'ജാസ്മിന്റെ പ്ലാൻ പൊളിച്ച് ജിന്റോ; അത് കേട്ടതോടെ ടെൻഷനിലായി, സ്വയം എക്സ്പോസ്ഡ് ആയി'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജിന്റോയും ജാസ്മിനും തമ്മിൽ വലിയ പൊട്ടിത്തെറിയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. ഗബ്രിയെ കുറിച്ച് ജാസ്മിൻ സംസാരിച്ച് തുടങ്ങിയപ്പോൾ ജിന്റോ ജാസ്മിനെ പരിഹസിക്കുകയായിരുന്നു. ഗബ്രിയെ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ പഴയതൊക്കെ വീണ്ടും വളച്ചൊടിച്ച് കൊണ്ടുവരേണ്ടെന്ന് ജിന്റോ പറഞ്ഞു. ഇതിൽ പ്രകോപിതയായ ജാസ്മിൻ ജിന്റോയോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
അതേസമയം ജിന്റോയടെ മൈന്റ് ഗെയിം ആണ് ഇന്നലെ കണ്ടതെന്നും ജിന്റോ ജാസ്മിനെ വീണ്ടും ഇതിലൂടെ തുറന്ന് കാട്ടിയിരിക്കുകയാണെന്നും പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

ഒട്ടും പ്രതീക്ഷിക്കാത്ത ലൈവ് ആയിരുന്നു ഇന്നത്തേത്. വളരെ നോർമൽ ആയി പൊയ്‌കൊണ്ടിരുന്ന ഹൗസി ൽ ജിന്റോ അഭിഷേക് റിഷി സായി, ജാസ്മിൻ എന്നിങ്ങനെ കൂട്ടം കൂടി ഇരുന്ന് സംസാരിക്കുന്നു. അപ്രതീക്ഷിതമായി ജിന്റോ ജാസ്മിന് നേരെ ഒരു ചോദ്യം എറിഞ്ഞു. നോറ, ശ്രീതു, ജാസ്മിൻ ഇവരിൽ ആര് ടോപ് 5 ൽ ഉണ്ടാകും എന്ന് കൺഫ്യൂഷൻ ഉണ്ടെന്ന്. അപ്പോൾ തൊട്ട് ആ കൂട്ടം ടോപ് 5 നെ കുറിച്ച് ആയി ചർച്ച . സായി റിഷിയോട് ചോദിച്ചു ആരൊക്കെ ടോപ് 5 ൽ കാണും റിഷി മറുപടി ആയി ജിന്റോ & അഭിഷേക് ഉണ്ടാകും ബാക്കി അറിയില്ല എന്ന് പറയുന്നു.
അസ്ഥസ്ഥയായ ജാസ്മിൻ പിന്നെ അങ്ങോട്ട് ടെൻഷനിലായി. അത് വ്യക്തമായിരുന്നു. ജിന്റോ ഇട്ട ചെറിയ കനലിൽ ജാസ്മിൻ നീറി എരിയാൻ തുടങ്ങി. വളരെ ശാന്തമായി പോകുന്ന ഹൗസിൽ വഴക്കിടാൻ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും തന്നെ ഇല്ല. ചന്തയിൽ വഴക്ക് കൂടി നിക്കും പോലെ വായ്‌താളം അടിക്കുന്ന ജാസ്മിന് വേറൊന്നും അറിയുകയുമില്ല. പിന്നെ ഉള്ളത് കുല്സിതം കണ്ടന്റ് ആയ ഗബ്രി ആണ്..ഉപ്പയും ഉമ്മയും വന്നു അഴിപ്പിച്ച വിധവ വേഷം ഒന്നുടെ അണിയാൻ ജാസ്മിൻ തീരുമാനിച്ചു. ഗബ്രി എന്ന് പറഞ്ഞു ഓർമ്മകൾ അയവിറക്കാൻ നോക്കിയ ജാസ്മിനെ ജിന്റോ നൈസ് ആയി കളിയാക്കി. അതേ ഓർമ ഉള്ളൂ, ജാസ്മിന്റെ പ്ലാൻ പൊളിച്ച ജിന്റോയുടെ മുന്നിൽ മൂഷിക സ്ത്രീ തകർത്താടി.
ഇത്രേം ദിവസം പോസിറ്റീവ് ആയി കൊണ്ട് വന്ന ഓരോന്നും എറിഞ്ഞുടച്ചു,ജാസ്മിൻ സ്വയം എക്സ്പോസ്ഡ് ആയി ഓരോന്ന് പറയുകയും ജിന്റോയ്ക്ക് നേരെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വളരെ പക്വമായി ഒട്ടും ട്രിഗ്ഗർ ആകാതെ വേണ്ടതിനു മാത്രം ജിന്റോ മറുപടി കൊടുത്തു. അതിൽ ഒന്ന് നട്ടെല്ല് നിവർത്തി പുറത്ത് നടക്കുന്നത് ആയിരുന്നു. ആര് നട്ടെല്ല് നിവർത്താതെ നടക്കുമെന്നും ഞാൻ അന്തസ് ആയി നട്ടെല്ല് നിവർത്തി നടക്കുമെന്നും ജിന്റോ മറുപടി കൊടുത്തു. ക്വാളിറ്റിയെ കുറിച്ച് ചോദിച്ച ജാസ്മിനോട്, നിന്നെക്കാൾ ക്വാളിറ്റി എനിക്കുണ്ടെന്ന് ജിന്റോ മറുപടി കൊടുത്തു.
ജിന്റോ എന്ന മൈൻറ് ഗെയിമറിന് മുന്നിൽ സമനില തെറ്റി കണ്ട്രോൾ ഇല്ലാതെ പെരുമാറുന്ന ജാസ്മിനെ ആണ് ലൈവിൽ പ്രേക്ഷകർ കണ്ടത്. പിന്നീട് റിഷിയോടും അഭിഷേകിനോടും പരമാവധി പറഞ്ഞു ഫലിപ്പിക്കാൻ ജാസ്മിൻ ശ്രമിച്ചെങ്കിലും പൂർണ പരാജയം ആയിരുന്നു ഫലം. സ്വന്തം വൃത്തിയെ കുറിച്ചും ഗബ്രിയെ കുറിച്ചും ജാസ്മിൻ പിറുപിറുത്ത് കൊണ്ട് നിന്നു. ഈ സീസണിൽ കണ്ടന്റ് എന്ന് പറയാൻ ജാസ്മിന് അതല്ലേ ഉള്ളൂ. ജിന്റോ എന്ന മൈന്റ് ഗെയിമർ ശെരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു, ജാസ്മിൻ എന്ന മത്സരാർത്ഥിയെ ജാസ്മിനെ കൊണ്ട് തന്നെ എക്സ്പോസ് ചെയ്യിപ്പിച്ചതിൽ'.












Click it and Unblock the Notifications