'പുരോഗമന ചിങ്കങ്ങള്‍ വസന്തം മോഡിലേക്ക് മാറി.. നിങ്ങളുടെ ആഗ്രഹം നടക്കില്ല, കപ്പ് ജാസ്മിന്'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫൈനലിലേക്ക് അടുത്തിരിക്കുകയാണ്. അവസാന ആറ് പേരില്‍ നിന്ന് ശ്രീതുവും എവിക്ട് ആയിരിക്കുകയാണ്. ഇതോടെ ജിന്റോ, ജാസ്മിന്‍, അഭിഷേക്, അര്‍ജുന്‍, ശ്രീതു എന്നിവരാണ് ഫൈനല്‍ ഫൈവിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. സീസണ്‍ അവസാനിക്കാറായതോടെ മുന്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുകയാണ്.
അതിനിടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്കായുള്ള വോട്ടിംഗുകളും പുരോഗമിക്കുകയാണ്. ആരായിരിക്കും കിരീട ജേതാവ് എന്ന് അറിയാന്‍ ഇനി ദിവസങ്ങളെ ഉള്ളൂ. അതിനിടെ ഈ സീസണില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട ജാസ്മിനാണ് ജേതാവാകാന്‍ യോഗ്യത എന്ന് പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രീതി നികമല്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ജാസ്മിനെ പിന്തുണച്ചുള്ള കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

ഈ സീസണില്‍ തുടക്കം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള കോംബോയെല്ലാം ബിഗ് ബോസ് വീടിനുള്ളിലും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം വിശദീകരിച്ച കൊണ്ടാണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്. മാത്രമല്ല ഈ സീസണിലെ ടോപ്പ് ഫൈവിലെ ഏക വനിത ജാസ്മിനാണ് എന്ന് കൂടി കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
'ബിഗ്‌ബോസ് സീസണ്‍ 6 ല്‍ ടോപ്പ് 5 ലെ ഏക ലേഡി മത്സരാര്‍ത്ഥി ആവുകയാണ് പ്രിയപ്പെട്ട ജാസ്മിന്‍. ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം കൂടിയാണിത്. ആദ്യ ദിവസം മുതല്‍ അവള്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങും അഗണനയും അവള്‍ക്കെതിരെയുള്ള പരിഹാസവും കണ്ട് സപ്പോര്‍ട്ട് കൊടുക്കാന്‍ തുടങ്ങിയതാണ്.
ഒരു പെണ്ണ് നിവര്‍ന്ന് നിന്ന് തെറ്റുകള്‍ക്കെതിരെ കൈ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എടുത്ത ഉറച്ച തീരുമാനമാണ് ജാസ്മിനെ പിന്തുണയ്ക്കും എന്നത്. ജാസ്മിന്‍ - ഗബ്രി അടുത്ത് ഇരുന്ന് സംസാരിക്കുമ്പോഴും തൊടുമ്പോഴും പുറമേ പുരോഗമന ചിങ്കങ്ങള്‍ എന്ന് നടിച്ചവര്‍ നെറ്റി ചുളിച്ചതും വസന്തം മോഡിലേക്ക് മാറി മൂലയ്ക്കിരുന്ന് പരദൂഷണം ആരംഭിച്ചതും നമ്മളൊക്കെ കണ്ടതാണ്.
നിങ്ങളൊക്കെ പറയുന്നത് പോലെ മറ്റുള്ളവര്‍ ജീവിക്കണമെന്ന് വാശിപിടിച്ചാല്‍ ഇനിയും നിങ്ങളെ വസന്തങ്ങള്‍ എന്ന് തന്നെ വിളിക്കും. നിങ്ങള്‍ പലരുടേയും സദാചാര കുരു പൊട്ടുന്നത് പലതവണ കണ്ടതാണ് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളൊക്കെ തലയില്‍ ചുമന്ന് കൊണ്ട് നടക്കുന്ന കുല കിരീടം ഇപ്പോള്‍ നല്ല വ്യക്തമായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.
ജാസ്മിനെ ഇനിയും മഴയെത്ത് നിര്‍ത്തണമെന്നാണ് പലര്‍ക്കും വാശി! നിങ്ങളുടെയൊന്നും ആഗ്രഹം നടക്കാന്‍ പോകുന്നില്ല, ബിഗ്‌ബോസ് ടൈറ്റില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നവര്‍ക്ക് മാത്രം ലഭിക്കേണ്ടതാണ്. അതിന് ഏറ്റവും യോഗ്യതയുളളത് ജാസ്മിന് തന്നെയാണ്'.












Click it and Unblock the Notifications