'അഭിഷേകിന്റെ മൂർദ്ധാവ് നോക്കി ജാസ്മിൻ നടത്തിയ പ്രഹരം; ഇതാണ് അഭിഷേകിന്റെ യഥാർത്ഥ ഗ്രാഫ്'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ അഭിഷേക് ശ്രീകുമാറിന് വിജയ സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ജാസ്മിനും അഭിഷേകും തമ്മിലായിരിക്കും അവസാന പോരാട്ടമെന്നും ജാസ്മിനെ തള്ളി അഭിഷേക് കിരീടം ചൂടുമെന്നുമെന്നാണ് ചില പ്രവചനങ്ങൾ. എന്നാൽ ബിഗ് ബോസിലെത്തി ഒരിക്കൽ പോലും തന്റെ ഗ്രാഫ് ഉയർത്താൻ കഴിയാതിരുന്ന അഭിഷേക് എങ്ങനെ കിരീടം ചൂടുമെന്ന് ചോദിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ടിക്കറ്റ് റ്റു ഫിനാലെയിൽ അഭിഷേകിന് വിജയിക്കാനായത് ഒത്തുകളിച്ചത് കൊണ്ട് മാത്രമാണെന്നും അതുകൊണ്ട് തന്നെ ഫൈനൽ 5 ൽ പോലും എത്താതെ അഭിഷേക് പുറത്താകുമെന്നും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ബീൻ ബാഗ് സ്റ്റാർ അഭിഷേകിന്റെ യഥാർത്ഥ ഗ്രാഫ്, അഭിഷേക് ബിഗ് ബോസ്സിൽ തുടങ്ങുന്നത് തന്നെ നെഗറ്റീവ് ആയാണ്. മഹാ തോൽവി ടോക്സിക് ആയികൊണ്ട് മോഹൻലാൽ വക മഞ്ഞ കാർഡ് കിട്ടിയപ്പോ നെഗറ്റീവും വേണ്ട പോസിറ്റീവും വേണ്ട എന്ന് പറഞ്ഞു കൊണ്ട് അഭി സെർ ബിഗ്ഗ് ബോസ്സ് വീട്ടിലെ ന്യൂട്രൽ സ്ഥാനം അഥവാ 'വാഴ' ആയി മാറി. ഒന്നിലും പങ്കെടുക്കാതെ ബീൻ ബാഗിൽ ലൈവ് ആയിരുന്നു ഷോ കാണുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി.

തുടർന്ന് ടിക്കറ്റ് ടൂ ഫിനാലെയിൽ ഫാൻസ് അഭിഷേകിനെ തള്ളി തള്ളി കയറ്റാൻ നോക്കിയെങ്കിലും ടാസ്ക്കുകളിൽ ഒത്തു കളിച്ചു മാത്രമാണ് അഭിഷേക് TTF നേടിയത് എന്ന് പറഞ്ഞപ്പോൾ കാറ്റൊഴിഞ്ഞ ബലൂൺ പോലെയായി അഭിഷേക്. ടിക്കറ്റ് റ്റു ഫിനാലെ നേടിയതിൽ ഒരു അഭിനന്ദനം പോലും ലാലേട്ടൻ പറഞ്ഞതുമില്ല. അഭിഷേക് ടിക്കറ്റു ഫിനാലെ ടാസ്ക്കുകളിൽ ഒത്തു കളിച്ചാണ് ഒന്നാമത് എത്തിയത് എന്ന് സധൈര്യം തുറന്ന് പറഞ്ഞ ജാസ്മിൻ ഒരൊറ്റ ദിവസം കൊണ്ട് അഭിഷേക് കള്ളകളി കളിച്ചു നേടിയ കയ്യടികൾ ഒറ്റയ്ക്ക് നേടിയെടുത്തു. അഭിഷേക്കിന്റെ മൂർദ്ധാവിലേക്കുള്ള ആ പ്രഹരത്തിൽ വാഴ അഭിഷേക് വീണ്ടും വാഴയായി മാറി.
ഫിനാലെ വരെ മാറ്റമില്ലാതെ തുടരുന്ന വാഴ സ്ഥാനം മാറി ഫിനാലെ ദിവസം ടോപ് 6 ഇൽ ആദ്യം പുറത്തായി നെഗറ്റിവിറ്റിയുടെ പടു കുഴിയിലേക്ക് അഭിഷേക് വീഴും. ബിബി6 ൽ ഇതുവരെ നിന്ന ഒരു ദിവസം പോലും ഗ്രാഫിൽ പോസിറ്റീവ് ഏരിയയിലേക്ക് ഉയരാത്ത മത്സരാർത്ഥി മാത്രമാണ് അഭിഷേക്.
ഇന്നലെ വരച്ച ഗ്രാഫുകളിൽ ഒരേ ഒരു ഗ്രാഫ് മാത്രമേ കൃത്യമാവുകയുള്ളൂ. അത് യാദൃശ്ചികം ആയി ആണെങ്കിലും ഒന്നാമത് ലാലേട്ടൻ ഗ്രാഫ് കാണിക്കാൻ വിളിച്ച ജാസ്മിന്റേത് തന്നെ ആവും. ഒരു കള്ളവും ഇല്ലാതെ തന്റെ ഉയർച്ച താഴ്ചകൾ കൃത്യമായി വരച്ചു ജാസ്മിൻ അവസാനം ഗ്രാഫ് എത്തിച്ചത് BB6 വിജയ കിരീടത്തിലേക്ക് ആണ്.












Click it and Unblock the Notifications