Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ സ്വന്തം വഴിവെട്ടി ഗബ്രിയെ പുറത്താക്കി,ശ്രീരേഖ ശ്വേതാ മേനോനോട് പറഞ്ഞത് യാഥാർഥ്യം'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ ചർച്ചയായ താരമാണ് ജാസ്മിൻ ജാഫർ. മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി പുറത്തെ ഇമേജിനെ കുറിച്ച് ആശങ്കപ്പെടാതെ ഹൗസിൽ തന്റെ നിലപാടുകൾ ശക്തമായി പറയാൻ ജാസ്മിൻ ധൈര്യം കാണിച്ചിരുന്നു. ഇത് ഒരു വിഭാഗം ആരാധകരുടെ ഇഷ്ടം വേഗത്തിൽ പിടിച്ചുപറ്റാൻ ജാസ്മിനെ സഹായിച്ചു. എന്നാൽ ഗബ്രിയുമായി ചേർന്ന് ജാസ്മിൻ ഗെയിം കളിച്ച് തുടങ്ങിയതോടെ പലരും താരത്തിന് എതിരായി. ഗബ്രി കൂട്ടുകെട്ടിൽ തനിക്ക് പുറത്ത് വലിയ വിമർശനം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ ബന്ധം അവസാനിപ്പിക്കാനോ തനിച്ച് കളിക്കാനോ ജാസ്മിൻ ശ്രമിച്ചിരുന്നില്ല.

ഇപ്പോഴിതാ ഗബ്രി ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. എന്നാൽ ഗബ്രി പുറത്താകാൻ കാരണം ജാസ്മിനാണെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അതിന്റെ കാരണവും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരാധകൻ വിശദമാക്കുന്നുണ്ട്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

gabri1

'ബിഗ് ബോസ്സിലെ ഏറ്റവും സ്വാർത്ഥയായ മത്സരാർഥിയാണ് ജാസ്മിൻ എന്ന് ഞാൻ പറയുന്നു. സ്വന്തം വഴി വെട്ടി ഗബ്രിയേ പുറത്താക്കി . അയാളുടെ പുറത്താവലിന് ശേഷം ഇമോഷണൽ ഡ്രാമ കളിക്കുന്നു . അയാളുടെ മാല ഫോട്ടോ എന്നിവയെല്ലാം ഉപയോഗിച്ച് കണ്ണീർ നാടകങ്ങൾ . സാബു എന്ന ബിഗ് ബോസ്സ് വിജയി അതിഥിയായി കടന്നു വന്നപ്പോൾ ആ മാല എടുത്തു എന്ന് പറഞ്ഞ് കരഞ്ഞ് പുതപ്പിനടിയിലേക്ക് പോയി കരയുന്ന ജാസ്മിൻ പ്രേക്ഷകർക്കിടയിൽ ചിരി ആണ് പരത്തുന്നത് . ഹൃദയത്തിന് ബ്ലോക്ക് ഉണ്ടെന്നു പറയുന്ന വാപ്പയുടെ ഫോട്ടോ തൊട്ടടുത്ത് ഉണ്ട് , എന്നിട്ടും വോട്ട് ലക്ഷ്യം വെച്ച് ഗബ്രിയുടെ ഫോട്ടോ എടുത്തു കരയുന്നു.

പിആർ കാരണം ഓരോ ദിവസവും വോട്ട് മറിച്ചു തനിക്കു കിട്ടും എന്ന് ജാസ്മിന് അറിയാം. അപ്പൊ ഇങ്ങനെയൊക്കെ വേണമല്ലോ . ടാസ്കിനിടയിൽ റോബോ ആയ ജാസ്മിനെ കണ്ടു . അതി വിചിത്ര വാദം ആണ് "ഗസ്റ്റ് റോബോർട്ടിനു ശമ്പളം നൽകുന്നു എന്ന് " കൊള്ളാം കൊള്ളാം, അത് കഴിഞ്ഞു വീടിനു പുറത്താക്കപ്പെട്ട ജാസ്മിന്റെ ഭൂലോക അഭിനയം " ഉറക്കം " .ഷോയുടെ നിയമങ്ങളിൽ "വീട്ടിലെ വെളിച്ചം കെടുത്തും വരെ ഉറങ്ങാൻ പാടില്ല മത്സരാർത്ഥികൾ" എന്നാണ്. എന്നാൽ ശ്രീരേഖ ശ്വേതാ മേനോനോട് പറഞ്ഞത് യാഥാർഥ്യം: "Jasmin ആ അവസരത്തിൽ കിടന്നു ഉറങ്ങി മുതലാക്കുന്നു".

"അസതോമ സദ്ഗമയ " എന്ന് ബിഗ് ബോസ് പറയുമ്പോൾ പ്രേക്ഷകർക്ക് അറിയാം
"അയഥാർത്ഥത്തിൽ നിന്ന് യഥാർത്ഥത്തിലേക്ക് എന്നെ നയിക്കുക" എന്നാണ് അതിന്റെ അർത്ഥം എന്ന്. ഏതു മോശം പ്രവർത്തിയും ചെയ്ത് പിആറിന് പ്രവർത്തിക്കാൻ ഓഫർ കൊടുത്താൽ ജയിക്കും. എന്നാൽ കള്ള നാണയങ്ങൾക്ക് ഞങ്ങൾ വോട്ട് ചെയ്യില്ല. We believe in reality not in a fake person like jasmine', പോസ്റ്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+