വിവാഹക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്ന് ജാസ്മിൻ; 'അങ്ങനെ സ്വഭാവമുള്ള ആളെ ഒരിക്കലും വിവാഹം കഴിക്കില്ല'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ച മത്സരാർത്ഥികളിൽ മുന്നിലുള്ള ആളാണ് ജാസ്മിൻ. ഗബ്രി - ജാസ്മിൻ കോമ്പോ ഏറെ ചർച്ചയായിരുന്നു. ഗബ്രിയുടെ പുറത്താകൽ ജാസ്മിനെ ആദ്യത്തെ കുറച്ച് ദിവസം ഭയങ്കരമായി ബാധിച്ചിരുന്നു. എന്നാൽ പിന്നീട് ജാസ്മിൻ ഗെയിമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ബിഗ് ബോസ് വീട്ടിനകത്തും പുറത്തും ജാസ്മിന് ധാരാളം വിമർശകരുണ്ട്.
എന്നാൽ ഇതൊന്നും ജാസ്മിൻ കാര്യമാക്കാറില്ല. ജാസ്മിന്റെ വിവാഹക്കാര്യം നേരത്തെ തന്നെ ചർച്ചയായിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും ജാസ്മിൻ വിവാഹത്തെക്കുറിച്ച് പറയുകയാണ്. അഭിഷേകിനോടും ജിന്റോയോടും സംസാരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് ജാസ്മിൻ പറയുന്നത്. എങ്ങനെയുള്ള ആളെയാണ് ജാസ്മിൻ ആഗ്രഹിക്കുന്നത് എന്ന് ഈ സംസാരത്തിൽ നിന്നും വ്യക്തമാകും.

തന്റെ സ്വഭാവമുള്ള ആളെ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണ് ജാസ്മിൻ പറയുന്നത്. തന്റെ ഓപ്പോസിറ്റ് ക്യാറക്ടർ ഉള്ള ആളെ വിവാഹം ചെയ്യാനാണ് താല്പര്യമെന്നും ജാസ്മിൻ പറയുന്നു. "എന്റെ സ്വഭാവമുള്ള ആളെ വിവാഹം കഴിക്കില്ല. എന്റെ ഈ കൊണം അൺർസ്റ്റാന്റ് ചെയ്യുന്ന, എന്റെ ഓപ്പോസിറ്റ് ക്യാരക്ടറുള്ള ആളെ കഴിക്കാനാണ് എനിക്ക് താല്പര്യം. ഞാൻ വിചാരിച്ചത് അഭിഷേകിനെ കല്യാണം കഴിക്കാം എന്നാണ്, " ജാസ്മിൻ പറയുന്നു. വളരെ തമാശകലർന്ന സംഭാഷണമായിരുന്നു. അഭിഷേകിന്റെ പേര് പറഞ്ഞയുടൻ എന്റെ ജീവിതം നായ നക്കി എന്നാണ് അഭിഷേക് പറയുന്നത്.
എന്നാൽ തനിക്ക് എന്താണ് കുറവെന്ന് ജാസ്മിൻ ചോദിക്കുന്നു. കുറവുകളേ ഉള്ളൂ എന്നാണ് തമാശയായി അഭിഷേക് പറഞ്ഞത്. വളരെ രസകരമായ സംഭാഷണമായിരുന്നു. ഗബ്രി പോയതിൽ പിന്നെയാണ് ജാസ്മിൻ മറ്റ് മത്സരാർത്ഥികളുമായി സംസാരിക്കാൻ തുടങ്ങിയത്.
ഫാമിലി വീക്കിൽ ജാസ്മിന്റെ ഉമ്മയും ഉപ്പയും വന്ന് ജാസ്മിന് ചില ഉപദേശങ്ങൾ നൽകിയിരുന്നു. ഇതിന് ശേഷം ജാസ്മിൻ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.
നിലവിൽ ബിഗ് ബോസ് സീസൺ 6 ൽ ഇനി പതിമൂന്ന് മത്സരാർത്ഥികൾ മാത്രമാണ് ഉള്ളത്. പത്താം വാരം തീർന്ന് പതിനൊന്നാം വാരത്തിൽ മത്സരം എത്തിനിൽക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുന്നുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നവരാകും ടോപ്പ് 5 ൽ എത്തുക. ബിഗ് ബോസിൽ പ്രേക്ഷകർ കാത്തിരുന്ന റാങ്കിംഗ് ടാസ്ക്ക് അവസാനിച്ചിരിക്കുകയാണ്.
എല്ലാവരെയും പിന്നിലാക്കി അഭിഷേകാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് ജിന്റോ ആണ്. ഒന്നാം സ്ഥാനം നേടിയ അഭിഷേകാണ് 11ാം വാരത്തിലെ ക്യാപ്റ്റൻ. ശ്രീതു നാലാം സ്ഥാനത്തും അർജുൻ മൂന്നാം സ്ഥാനത്തുമാണ്. വാശിയേറിയ പോരാട്ടമാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.












Click it and Unblock the Notifications