'ഗബ്രി ഇല്ലായിരുന്നേൽ ജാസ്മിന്റെ മുമ്പിൽ മുട്ടേൽ ഇഴഞ്ഞേനെ അവിടെ കൂട്ടം കൂടി നിൽക്കുന്ന മണ്ടന്മാർ'
കുറേ ദിവസത്തിന് ശേഷം ജാസ്മിന്‍ ജാഫർ എന്ന മത്സരാർത്ഥി തന്റെ പഴയ ശക്തിയോടെ മത്സരിക്കുന്ന ദിനമാണ് ഇന്നലെ ബിഗ് ബോസ് വീടിനുള്ളില്‍ കണ്ടത്. പവർ റൂം വീടിനുള്ളില്‍ പൂട്ടിയിട്ട വിഷയത്തിലും ജിന്റോ മോശമായി സംസാരിച്ചെന്ന വിഷയത്തിലും അടക്കം വ്യക്തമായ പോയിന്റുകള്‍ നിരത്തി ജാസ്മിന്‍ എതിരാളികളെ നേരിടുന്നുണ്ട്. ആ സമയത്ത് പലപ്പോഴും അവർക്ക് മറുപടികള്‍ പോലും ഇല്ലാതാകുന്നു.
ജാസ്മിന്റെ ഇന്നലത്തെ പ്രകടനത്തില്‍ പ്രേക്ഷകരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ ജാസ്മിനെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അവർ പറയുന്നത്. ഷോ തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ ശക്തമായ മത്സരമായിരുന്നു ജാസ്മിന്‍ വീടിനുള്ളില്‍ കാഴ്ച വെച്ചിരുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള വിഷയം ആരംഭിച്ചതോടെ താരം പതിയെ പുറകിലേക്ക് പോകുന്നത് കണ്ടു. ഇത് വീടിന് അകത്തും പുറത്തും ഒരുപോലെ ചർച്ചാ വിഷയമായി. എന്നാല്‍ ഇന്നലെ ഒരു രക്ഷയുമില്ലാത്ത പ്രകടനമായിരുന്നു ജാസ്മിന്‍ നടത്തിയത്. ഇതിന് പിന്നാലെ ബോസ് ഗ്രൂപ്പുകളിലും ജാസ്മിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകള്‍ വരുന്നു. അത്തരമൊരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പെണ്ണൊരുത്തി... എന്ത് കൊണ്ട് ജാസ്മിൻ ജാഫർ?
സീൻ 1: ജിന്റോയെ വിളിച്ചിരുത്തി കൃത്യമായി കാര്യങ്ങൾ ചോദിക്കുന്ന ജാസ്മിൻ. ബ ഭ പ അടിച്ചു എന്തൊക്കെയോ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ജിന്റോ. എന്നത്തേയും പോലെയുള്ള സംഭവമാണ് ഇത്. അതിന്റെ ഇടയിൽ അഭി വന്നു ചോദിക്കുന്ന കാര്യങ്ങൾക്കും കര്ത്യമായ ഉത്തരം നൽകുന്നുണ്ട് ജാസ്മിൻ.
കൃത്യം ജിന്റോ പെട്ടു എന്ന് മനസിലാക്കുന്ന സിബിൻ തന്റെ അടിമകൂട്ടങ്ങളെ ഉപയോഗിച്ച് ജിന്റോയെ രക്ഷിച്ചെടുക്കുന്നു. പറയാനുള്ളത് മുഴുവൻ പ്രേക്ഷകരെ അറിയിക്കാൻ ജാസ്മിൻ അടുത്തുള്ള അഭിയോട് കാര്യം വിശദീകരിക്കുന്നു. അപകടം മണത്ത സിബിൻ വീണ്ടും തന്റെ അടിമകളെ ഉപയോഗിച്ച് എന്തൊക്കെയോ പുലമ്പി അവനെയും മാറ്റാൻ ശ്രമിക്കുന്നു.
ഉടൻ അഭി :ഇവളുടെ കൂടെ ഇരുന്നതിന് നാട്ടുകാർ എതിരാകും എന്ന് മനസിലാക്കി താൻ അവിടെ ഇരുന്നതിന്റ കാരണം ബോധിപ്പിക്കാൻ ശ്രമിച്ചു തന്റെ നട്ടെല്ല് കുനിച്ചു എല്ലാവർക്കും പ്രിയങ്കരനാവുന്നു. കൃത്യമായ ജാസ്മിന്റെ ഇടപെടലിൽ അവന്റെ വളഞ്ഞ നട്ടെല്ല് നാട്ടുകാര് മൊത്തം കാണുന്നു.
ഡെന്നിന്റെ ടാസ്ക് മുടക്കാം ജാസ്മിനെ ലോക്ക് ചെയ്യുമ്പോൾ അവിടെ കണ്ടില്ലായിരുന്നു എന്നൊക്ക തുടക്കത്തിൽ പറഞ്ഞവർ പിന്നീട് എന്തൊക്കെയാണ് മലക്കം മറിഞ്ഞത് ലൈവ് കണ്ടവർക്ക്മനസിലാവും. (അടിമകൾക്കല്ല ) അവിടെയും ശ്രീരേഖയോട് കൃത്യമായി എന്തേലും ഉണ്ടേൽ എന്നെ വിളിക്കണം എന്ന് പറഞ്ഞേൽപ്പിച്ചു സഹ ടീമിലെ അംഗത്തിന്റെ ആവശ്യ പ്രകാരം സഹായിക്കാൻ പോയ ജാസ്മിൻ ഉണ്ടായ കാര്യം ബോധിപ്പിക്കുന്നു. അപ്പോഴും നട്ടെല്ല് സിബിന് പണയം വെച്ച പെൺ സിംഹങ്ങൾ ജാസ്മിൻ ഈ കാര്യം എടുത്തു പറയുന്നത് വരെ ഒരക്ഷരം മിണ്ടുന്നില്ല എന്നുള്ളത് ശക്തമായ നിലപാട് ആണെന്നാണ് ലവന്മാര് വാദിക്കുക.
ഇഷ്ടമില്ലാത്ത ടീമിൽ എത്തിപ്പെട്ടിട്ടും ടാസ്കുകളിൽ റിഹേഴ്സൽ ടൈമില്‍ മുഖത്തു നോക്കാൻ മടിക്കുന്ന ശ്രീരേഖയുടെയും അൻസിബയുടെയും മുഖത്തു നോക്കി അവരോട് കൃത്യമായി സഹകരിച്ചകൂടെ നിന്നിട്ടും ആ അംഗത്തെ പൂട്ടിയിട്ടപ്പോൾ ലവന്മാര് കുനിഞ്ഞു പോയ നട്ടെല്ലും കൊണ്ട് അതേ നിൽപ് തന്നെയായിരുന്നു.
ഞാൻ ഒരുപാട് പ്രതീക്ഷിച്ച സായിയും തുടക്കത്തിലൊരു ഫയർ കണ്ട ശ്രീകുമാറും എല്ലാം സിബിന്റെ അടിമക്കൂട്ടത്തിലേക്ക് അവരറിയാതെ തന്നെ ചേർന്നിട്ടുണ്ട്. ഗബ്രി എന്ന വീക്ക് പോയി കൂടി ഇല്ലായിരുന്നേൽ ജാസ്മിന്റെ മുമ്പിൽ മുട്ടേൽ ഇഴഞ്ഞേനെ ഇവിടെ കൂട്ടം കൂടി നിൽക്കുന്ന മണ്ടന്മാർ.












Click it and Unblock the Notifications