ജാസ്മിന് പുറത്തേക്ക്? പൊട്ടിക്കരച്ചില്‍, കുഷ്യന് വലിച്ചെറിഞ്ഞു, കൂകി ജിന്റോ: ഗബ്രിക്ക് തലചുറ്റല്‍
ബിഗ് ബോസ് മലയാളം സീസണ് 6 ലെ ജാസ്മിന് ഗബ്രി കോംമ്പോ പുതിയ വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ വിഷു എപ്പിസോഡില്‍ ഇരുവരോടുമായും ഈ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ തുറന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃദ് ബന്ധമാണെന്നും അത് പ്രണയത്തിലെത്താതെ നോക്കുകയാണെന്നും ജാസ്മിന് വ്യക്തമാക്കി.
ഇന്നലത്തെ എപ്പിസോഡ് മുതല്‍ കൂടുതല്‍ തളർന്ന് പോകുന്ന ജാസ്മിനെയാണ് ഷോയില്‍ കാണാന്‍ സാധിച്ചത്. ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് പറയുമ്പോള്‍ അങ്ങനെ പാടില്ലെന്ന് ജാസ്മിന് ഇന്നല്ലെ പറഞ്ഞിരുന്നു. അതേ ജാസ്മിന് തന്നെ താന്‍ ഷോയില്‍ നിന്നും പോകുകയാണെന്ന് പറയുന്നതാണ് ഇന്ന് കണ്ടത്. ജിന്റോയുമായുള്ള ഒരു വഴക്കിനിടെ ജാസ്മിന് കൂടുതല്‍ മാനസികമായി തകരുകയും വലിയ രീതിയില്‍ കരയുകയും ചെയ്തു.

ജാസ്മിന് മൈക്ക് ധരിക്കാതിരുന്നത് ജിന്റോ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൈക്ക് ധരിക്കാതെ ജാസ്മിന് ഗബ്രിയോട് സംസാരിക്കുന്നു എന്നതായിരുന്നു ജിന്റോയുടെ ആരോപണം. എന്നാല്‍ ഞാന്‍ സംസാരിക്കുന്നില്ലെന്ന് ജാസ്മിനും പറഞ്ഞു. പക്ഷെ മൈക്ക് ധരിക്കണം എന്നതില്‍ ജിന്റോയും ഉറച്ച് നിന്നു. ഈ സമയത്ത് തന്നെ ജാസ്മിന് കരച്ചില് ആരംഭിച്ചിരുന്നു.
കുറച്ച് കഴിഞ്ഞ് ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് തന്നെ മൈക്ക് ധരിക്കാനുള്ള അറിയിപ്പ് വന്നു. ഈ സമയത്ത് ജിന്റോ കൂകുന്നതും വീടിനുള്ളില്‍ കണ്ടു. ഇതിന് ശേഷം ജാസ്മിന്റെ നില തന്നെ വിട്ടു പോകുന്നു. എനിക്ക് പുറത്തേക്ക് പോകണമെന്ന് പറയുന്നു. എല്ലാവരും ചുറ്റും ചേർന്നപ്പോള്‍ അവരോടൊക്കെ പോകാന്‍ പറയുന്ന ജാസ്മിന് കുഷ്യനൊക്കെ വലിച്ചെറിഞ്ഞു. ഇതിനിടെ ബിഗ് ബോസ് കണ്ഫഷന് റൂമിലേക്ക് വിളിച്ചെങ്കിലും ജാസ്മിന് പോകാന്‍ തയ്യാറായില്ല.
പിന്നീട് അല്പം കഴിഞ്ഞ് ബിഗ് ബോസ് വീണ്ടും ജാസ്മിനെ കണ്ഫഷന് റൂമിലേക്ക് വിളിപ്പിക്കുന്നു. റസ്മിനോടും അപ്സരയോടും ജാസ്മിനെ കണ്ഫഷന് റൂമിലേക്ക് കൊണ്ടുവരാനാണ് പറയുന്നത്. ഇതുപ്രകാരം ഇരുവരും ചേർന്ന് ജാസ്മിനെ അങ്ങോട്ട് കൊണ്ടുപോകുന്നു. ജാസ്മിനെ ഒരു ദിവസം എല്ലാവരില്‍ നിന്നും മാറ്റി നിർത്തുമോയെന്ന് അപ്സര ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് ബിഗ് ബോസ് പറഞ്ഞത്. അതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട ഗബ്രിയെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications