Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ വിരോധം കാരണം ഇതുപോലത്തെ ഊളത്തരം പറയരുത്: ബിഗ് ബോസ് ചോദിക്കണമെന്ന് എതിരാളികളും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ തുടക്കം മുതല്‍ തന്നെ പല വിഷയങ്ങളിലും കൊമ്പുകോർത്തിട്ടുള്ള താരങ്ങളാണ് ജാസ്മിനും ജിന്റോയും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളെപ്പോലെ പെരുമാറുമെങ്കിലും തൊട്ട് അടുത്ത നിമിഷം ഇരുവരും തമ്മില്‍ കൊമ്പുകോർക്കും. ഇത്തരത്തിലുള്ള ഒരു തർക്കത്തിനിടെ ജാസ്മിന്‍ പ്രയോഗിച്ച ഒരു വാക്കാണ് ഇപ്പോള്‍ ജാസ്മിന്‍ വിരുദ്ധർ വലിയ രീതിയില്‍ വിമർശന രൂപത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ജിന്റോയോട് 'പറന്ന് പോ കാക്കേ' എന്ന് ജാസ്മിന്‍ പറഞ്ഞത് വർണവെറിയാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. സത്യത്തില്‍ ജിന്റോകാക്ക എന്നാണ്, അതായത് ചേട്ടന്‍ എന്ന അർത്ഥത്തിലാണ് ജാസ്മിന്‍ വിളിക്കുന്നത്. ഇത് വളച്ചൊടിച്ചാണ് വർണവെറിയിലേക്ക് എത്തിക്കുന്നതെന്ന് ജാസ്മിന്‍ ആരാധകരും ചൂണ്ടിക്കാണിക്കുന്നു.

jasmine-jinto

ജാസ്മിനോട് വിരോധം ഉണ്ടെന്ന് കരുതി എന്ത് ഊളത്തരവും പറയാമോയെന്നും ഇവർ ചോദിക്കുന്നു. എന്നാല്‍ തങ്ങളുടെ വാദത്തില്‍ ജാസ്മിന്‍ വിരുദ്ധരും ഉറച്ച് നില്‍ക്കുന്നു. ഈ വർണ വെറി ബിഗ് ബോസ് ചോദ്യം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"കാക്കേ, പറന്നു പോ " എന്നൊരു സ്റ്റേറ്റ്മെന്റ് ജാസ്മിൻ ഉപയോഗിച്ചു എങ്കിൽ അതൊരു റേഷ്യൽ സ്ലട്ട് തന്നെയാണ്. പുറമെ തൊലിവെളുപ്പും ആഢ്യത്വവും കാണിക്കുന്ന ജാസ്മിനെയും ഗബ്രിയേയും പോലെയുള്ളവർ, ഇന്നും മനസ്സിൽ അയിത്തവും തീണ്ടലും കൊണ്ടു നടക്കുന്നവർ ആണ്. ഗബ്രി പണ്ട് പറഞ്ഞ "ഇയാളെ തൊട്ടാൽ കൈ കഴുകണമല്ലോ " എന്ന സ്റ്റേറ്റ്മെന്റ് ഇതിനോട് കൂട്ടിച്ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണ്.

രതീഷിനെയും ഇവൾ കാക്ക എന്നാണ് വിളിച്ചോണ്ടിരുന്നത് എന്ന് പറഞ്ഞിട്ട് കുറെ പേർ ന്യായീകരിക്കാൻ ഇറങ്ങിയിട്ടുണ്ട്. അവിടെ കോൺടെക്സ്റ്റ് വ്യത്യാസമുണ്ട്. ജിന്റോയും ഒരുപാട് റോങ്ങ്‌ സ്റ്റേറ്റ്മെന്റ്സ് പറഞ്ഞിട്ടുണ്ട്. അതിനെയെല്ലാം ഞാൻ എതിർത്തിട്ടുണ്ട്, കളിയാക്കിയിട്ടുണ്ട്, തെറ്റ് ചെയ്തപ്പോൾ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്, അതുപോലെ, ജിന്റോയ്‌ക്കെതിരെ തെറ്റുകൾ നടക്കുമ്പോൾ, അതും തുറന്ന് പറയാറുണ്ട് ഞാൻ...

10 ആം ക്ലാസും ബാറിലെ ജോലിയും ഒക്കെ ആയി നടന്ന ഒരാളുടെ സോഷ്യൽ ലിറ്ററസി അല്പം കുറവായിരിക്കും... ജാസ്മിനെപോലെ പഠിപ്പും, സംസാരിക്കാൻ ഉള്ള കഴിവും ഒന്നും ജിന്റോയ്ക്ക് ഇല്ല. സംസാരിക്കാൻ അറിയുന്ന , പൊളിറ്റിക്കൽ കറക്ടനെസ്സ് പൊക്കിപിടിക്കുന്ന, പഠിപ്പുള്ള ഒരു ന്യൂജൻ പെൺകുട്ടി ഇങ്ങനെ പറയുമ്പോൾ, അത് വലിയ തെറ്റാണ്.

ജിന്റോയെ സപ്പോർട്ട് ചെയ്യുന്നവർ പോലും ജിന്റോയുടെ തെറ്റുകൾ ചൂണ്ടികാട്ടുകയും അതിനെ വിമർശിക്കുകയും തിരുത്തണം എന്ന് പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഒറ്റ ജാസ്മിൻ സപ്പോർട്ടർ പോലും, ജാസ്മിൻ ചെയ്ത തെറ്റുകളെ വിമർശിക്കാൻ മുന്നോട്ട് വന്നിട്ടില്ല. ഇത്തരക്കാരുടെ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+