്ച കണ്ടന്റുകള്‍ സൃഷ്ടിക്കുന്നു. കുറ്റം പറയാനാണെങ്കിലും സപ്പോർട്ട് ചെയ്യാനാണെങ്കിലും നമ്മള്‍ ആ വ്യക്തിയെ കണ്ടിട്ടുണ്ട്. ആ തരത്തില്‍ ഷോ ഒരു ഇംപാക്ട് ഉണ്ടായിക്കിയിട്ടുണ്ട്. അതുകൊണ്ടായിരിക്കും സൈബർ അറ്റാക്ക് വന്നത്. ഏത് കാര്യം ചെയ്താലും രണ്ട് രീതിയില്‍ ആയിരിക്കുമല്ലോ പ്രതികരിക്കുക. കുറേയൊക്കെ സൈബർ വിമർശനം നല്ലതാണ്. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ സാധിക്കും.
നല്ല രീതിയിലുള്ള വിമർശനമാണെങ്കില്‍ ആ രീതിയില്‍ അത് എടുക്കണം. അല്ലാത്തത് ആണെങ്കില്‍ അത് മനസ്സിലെടുക്കാതിരിക്കണം. എനിക്ക് തോന്നുന്നത് ജാസ്മിന് അതിനുള്ള കഴിവ് ഉണ്ടെന്നാണ്. അവള്‍ ഓള്‍റെഡി അതിന് തയ്യാറായിരുന്നു. പുറത്ത് ഇതൊക്കെ ബാഡ് ആയിട്ട് ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ജാസ്മിന്‍ തന്നെ പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.
ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അധികം സ്ട്രഗിള്‍ ചെയ്ത ഒരു വ്യക്തിയാണ് ജാസ്മിന്‍. ഷോയില്‍ ഏറ്റവും അധികം ശ്രദ്ധ കിട്ടിയ മത്സരാർത്ഥി കൂടിയാണ് അവള്‍. അതിന്റേതായ ബുദ്ധിമുട്ടുകളും ഉണ്ടാകും. ആ കുട്ടി എന്ത് ഗെയിം കളിക്കുന്നുവെന്ന് മറ്റുള്ളവർ നോക്കും. അതിന് അനുസരിച്ച് പ്ലോട്ട് ചെയ്യുകയും റസ്പോണ്‍ണ്ട് ചെയ്യുകയും ചെയ്യും. അതൊക്കെ അവള്‍ക്ക് വലിയ സ്ട്രഗിള്‍ ആയിരുന്നു. പക്ഷെ എല്ലാത്തിനും ഒടുവില്‍ എല്ലാ മത്സരാർത്ഥികള്‍ക്കും ഒപ്പം തന്നെയായിരുന്നു എല്ലാവരും.
ജിന്റോയുടെ ഗെയിമിന്റെ സ്വാധീനം കൊണ്ട് തന്നെയാവും അദ്ദേഹത്തിന് അത്രയധികം സപ്പോർട്ട് ലഭിച്ചത്. അദ്ദേഹത്തെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കും. ഞങ്ങളൊക്കെ ഒരുപാട് കളിയാക്കുമായിരുന്നു. അങ്ങനെ കളിയാക്കാനും അടുത്തിരുന്ന് സംസാരിക്കാനും സാധിക്കുമെങ്കില്‍ അത് ഞങ്ങള്‍ക്ക് ഇടയിലെ ബന്ധമാണ്. ഒരു പക്ഷെ അത് തന്നെയായിരിക്കും ജിന്റോയെ മറ്റുള്ളവരുമായി അടുപ്പിച്ചതെന്നും ശ്രീരേഖ കൂട്ടിച്ചേർക്കുന്നു.
നമ്മുടെയൊക്കെ കാര്യത്തില്‍ പുറത്ത് നിന്നുള്ള ഒരാളായി ആളുകള്‍ക്ക് തോന്നാം. എന്നാല്‍ ജിന്റോ ബിഗ് ബോസ് വീട്ടില്‍ എപ്പോഴും നിന്നത് സാധാരണക്കാരനായ ഒരാളായിട്ടാണ്. അല്ലാതെ മറ്റ് രീതിയിലുള്ള ഒന്നും അവന്‍ കാണിച്ചിട്ടില്ല. ജിന്റോയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നില്‍ക്കാന്‍ സാധിക്കുന്നതെന്ന് ഞങ്ങള്‍ എപ്പോഴും ചോദിക്കുമായിരുന്നു. അത്തരത്തില്‍ ഒരു സാധാരണക്കാരനായി നിന്നതുകൊണ്ടായിരിക്കാം ജിന്റോയ്ക്ക് ഇത്രയധികം പിന്തുണ ലഭിച്ചതെന്നും ശ്രീരേഖ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications