പൊട്ടിക്കരഞ്ഞ് ജാസ്മിന്‍, എന്ത് ചെയ്തിട്ടാണ് ഈ ഒറ്റപ്പെടുത്തല്‍.. എല്ലാത്തിനും കാരണം സിബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ ഡിജെ സിബിന്‍ തുടക്കം മുതല്‍ തന്നെ ലക്ഷ്യം വെക്കുന്ന താരമാണ് ജാസ്മിന്‍. ജാസ്മിന്റെ ഇതുവരേയുള്ള ഗെയിം കൃത്യമായി മനസ്സിലാക്കി വന്നിട്ടുള്ള സിബിന്‍ കൃത്യമായ ഇടവേളകളില്‍ ഓരോ അടി ജാസ്മിന് കൊടുക്കുന്നുണ്ട്. അതില്‍ ന്യായമായതും അന്യായമായതുമുണ്ടെന്നും പറയാതിരിക്കാനും വയ്യ.
ഇപ്പോഴിതാ സിബിന്റെ ഒരു പ്രസ്താവന ജാസ്മിനെ ഏറെ വേദനിപ്പിക്കുകയും താരം ബിഗ് ബോസ് വീടിനുള്ളില്‍ വീണ്ടും കരയുകയും ചെയ്തിരിക്കുകയാണ്. വിഷു പരിപാടികളുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങള്‍ക്കിടെയായിരുന്നു സിബിന്‍ ജാസ്മിനെ ട്രിഗർ ചെയ്തത്. പരിപാടികള്‍ നിയന്ത്രിക്കാന്‍ ജാസ്മിനെയായിരുന്നു ബിഗ് ബോസ് ചുമതലപ്പെടുത്തിയത്. താരം സിബിനെ കൊറിയോഗ്രാഫ് ചെയ്യാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ തിരുവാതിരയുടെ സ്റ്റെപ്സ് നന്ദനയാണ് ചെയ്യിക്കുന്നതെന്ന് കണ്ടപ്പോള്‍ ഞാന്‍ കളിക്കില്ലെന്നായി ജാസ്മിന്‍. അത് പറ്റില്ല എല്ലാ ലേഡീസും കളിക്കണമെന്നു പറഞ്ഞപ്പൊ വന്നു നിന്നു. നന്ദന സാധാരണ തിരുവാതിര സ്റ്റെപ്സ് ഇട്ടപ്പൊ അത് എല്ലാർക്കും കളിക്കാൻ പറ്റുന്ന സിംപിള്‍ സ്റ്റെപ്സ് ആക്കണമെന്നായി ജാസ്മിന്‍. അപ്പോഴാണ് ഷോ ഇറക്കല്ലേ, സ്റ്റാർ ആകാന്‍ വരല്ലേയെന്നുമുള്ള സിബിന്റെ ഡയലോഗ്. ഇത് ജാസ്മിനെ ഏറെ വേദനപ്പിക്കുകയും കരയുകയുമായിരുന്നു.
സിബിൻ വന്നപ്പൊ മുതൽ ടാർഗറ്റ് ചെയ്യുന്നു എന്നാണ് ജാസ്മിന്റെ ആരോപണം. തുടർന്ന് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചപ്പോഴും വലിയ കരച്ചിലായിരുന്നു ജാസ്മിന്‍. എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നുവെന്നായിരുന്നു ജാസ്മിന്റെ പരാതി. എന്നാല്‍ 'ചെറിയ ചെറിയ കാര്യങ്ങളെ വലുതാക്കിയെടുക്കണ്ട.. ഇതൊരു ഗെയിം അല്ലെ? എല്ലാവർക്കും അവരവരുടേതായ ഗെയിം പ്ലാന്‍സ് ഉണ്ടാകും' എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി.
അതേസമയം, വിഷയം ബിഗ് ബോസ് ഗ്രൂപ്പുകളിലും ചർച്ചാ വിഷയമായിട്ടുണ്ട്. കേട്ട് നിൽക്കുന്നതിന്റെ ലിമിറ്റ്, സഹിക്കുന്നതിന്റെ പരിധി എന്നൊക്കെ പറയുന്ന ജാസ്മിന്‍ ജിന്റോ എന്നൊരു മനുഷ്യൻ ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തോടെ ചെയ്ത കാര്യങ്ങളെല്ലാം മറന്നുകൊണ്ടോണോ ഇതൊക്കെ പറയുന്നതെന്നാണ് ഒരു ജിന്റോ ആരാധകന്‍ ചോദിക്കുന്നത്.
അടിച്ചമർത്തുന്നതിനും തരം താഴ്ത്തുന്നതിനും തറേലിട്ട് ചവിട്ടുന്നതിനും ഒരു പരിധിയില്ലേ എന്ന് ചോദിക്കുന്ന ജാസ്മിൻ ഈ പരിഗണനയൊന്നും നീയോ നിന്റെ കൂടേയുള്ളവരോ ജിന്റോക്ക് കൊടുത്തിട്ടില്ല .മാത്രമല്ല ഇതിലും മോശമായി അയാളെ ചവിട്ടിത്തേക്കാൻ ശ്രമിച്ചിട്ടുണ്ട്. ജിന്റോടെ മേക്കിട്ട് കേറി ഷൈൻ ചെയ്ത് മിടുക്കന്മാരായി മിടുക്കികളായി, അയാളെ മനപ്പൂർവം കോർണർ ചെയ്ത് ഒറ്റപ്പെടുത്തി പരമാവധി നാണം കെടുത്തി പറന്ന് നടന്ന സകലയെണ്ണത്തിനും കർമ്മ പണി തിരിച്ച് കിട്ടുമെന്നും ജിന്റോ ആരാധകർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications