ബിഗ് ബോസിൽ അടിവസ്ത്രത്തെ ചൊല്ലി അടി,'മൂലകാരണം ജിന്റോ അല്ല, ഗബ്രി, നടന്നത്..'
കൊച്ചി: അടിവസ്ത്രത്തിന്റെ പേരിൽ ബിഗ് ബോസ് ഹൗസിൽ വലിയ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. ജാസ്മിന്റെ അടിവസ്ത്രം പൊതുസ്ഥലത്ത് വെച്ചുവെന്ന് ആരോപിച്ച് ജിന്റോ രംഗത്തെത്തുകയായിരുന്നു. കുളിക്കാന്‍ പോവുന്ന വഴി പവര്‍ ടീം മീറ്റിങ്ങ് വിളിക്കുകയും അതിൽ പങ്കെടുക്കുന്നതിനായി പോയപ്പോൾ വസ്ത്രങ്ങള്‍ ജാസ്മിൻ എല്ലാവരും ഇരിക്കുന്നിടത്ത് വെക്കുകയുമാണ് ചെയ്തിരുന്നത്. ഇതിൽ പിടിച്ചാണ് ജിന്റോ ജാസ്മിനെതിരെ തിരിയുന്നത്. എന്നാൽ ജിന്റോയ്ക്ക് മറുപടിയുമായി ജാസ്മിനും വന്നതോടെ പ്രശ്നം കൊഴുത്തു.ഇരുവരും തമ്മിൽ വലിയ വഴക്കിനാണ് കാരണമായത്.
എന്നാൽ സംഭവത്തോടെ ജാസ്മിന്റെ ഗ്രാഫ് ഇപ്പോൾ ഉയർന്നിരിക്കുകയാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. മാത്രമല്ല അടിവസ്ത്ര പ്രശ്നത്തിന്റെ മൂലകാരണം ഗബ്രിയാണെന്നും ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

'ഇന്നലത്തെ ഇന്നർ വെയർ തർക്കത്തിലും ഇന്ന് രാവിലത്തെ മോർണിങ്ങ് എപ്പിസോഡിലും ജാസ്മിന്റെ തിരിച്ചു വരവാണ് കണ്ടത്. പലരും കരുതുന്ന പോലെ ഇന്നെർവെയർ പ്രശ്നം ഉണ്ടായതിന്റെ മൂലകാരണം ജിന്റോ അല്ല. അത് ഗബ്രി ആണ് . ലൈവ് കണ്ടിട്ടുള്ളവർക്കു അറിയാം. രാവിലെ ജിന്റോ ജാസ്മിനെ ചൊറിയുന്നു, മേക്കപ്പിട്ടിട്ടു ഇരുന്നു അടുക്കളയിലെ ചെയ്യുന്നില്ല എന്ന് പറഞ്ഞു. പിന്നീട് അതിന്റെ പേരിൽ ജാസ്മിനും ജിന്റോയും ആയി വാക്കു തർക്കം ഉണ്ടാകുന്നു. പിന്നീട് ഗബ്രിയുമായി തർക്കം ഉണ്ടാകുന്നു. ജിന്റോയെ ബിഗ് ബോസ് വിളിക്കുന്നു.
ഈ പ്രശ്നം ഒക്കെ ഉണ്ടായിട്ടും ജാസ്മിൻ വീണ്ടും ജിന്റോയുമായി വഴക്കു മറന്നു വീണ്ടും സംസാരിക്കുന്നു.ജിന്റോയ്ക്കു സ്പൂണിൽ മിച്ചർ കൊടുക്കുന്നു. പക്ഷെ ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.,ഗബ്രി. ആ അനിഷ്ടം അവളോട് അവന്റെ ടോക്സിക് രീതിയിൽ അവൻ കാണിച്ചു.
