'ജാസ്മിന്റെ ലാസ്റ്റ് കിസ് ആർക്ക്?';മറുപടി കേട്ട് അമ്പരന്ന് ആരാധകർ, ഉപ്പ വന്നതിന് ശേഷമുള്ള ട്വിസ്റ്റെന്ന്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ കപ്പ് ആര് നേടിയാലും ഈ സീസൺ ഒരുപക്ഷേ അറിയപ്പെടുക ജാസ്മിൻ ജാഫറിന്റെ പേരിലായിരിക്കും. അത്രമാത്രം ജാസ്മിന്റെ പേര് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. ഗബ്രിയുമായുള്ള ജാസ്മിന്റെ കൂട്ടുകെട്ട് തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം.
തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു തുടക്കത്തിൽ ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഷോ പകുതിയായപ്പോഴേക്കും തനിക്ക് വേർപിരിയാൻ പറ്റാത്ത വിധം അടുപ്പം ഗബ്രിയുമായിട്ടുണ്ടെന്നും വിവാഹത്തിലെത്താൻ സാധിക്കാത്തതിനാൽ പ്രണത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഒരിക്കൽ ജാസ്മിൻ വിശദീകരിച്ചിരുന്നു. പിന്നീട് തനിക്ക് ഗബ്രിയോട് പ്രണയമാണെന്ന് തന്നെ ജാസ്മിൻ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ തനിക്ക് ഒരു ജാസ്മിനെ വിവാഹം കഴിക്കാനോ ഒരു കാമുകിയായി കാണാനോ താത്പര്യം ഇല്ലെന്നായിരുന്നു ഗബ്രി വ്യക്തമാക്കിയത്. ഹൗസിൽ നിന്ന് പുറത്തായതിന് ശേഷം നൽകിയ അഭിമുഖങ്ങളിലെല്ലാം ഇതേ വാക്കുകളാണ് ഗബ്രി ആവർത്തിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിനെന്നും തങ്ങൾ തമ്മിൽ ഹൗസിനുള്ളിൽ വലിയ ബോണ്ടിംഗ് ഉണ്ടെന്നുമൊക്കെയാണ് താരം പറഞ്ഞത്.
അതേസമയം ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പത്തിൽ വലിയ എതിർപ്പാണ് ജാസ്മിന്റെ കുടുംബത്തിന് ഉള്ളത്. കഴിഞ്ഞ ദിവസം ഹൗസിൽ എത്തിയപ്പോൾ ഇത് അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഗബ്രിയുടെ ഓർമ്മക്കായി ജാസ്മിൻ ധരിച്ചിരുന്ന മാല ഊരി വാങ്ങുകയും ഗബ്രിയുടെ ഫോട്ടോ എടുത്തുമാറ്റുകയുമാണ് പിതാവ് ചെയ്തത്. എന്തായാലും ഇപ്പോഴിതാ പിതാവിന്റെ ഈ പ്രവൃത്തിയോടെ ജാസ്മിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടായിരിക്കുകയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ജാസ്മിനും മറ്റ് ഹൗസ് അംഗങ്ങളും സംസാരിക്കുന്നൊരു വീഡിയോയ്ക്ക് താഴെയാണ് ഇത്തരത്തിൽ ആരാധകർ കമന്റ് ചെയ്യുന്നത്. ആ വീഡിയോയിൽ പറയുന്നത് ഇതാണ്
സിജോ, ജാസ്മിൻ, നന്ദന, സായി കൃഷ്ണ എന്നിവരെല്ലാം ഇരുന്ന് ട്രൂത്ത് ഓർ ഡെയർ കളിക്കുകയാണ്. ഇതിനിടയിൽ സിജോ ജാസ്മിനോടായി ചോദ്യം ചോദിക്കും. ട്രൂത്ത് ജാസ്മിൻ തിരഞ്ഞെടുത്തപ്പോൾ ജാസ്മിന്റെ ലാസ്റ്റ് കിസ് എപ്പോഴാണ് എന്നായിരുന്നു സിജോ ചോദിച്ച ചോദ്യം. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു -'ലാസ്റ്റ് ലിപ് കിസ് ഒന്നുമില്ല, വേണമെങ്കിൽ കിസ് ആർക്ക് കൊടുത്തെന്ന് പറയാം. ഇവിടെ നിന്ന് അത്തയും അമ്മയും പോയപ്പോഴായിരുന്നു അത്. സുഹൃത്ത് എന്ന നിലയിൽ പറയുകയാണെങ്കിൽ ഗബ്രിയ്ക്കാണ്. പോകാൻ നേരം അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിരുന്നു', എന്നാണ് താരം പറഞ്ഞത്.
ഇതോടെ ഉപ്പ വന്ന് കാര്യങ്ങൾ മനസിലാക്കിയപ്പോൾ ഗബ്രി സുഹൃത്തായോ എന്നാണ് ചിലർ കമന്റ് ചെയ്തത്. അഫ്സൽ നൽകിയ ബൊമ്മ കിട്ടിയപ്പോഴാണോ ഗബ്രി സുഹൃത്തായത് എന്നാണ് ചില കമന്റുകൾ. അതേസമയം ജാസ്മിൻ ഇത്തരത്തിൽ തനിച്ചാണ് മത്സരിച്ചിരുന്നതെങ്കിൽ ഏത് ലെവലിൽ പോകേണ്ടിയിരുന്ന മത്സരാർത്ഥിയാണെന്നും ചിലർ ഓർമ്മിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications