'ജാസ്മിനും ഗബ്രിക്കും ബുദ്ധിയില്ലേ? സിജോയുടെ പിആറിന് കാര്യങ്ങളെല്ലാം എളുപ്പമാക്കി'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 വാശിയേറിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തുടക്കം മുതൽ ശക്തമായ മത്സരമാണ് മത്സരാർത്ഥികൾ കാഴ്ച വെയ്ക്കുന്നത്. ഈ സീസണിൽ ആദ്യമേ തന്നെ ചർച്ചയായ പേരാണ് ഇൻഫ്ലുവൻസർ കൂടിയായ ജാസ്മിൻ ജാഫറിന്റേത്. തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞും ഹൗസിലെ വിഷയങ്ങളിലെല്ലാം ഇടപെട്ടും ജാസ്മിന് മുന്നേറാൻ സാധിച്ചിട്ടുണ്ട്.
അതേസമയം ഗബ്രിയേലുമായി ചേർന്ന് കളിക്കുന്ന രീതിയാണ് ഇപ്പോൾ ഹൗസിൽ ജാസ്മിൻ നടത്തുന്നത്. അതിനിടയിൽ ഇപ്പോഴിതാ ഇരുവരും ചേർന്ന് പയറ്റുന്ന തന്ത്രങ്ങൾ മറ്റ് പല മത്സരാർത്ഥികൾക്കും വളരാനുള്ള സാഹചര്യമൊരക്കുകയാണെന്നാണ് ആരാധകരിൽ ഒരാൾ വിമർശിക്കുന്നത്. പവർ റൂമിൽ ജാസ്മിനെ കയറ്റിയെ ഗബ്രിയേലിന്റെ നീക്കത്തെയാണ് പ്രേക്ഷകൻ വിമർശിക്കുന്നത്.

'ആർക്കും ഗബ്രിയേലിന്റെ ഉദ്ദേശത്തിൽ സംശയം ഒന്നും ഇല്ലല്ലോ അല്ലേ? നല്ലതുപോലെ തന്റെ കുൽസിത പ്രവർത്തികൾക്ക് അനുകൂലിച്ചു നിന്നു കൊടുക്കുന്ന ജാസ്മിൻ പവർ റൂമിലേക്ക് വന്നാൽ മതിയെന്ന് അങ്ങ് തീരുമാനിച്ചു. കുതന്ത്രത്തിലൂടെ ആദ്യം തന്നെ ജാസ്മിനെ കൊണ്ടുവരുന്ന കാര്യം എടുത്തു പറഞ്ഞു ബാക്കിയുള്ളവരെ എല്ലാവരെയും അന്തസ്സായിട്ട് അങ്ങ് മേനിപ്പുലേറ്റ് ചെയ്തു. ഏറ്റവും സ്ട്രോങ്ങ് ആയിട്ട് അഭിപ്രായം പറഞ്ഞ സിജോ പവർ ടീമിൽ തങ്ങളോട് കൂടി വന്നാൽ അത് തങ്ങളുടെ സർവ്വസാതന്ത്ര്യത്തിന് തന്നെ വിനയാകും എന്ന് മറ്റുള്ളവരെ പറഞ്ഞു പറ്റിച്ച് ജാസ്മിനെ ടീമിന് അകത്തു കയറ്റി. ഇനി രണ്ടുപേർക്കും ഒരുമിച്ച് എന്ത് ഗെയിം വേണമെങ്കിലും അവിടെ കളിക്കാമല്ലോ. അവർ ടീമിനെ മൊത്തം കബളിപ്പിച്ചില്ലേ.
