Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹ പ്ലാൻ എന്താണ്?'; അവൻ വീട്ടിൽ വന്നു, ബിഗ് ബോസ് കഴിഞ്ഞാൽ..'; വെളിപ്പെടുത്തി ജാസ്മിൻ

കൊച്ചി: തുടക്കം മുതൽ തന്നെ ശക്തമായ മത്സരം പുറത്തെടുത്ത മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ജാസ്മിൻ തന്റെ പ്രതിച്ഛായയെ കുറിച്ച് യാതൊരു ഭീതിയുമില്ലാതെയാണ് ഹൗസിൽ ഗെയിം കളിച്ച് തുടങ്ങിയത്. എന്നാൽ ഗബ്രിയുമായി ചേർന്ന് കളിക്കാനുള്ള തീരുമാനം ജാസ്മിന്റെ ഗ്രാഫ് ഇടിയാൻ കാരണമായി.

ഹൗസിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗബ്രി എന്നാണ് ജാസ്മിൻ പറയുന്നത്. എന്നാൽ ഇരുവരും ലൗ ട്രാക്ക് പയറ്റുകയാണെന്ന വിമർശനമാണ് ആരാധകരിൽ നിന്നും ഉയർന്നത്. ഇരുവരുടേയും കൂട്ടുകെട്ട് ഹൗസിലും പുറത്തും ഒരുപോലെ ചർച്ചയായതോടെ പിന്നാലെ തന്റെ വിവാഹം നിശ്ചയിച്ചതായി ജാസ്മിൻ ഹൗസിൽ വെച്ച് പറഞ്ഞിരുന്നു. തന്റെ അസുഖ വിവരം അറിയിച്ച് കൊണ്ട് ജാസ്മിന്റെ പിതാവ് അവരെ ബിഗ് ബോസിലേക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു ഇത്.

jasminenew1-

താനും ഗബ്രിയുമായി യാതൊരു ബന്ധവുമില്ലെന്നും ഞാൻ മറ്റൊരാളുമായി കമ്മിറ്റഡ് ആണെന്നുമായിരുന്നു ജാസ്മിൻ പറഞ്ഞത്. വിവാഹ നിശ്ചയത്തെ കുറിച്ചും ആ പയ്യനെ കുറിച്ചും തന്നോട് ജാസ്മിൻ പറഞ്ഞിട്ടുണ്ടെന്ന് ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ജാസ്മിന്റെ പിതാവും വിവാഹ നിശ്ചയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

നേരത്തേ മുന്ന എന്നയാളുമായി ജാസ്മിന്റെ വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും അത് മുടങ്ങിയിരുന്നു. ചെക്കന്റെ വീട്ടിലെ പ്രശ്നങ്ങൾ കൊണ്ടാണ് വിവാഹം മുടങ്ങിയതെന്നായിരുന്നു ജാസ്മിന്റെ പിതാവ് പറഞ്ഞത്. ഇപ്പോൾ ജാസ്മിന് മറ്റൊരു വിവാഹം ശരിയായിട്ടുണ്ടെന്നും ജാസ്മിനെ നന്നായി മനസിലാക്കുന്നയാളാണ് ആളെന്നും പിതാവ് ജാഫർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹ കാര്യത്തെ കുറിച്ച് ജാസ്മിൻ ബിഗ് ബോസ് ഹൗസിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. വിവാഹം കഴിക്കാൻ എപ്പോഴാണ് പ്ലാൻ എന്ന് ശ്രീതു ചോദിച്ചപ്പോഴാണ് ജാസ്മിന്റെ തുറന്ന് പറച്ചിൽ. ചെറുക്കനെ കിട്ടിയാൽ കെട്ടാൻ എപ്പോൾ വേണമെങ്കിലും താൻ തയ്യാറാണെന്നായിരുന്നു ആദ്യം ജാസ്മിൻ പറഞ്ഞത്. പിന്നാലെ വിവാഹം പറഞ്ഞുറപ്പിച്ച പയ്യനെ കുറിച്ച് ജാസ്മിൻ സംസാരിച്ചു. എന്റെ ഒരു സുഹൃത്തുണ്്. അവനും എനിക്കുമൊക്കെ കല്ല്യാണം നേക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവൻ വീട്ടിൽ വന്നിരുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ട് സംസാരിക്കാമെന്നാണ് പറഞ്ഞുവെച്ചിരിക്കുന്നത് എന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ. അതേസമയം ജാസ്മിന്റെ തുറന്ന് പറച്ചിലോടെ അപ്പോൾ പിതാവ് ജാഫർ പറഞ്ഞത് കളവാണോയെന്നും വിവാഹ നിശ്ചയം യഥാർത്ഥത്തിൽ കഴിഞ്ഞില്ലേയെന്നുമാണ് പലരും ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+