പിന്നെ ജിന്റോയോട് അടുപ്പമില്ല കാണിക്കേണ്ടത് അവളുടെ ആവശ്യമായി വന്നു. ജിന്റോ ഇന്നെർവെയർ പ്രശ്നം എടുത്തിട്ടപ്പോൾ, സാധാരണ ഇതൊക്കെ കല്ലി വല്ലി ആയി കാണുന്ന അവൾ അത് ഇഷ്യൂ ആക്കി.ഗബ്രിയേ കാണിക്കാൻ മാത്രം.പക്ഷെ അത് കൊണ്ട് ഒരു ഗുണം ഉണ്ടായി. ഏറ്റവും വലിയ അപവാദമായി അവൾക്കെതിരെ വന്ന ഡ്രസിങ് റൂം പ്രശനം അവൾ നല്ല വെടുപ്പിനു എക്സ്പ്ലെയിൻ ചെയ്തു. മൈക്ക് ഊരി ആണ് അവൾ അകത്തിരുന്നത് എന്നാണ് അത് വരെ ഞാൻ കരുതി ഇരുന്നത്. അവൾ അത് പറഞ്ഞപ്പോൾ ഞാൻ വീഡിയോ എടുത്തു ഒന്ന് കൂടി നോക്കി. അവൾ പറഞ്ഞ എക്സ്പ്ലനേഷൻ എല്ലാ അപവാദങ്ങളും ക്ലിയർ ചെയ്തു. ഉറക്കം വന്നപ്പോൾ പോയതാണെന്നും, ഗബ്രി അവളെ അന്വേഷിച്ചു അവിടെ എത്തിയതാണെന്നും ടോക്സിക് യൂട്യൂബ് അമ്മാവന്മാരുടെ ഒക്കെ അണ്ണാക്കിൽ പിരി വെട്ടി
പിന്നെ ഇന്നത്തെ മോർണിംഗ് ടാസ്ക്. സാധാരണ ഗതിയിൽ നോറയുമായി ഏറ്റുമുട്ടുമ്പോൾ ജാസ്മിൻ പലപ്പോഴും പിറകോട്ടു പോകുന്നതാണ് കണ്ടിട്ടുള്ളത്. നോറയ്ക്കും പോയിന്റ് പറഞ്ഞു സ്റ്റബേൺ ആയി നിൽക്കാനുള്ള കഴിവുണ്ട്. ജാസ്മിനൊപ്പമോ ഒരു പാട് മുകളിലോ. പക്ഷെ ഇന്ന് നോറയെ അടിച്ചു നിലംപരിശാക്കി കളഞ്ഞു. നോറ പേനിന്റെ കാര്യം പറഞ്ഞപ്പോൾ, ജാസ്മിൻ അവരുടെ സ്കിറ്റ് എടുത്തിട്ട് പ്രതിരോധം തീർത്തതോടെ, നോറയ്ക്കു മറുപടി ഇല്ലാതായി. ജാസ്മിന്റെ കുളിയെ പറ്റിയുള്ള വിമർശനത്തിനും മറുപടി കൊടുത്തു.
ഒന്നരാടം കുളി കൊണ്ട് അവിടെ ആർക്കേലും ബുദ്ധിമുട്ട് ഉണ്ടായോ എന്ന് ചോദിച്ചപ്പോൾ ആർക്കും മറുപടി ഇല്ലായിരുന്നു. ജിന്റോ പോലും ഒരക്ഷരം മിണ്ടിയില്ല, അതോടെ ആ കേസ്സു അവിടെ തീർന്നു. അങ്ങനെ രണ്ടു അപവാദങ്ങൾക്കു നല്ല സുന്ദരൻ മറുപടി ജാസ്മിൻ കൊടുത്തു. ചാർജിങ് ടാസ്കിൽ ഗബ്രിക്ക് ഒന്നാം സ്ഥാനം വിട്ടു കൊടുത്തു കൊണ്ട് ജാസ്മിൻ ഒന്ന് കൂടി തന്റെ ഗ്രാഫ് ഉയർത്തി'.












Click it and Unblock the Notifications