ഗബ്രിയേൽ തന്റെ ടീമിനെ മൊത്തത്തിൽ കബളിപ്പിച്ച് തന്റെ ജാസ്മിനെ തന്റെ ടീമിലേക്ക് കയറ്റി ഇന്നലെ ഞാൻ എന്റെ ഈ പവർ റൂം സ്ഥാനം ഒഴിയാൻ പോവുകയാണെന്ന് രാത്രി മൊത്തം പറഞ്ഞു നടന്നവൻ ഇന്നു രാവിലെ ജാസ്മിൻ വരുമെന്ന് കണ്ടപ്പോൾ തനിക്ക് പവർ റൂമിന്ന് മാറേണ്ട എന്ന തീരുമാനം പെട്ടെന്ന് എടുക്കുകയും ബാക്കിയുള്ളവരെ മാനിപ്പുലേറ്റ് ചെയ്തു ജാസ്മിനെ പവർ റൂമിലേക്ക് കൊണ്ടുവരുകയും ചെയ്തു.
ഇന്നലെ രാത്രി പലരോടും നടന്നു പറയുന്നുണ്ടായിരുന്നു ഞാൻ ഈ ടീമിൽ നിന്നും പോകാൻ തയ്യാറാണ് എന്നെ നിങ്ങൾ മാറ്റിക്കോളൂ എന്ന് ജാസ്മിന്റെ മടിയിൽ കിടന്നു അല്ലെങ്കിൽ കയ്യിൽ പിടിച്ച് വരെ പറഞ്ഞു. ഇന്ന് പെട്ടെന്ന് ഗബ്രിയേല് തന്റെ ആ നിലപാട് അല്ലെങ്കിൽ ആ സ്റ്റാൻഡ് മാറ്റി ഇവനെ നമുക്ക് എന്ത് എന്ന് വിളിക്കാം? .(ഇപ്പോൾ ലൈവിൽ ഇരുന്നു ഗബ്രിയേൽ ജാസ്മിനോട് പറയുന്നു നിഷാനയുടെ വോട്ട് നിനക്ക് വേണ്ടി മറിച്ചത് ഞാനാണെന്ന് )
ജാസുനുമായി സോഫയിൽ ഇരുന്ന് സന്തോഷം രണ്ടുപേരും കൂടി പങ്കുവയ്ക്കുന്നുണ്ട് ഇവർക്ക് രണ്ടുപേർക്കും ബുദ്ധി എന്ന് പറയുന്നതില്ലേ?.
പുറത്ത് ഇവർ അതിനകത്ത് നടത്തുന്നത് എല്ലാം കണ്ടുകൊണ്ട് ജനങ്ങൾ ഇവരെ വിലയിരുത്തുന്നുണ്ട് എന്ന് ലൈവ് കാണുന്ന പ്രേക്ഷകർക്ക് ഇപ്പോൾ തന്നെ കാര്യങ്ങളെല്ലാം മനസ്സിലായിക്കാണും യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ് ഉള്ളവർ ആയിരുന്നു എങ്കിൽ
സിജോയെ പവർ ടീമിലേക്ക് എടുക്കുന്നതല്ലായിരുന്നോ ശരി നിങ്ങൾ പറയൂ?.
പവർ ടീമിൽ ഉള്ളവർ എല്ലാവരും കൂടി സിജോയ്ക്ക് വേണ്ടി ഏറ്റവും വലിയ പി ആർ വർക്ക് ഇപ്പോൾ ചെയ്തിരിക്കുന്നു സത്യം പറഞ്ഞാൽ പുറത്ത് സിജോയുടെ കൂട്ടുകാർ അല്ലെങ്കിൽ സിജോയിയെ സ്നേഹിക്കുന്നവർ ഒരു പണിയും എടുക്കേണ്ട എന്ന അവസ്ഥയാണ്
കാരണം അവർ എടുക്കേണ്ട എല്ലാ പണികളും അകത്തുനിന്ന് ഗബ്രിയേലും
ജാസ്മിനും ഇപ്പോൾ പവർ ടീമിൽ ഉള്ള ഒന്നു രണ്ടു പേർ ഒഴിച്ച് ചെയ്യുന്നുണ്ട്'.












Click it and Unblock the Notifications