ഇനി പഴയ ജാസ്മിൻ അല്ല; ഒന്നാം സ്ഥാനത്തിന് പോരടിച്ച് ജിന്റോയും നന്ദനയും, കളികാെണ്ടുപോയത് ജാസ്മിൻ..
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ പത്താം വാരം കഴിഞ്ഞിരിക്കുകയാണ്. ആവേശകരമായ 11ാം വാരത്തിലേക്ക് മത്സരം പ്രവേശിച്ചിരിക്കുകയാണ്. ഇനി മത്സരം കൂടുതൽ വാശിനിറഞ്ഞതാകും. പത്താം വാരത്തിന്റെ വീക്കെന്റ് എപ്പിസോഡ് സാധാരണ എപ്പിസോഡുകൾ പോലെയായിരുന്നു. ഈ ആഴ്ച മോഹൻലാൽ എത്തിയിരുന്നില്ല. അതുകൊണ്ട് എവിക്ഷൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസവും മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ എത്തി.
ജാസ്മിന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞ ദിവസമാണ് വന്നത്. ഫാമിലി വീക്ക് ആയതുകൊണ്ട് തന്നെ ഗെയിമുകൾ കാര്യമായി നടന്നില്ല. എന്നാൽ ഇന്ന് കളി മാറുകയാണ്. ബിഗ് ബോസിൽ കളിമുറുകുന്ന ടാസ്ക്കാണ് റാങ്കിംഗ് ടാസ്ക്. പ്രേക്ഷകരും ഈ ടാസ്ക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. റാങ്കിംഗ് ടാസ്ക് ഇന്ന് മുതൽ ആരംഭിക്കുമെന്ന സൂചന വന്നിരിക്കുകയാണ്.

സ്വന്തം സ്ഥാനം എത്രയെന്ന് സ്വയം നിർണ്ണയിക്കുന്ന ടാസ്ക് ആണ് റാങ്കിംഗ് ടാസ്ക്ക്. ഓരോ സംഖ്യ രേഖപ്പെടുത്തിയ പോഡിയങ്ങൾക്ക് പിന്നിൽ വന്നുനിന്ന് എന്തുകൊണ്ടാണ് ആ സ്ഥാനത്തേക്ക് താൻ സ്വയം നോമിനേറ്റ് ചെയ്യുന്നുവെന്ന് പറയണം. ഒരു സ്ഥാനത്തിന് വേണ്ടി ഒന്നിലധികം ആളുകൾ അവകാശം ഉന്നയിക്കും. അതുകൊണ്ട് തർക്കം ഉറപ്പാണ്.
ഇന്നത്തെ എപ്പസോഡിൽ വരുന്ന റാങ്കിംഗ് ടാസ്ക്കിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഒന്നാം സ്ഥാനത്തിനായി രണ്ട് പേരാണ് തർക്കിക്കുന്നത്. ജിന്റോയും നന്ദനയും തമ്മിലാണ് തർക്കം. സിജോയും ജിന്റോയെ എതിർക്കുന്നുണ്ട്. നന്ദനയ്ക്കെതിരെ പറയുന്നത് അപ്സരയും ജാസ്മിനുമാണ്.
വീട് വേണമെന്ന ആഗ്രഹം കൊണ്ടാണ് താൻ ഇവിടെ വന്നതെന്നും അത് തനിക്ക് പറ്റുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്നുമാണ് നന്ദന പറയുന്നത്. ഇതിനെ ജാസ്മിൻ എതിർക്കുന്നു. വീട് വേണം പണം വേണമെന്നതല്ല ഒന്നാം സ്ഥാനത്ത് നിൽക്കാനായുള്ള കാരണം പറയേണ്ടത് എന്നാണ് ജാസ്മിൻ പറയുന്നത്. അങ്ങനെ വലിയ തർക്കം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ജാസ്മിന്റെ കുടുംബം ബി ബി വീട്ടിൽ എത്തിയിരുന്നു. ഇതോടെ ജാസ്മിൻ കളിയിൽ സജീവമായിരിക്കുകയാണ്. കളിയിൽ ശ്രദ്ധിക്കണമെന്ന് ജാസ്മിനോട് ഉപ്പ പറഞ്ഞിരുന്നു. ജാസ്മിന്റെ കുടുംബം എത്തുന്നത് കാണാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. അവസാനമാണ് ജാസ്മിന്റെ ഉപ്പയും ഉമ്മയും എത്തിയത്.
ജാസ്മിൻ - ഗബ്രി കോമ്പോയുടെ പേരിൽ പല വിമർശനങ്ങളും വീട്ടിനകത്തും പുറത്തും ഉയർന്നിരുന്നു. ഈ വിഷയങ്ങളോട് ജാസ്മിന്റെ കുടുംബം എത്തരത്തിൽ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു പ്രേക്ഷകർ കാത്തുനിന്നത്. എന്നാൽ ജാസ്മിനോട് ഒരു തരത്തിലുള്ള ദേഷ്യവും ഉപ്പയും ഉമ്മയും കാണിച്ചില്ല.
ജാസ്മിനെ സമാധാനപ്പെടുത്തുകയാണ് ഉപ്പ ചെയ്തത്. കുടുംബം തനിക്കൊപ്പം പിന്തുണയായി ഉണ്ട് എന്ന തിരിച്ചറിവ് ജാസ്മിന് വീണ്ടും കരുത്ത് നൽകിയിട്ടുണ്ട്. എന്തായാലും ജാസ്മിൻ ഉൾപ്പെടെ ഉള്ളവർ ഒന്നാം സ്ഥാനത്തിന് വേണ്ടി ശ്രമിക്കുമെന്ന് ഉറപ്പാണ്. ഉറങ്ങിക്കിടന്ന വീട് ഉണരുമെന്ന സന്തോഷത്തിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications