കാമം എന്ന് പറയാന്‍ ഞങ്ങള്‍ ഇവിടെ ലിപ്പ്ലോക്ക് ചെയ്യുന്നുണ്ടോ? അല്ലേല്‍ വേറെ എന്തെങ്കിലും: ജാസ്മിന്‍
ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ് ബിഗ് ബോസ് മലയാളം ഷോയ്ക്ക് അകത്തും പുറുത്തുമുള്ള ഇന്നത്തേയും പ്രധാന ചർച്ചാ വിഷയം. ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ അവർക്ക് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. തികച്ചും അത് രണ്ടുപേരുടെ മാത്രം കാര്യമാണെങ്കിലും ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ അതിലേക്ക് മറ്റ് മത്സരാർത്ഥികള്‍ അടക്കം കയറി ഇടപെടുകയും ചെയ്യുന്നു.
വിഷു എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഇത് സംബന്ധിച്ച് ജാസ്മിന്‍, ഗബ്രി എന്നിവരോടും മറ്റ് മത്സരാർത്ഥികളോടും ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗബ്രിയുമായി വളരെ അടുത്ത ബന്ധമാണെന്നും അത് പ്രണയത്തിലെത്താതെ നോക്കുകയുമാണെന്നാണ് ജാസ്മിന്‍ ഇന്നലെ മോഹന്‍ലാലിന് മുന്നില്‍ നല്‍കിയ മറുപടി. ഗബ്രി ഒരു മറുപടിയും നല്‍കിയതുമില്ല.

ഇന്നലത്തെ എപ്പിസോഡിന് ശേഷം ഗബ്രിയും ജാസ്മിനും വളരെയേറെ തകർന്നിരിക്കുന്നതാണ് ഷോയില്‍ കാണാന്‍ സാധിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ അധിക നേരവും ഗബ്രി പവർ റൂമില്‍ തന്നെ ഇരിക്കുമ്പോള്‍ ജാസ്മിന്‍ പുറത്തും ഇരിക്കുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കാനും തയ്യാറായിട്ടില്ല. ഇതിനിടെ ഇരുവരേയും ആശ്വസിപ്പിക്കാന്‍ മറ്റ് മത്സരാർത്ഥികള്‍ വരുന്നുമുണ്ട്.
പൂജ ആശ്വസിപ്പിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള റിലേഷനെ മറ്റുള്ളവർ ഈ തരത്തിലേക്ക് മാറ്റിയെന്നാണ് ജാസ്മിന്‍ പറയുന്നത്. ഞാന്‍ കാരണം അവന്‍ കൂടി വിഷമിക്കുകയാണ്. ഇനിയും ഈ തരത്തില്‍ എനിക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ ഷോയ്ക്ക് പുറത്തേക്ക് പോകുകയാണെന്നും ജാസ്മിന്‍ പറയുന്നു.
തുടർന്ന് റിഷിയാണ് ജാസ്മിനെ ആശ്വസിപ്പിക്കാനായി എത്തുന്നത്. ഇരുവരും തമ്മില്‍ ഏറെ നേരം നീണ്ട് നില്‍ക്കുന്ന സംഭവാഷണവും നടത്തുന്നുണ്ട്. ഗെയിമിന്റെ പേരില്‍ അല്ലാതെ വേറെ ആരെങ്കിലും വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്ന തരത്തില്‍ ഞാനോ ഗബ്രിയോ ഇതുവരെ പ്രവർത്തിച്ചിട്ടുണ്ടോയെന്നാണ് ജാസ്മിനും ചോദിക്കുന്നത്.
സായി പറഞ്ഞ ലസ്റ്റ് പരാമർശത്തിനെതിരേയും രൂക്ഷമായ ഭാഷയില്‍ തന്നെ ജാസ്മിന്‍ പ്രതികരിക്കുന്നുണ്ട്. 'ഇവിടെ ഉള്ളവർ എന്തൊക്കെ പറഞ്ഞിട്ടും അതിനെയെല്ലാം ഞാന്‍ നേരിട്ടുണ്ടുണ്ട്. എന്നാല്‍ വൈല്‍ഡ് കാർഡ് വന്നപ്പോള്‍ മാത്രമാണ് ഈ തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായത്. ലസ്റ്റ് എന്നൊക്കെ അങ്ങ് പറയുകയാണ്, എന്താണ് ലസ്റ്റ്. കാമം എന്നാണല്ലോ അതിന്റെ അർത്ഥം. ഒരു മനസാക്ഷിയുണ്ടോ ഇങ്ങനെയൊക്കെ പറയാന്‍' ജാസ്മിന്‍ സായിയോടായി പറയുന്നു.
എന്ത് കണ്ടിട്ടാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. ഞാനും അവനും (ഗബ്രിയും) കൂടെ ഇവിടിരുന്ന് ലിപ്പ് ലോക്ക് അടിക്കുന്നത് അവർ കണ്ടോ, അല്ലെങ്കിലും ഞാനും അവനും കൂടെ ഇരുന്ന് വേണ്ടാത്തത് എന്തെങ്കിലും ചെയ്യുന്നത് കണ്ടോ? കയ്യില്‍ പിടിക്കുന്നതും ഇമോഷണല്‍ സപ്പോർട്ടിന് വേണ്ടി ഹഗ്ഗ് ചെയ്യുന്നതുമല്ലാതെ വേറെ എന്താണ് ഞങ്ങള്‍ ചെയ്തത്.
പുറത്തേക്ക് നെഗറ്റീവായി പോയി എന്ന് പറയുന്നു. എന്താണ് അത്രമാത്രം നെഗറ്റീവായി പോയത്. അങ്ങനെയൊന്നും പോയിട്ടില്ലെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ എന്റെ മുന്നില്‍ വന്നിരുന്നത് ആശ്വസിപ്പിക്കുന്നവർ എല്ലാം തന്നെ മാറിയിരുന്ന് എന്തൊക്കെയാണ് പറയുന്നതെന്നും ജാസ്മിന്‍ റിഷിയോടായി ചോദിക്കുന്നു.












Click it and Unblock the Notifications