എന്റെ വാപ്പ അവന്റെ കാല് പിടിച്ചതാണ്; പ്രിയപ്പെട്ടവർ ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല: ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ വീക്കില്‍ ജാസ്മിന്റെ പ്രകടനം വലിയ രീതിയില്‍ പുറകോട്ട് പോയെന്ന വിമർശനം ശക്തമായിരുന്നു. വീടിനുള്ളിലേക്ക് റീ എന്‍ട്രി നടത്തിയ ഗബ്രിയാണ് ഇതിന് കാരണമെന്ന തരത്തലുള്ള വിമർശനവും ശക്തമായിരുന്നു. പുറത്ത് നിന്നുള്ളവർ മാത്രമല്ല, ജാസ്മിന്റെ അടുത്ത സുഹൃത്തായ റസ്മിനും അങ്ങനെയായിരുന്നു വിശ്വസിച്ചത്.
റസ്മിന്‍ എനിക്ക് കപ്പ് കിട്ടട്ടെ, മികച്ച രീതിയില്‍ കളിച്ച് മുന്നോട്ട് പോകട്ടെ എന്ന് കരുതിയപ്പോള്‍ ഗബ്രി എന്നെ പുറത്തെ കാര്യങ്ങളെക്കുറിച്ച് സൂചന നല്‍കി ഓക്കെ ആക്കുകയായിരുന്നു. കപ്പ് എന്നതിനേക്കാള്‍ എനിക്ക് ഏറ്റവും വലുത് എന്റെ മാനസിക നില തന്നെയാണ്. പുറത്തിറങ്ങുന്ന സമയത്ത് മാത്രമാണ് ഇവിടെ നടന്ന കാര്യങ്ങളെല്ലാം അറിയുന്നതെങ്കില്‍ എന്റെ അവസ്ഥ എന്താണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ജാസ്മിന്‍ പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസ്മിന്‍.

പുറത്ത് കുറേയധികം സൈബർ ബുള്ളിയിങ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എൻ്റെ പ്രിയപ്പെട്ടവർ തന്നെ ഇങ്ങനെ ചതിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ നീ ചെയ്തത് ചതിയല്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും, എന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷെ അത് ഇങ്ങനെയുള്ള ഒരു ചതിയല്ല. തുറന്ന് പറയുകയാണെങ്കില്‍ ഒരു അഞ്ചാറ് പേര് നിന്ന് എന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചത്.
എനിക്കെതിരെ പ്രവർത്തിച്ചത് ഏറ്റവും പ്രിയപ്പെട്ടവർ തന്നെയായിരുന്നു എന്നതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്. ഗബ്രി അതേക്കുറിച്ച് ബിഗ് ബോസില്‍ വെച്ച് തന്നെ സൂചിപ്പിച്ചതുകൊണ്ടാണ്, പുറത്ത് ഇറങ്ങിയതിന് ശേഷവും ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത്. ബാക്കിയുള്ളവരുടെ കണ്ണില്‍ അത് തെറ്റായിരിക്കും, പക്ഷെ അതിന്റെ സത്യാവസ്ഥ ഇതാണെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.
ആദ്യം ഞാന്‍ കരുതിയത് പുള്ളിയോട് മിണ്ടേടിതില്ലെന്നാണ്. എന്നാല്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. നീ അവിടെ വെച്ച് അങ്ങനെ പറഞ്ഞില്ലേ എന്നൊക്കെയായിരുന്നു പുള്ളി ചോദിച്ചത്. ബിഗ് ബോസ് കഴിയുമ്പോള്‍ ഞാന്‍ ഇങ്ങോട്ട് തന്നെ വരില്ലേ? കാര്യങ്ങള്‍ എന്നില്‍ നിന്ന് തന്നെ അറിയാം ഒന്ന് കാത്തിരിക്കാമല്ലോ?
ആദ്യം ഒരു പോസ്റ്റിട്ടു, വീണ്ടും ഒരു പോസ്റ്റിട്ടു, എന്നിട്ടും നിർത്തിയില്ല. വീണ്ടും തുടരുകയായിരുന്നു. വാപ്പ അവന്റെ കാല് പിടിച്ച് സംസാരിച്ചിട്ടുണ്ട്. അവള്‍ പോയി ചാകട്ടെ എന്ന രീതിയിലുള്ള വോയ്സ് ക്ലിപ്പ് വരെ കേട്ടു. ഇതൊക്കെ കേള്‍ക്കുന്ന എന്റെ മാനസികാവസ്ഥ എന്തായിരിക്കും. അതിന് അകത്ത് ഞാന്‍ ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുണ്ട്, പലതും പുറത്ത് വന്നിട്ടില്ല. ഇതിനൊക്കെ ഞാന്‍ ആരോട് പരാതി പറയും. എനിക്ക് എന്റെ ഉപ്പയും ഉമ്മയും മാത്രമാണുള്ളതെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications