Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടമാണെന്ന് ജാസ്മിൻ, ഗബ്രിയുടെ മറുപടിയിൽ ഞെട്ടി താരം..അതിവൈകാരികമായി പ്രതികരണം; വേർപിരിയുന്നു?

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകൾ ജാസ്മിന്റേതും ഗബ്രിയുടേതുമാണ്. ഈ സീസൺ ആരംഭിച്ച് രണ്ടാം ദിവസം മുതൽ അടുത്ത സുഹൃത്തുക്കളായവരാണ് ജാസ്മിനും ഗബ്രിയും. തനിച്ച് മത്സരിക്കുന്നതിന് പകരം ഇരുവരും ഒരുമിച്ചാണ് ഹൗസിൽ എന്തിനേയും നേരിട്ടിരുന്നത്. പിന്നീട് ഇരുവരും ലൗ ട്രാക്കുമായി മുന്നോട്ട് പോകുന്നതാണ് പ്രേക്ഷകർ കണ്ട്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു. വിമർശനം കടുത്തതോടെ തങ്ങൾക്ക് പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും ഇരുവരും ആവർത്തിച്ചു.

അതേസമയം പുറത്ത് നെഗറ്റീവ് ഉയർന്നതോടെ ജാസ്മിനെ കുടുംബം അടക്കം വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിൻ തുടർന്നു. താൻ പുറത്ത് കമ്മിറ്റഡ് ആണെന്നും ജാസ്മിൻ ഹൗസിൽ പറയുകയും ചെയ്തു. വൈൽഡ് കാർഡ് എൻട്രികൾ ഹൗസിലേക്ക് എത്തിയതോടെയാണ് ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിൽ പല വഴിത്തിരിവുകളും ഉണ്ടാകുന്നത്.

gabrijasminenew

വൈൽഡ് കാർഡിൽ ഒരാളായ സായ് ജാസ്മിൻ പുറത്ത് നേരിടുന്ന വിമർശനങ്ങളെ കുറിച്ചും ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്സൽ ഗബ്രി ബന്ധത്തിനെതിരെ വന്നതിനെക്കുറിച്ചെല്ലാം ജാസ്മിനെ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകർന്ന ജാസ്മിനെ പ്രേക്ഷകർ കണ്ടു. തുടർന്ന് ബിഗ് ബോസ് അടക്കം ഈ വിഷയത്തിൽ ഇടപെട്ടു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവതാരകൻ മോഹൻലാൽ ചോദിക്കുകയായിരുന്നു.

ഇതിന് ജാസ്മിൻ പറഞ്ഞത് രണ്ട് പേർക്കും ഇഷ്ടമുണ്ടെന്നും എന്നാൽ പ്രായോഗികമല്ലാത്തതിനാൽ പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ്.പീന്നാലെ പൂർവ്വാധികം ശക്തിയോടെ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിൻ തുടരുകയും ചെയ്തു.എന്നാലിതാ 50ാം എപ്പിസോഡിലേക്ക് അടുക്കുമ്പോൾ ഈ ജാസ്മിൻ-ഗബ്രി കോമ്പോ പിരിയുകയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിലാണ് ഇരുവരും തമ്മിൽ ഇത് സംബന്ധിച്ച് സംസാരമുണ്ടായത്.

റെസ്മിനും ജാസ്മിനും ഗബ്രിയുമാണ് വീഡിയോയിൽ ഉള്ളത്. 'എനിക്ക് ഇതിനൊരു അടിവര ഇടണം, സൗഹൃദം ആണെന്ന് പറഞ്ഞിട്ട് ലൗവേഴ്സിന്റെ പ്രവർത്തികൾ കാണിക്കുമ്പോൾ ബന്ധം കിട്ടുന്നില്ല', എന്നാണ് ജാസ്മിൻ പറയുന്നത്. ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നും പോകണം അല്ലെങ്കിൽ ജാസ്മിൻ പോകണം എന്നാൽ ഇതിനൊരു ക്ലാരിറ്റി വരും എന്നാണ് ഇടയിൽ ഗബ്രി പറയുന്നത്.

ഇതോടെ ഒരു സത്യത്തെ നീ എത്രനാൾ കള്ളമായി പറഞ്ഞ് നടക്കും എന്ന് ജാസ്മിൻ ചോദിക്കുന്നുണ്ട്. ഇതിന് ഞാൻ എന്ത് സത്യത്തെയാണ് കള്ളമാക്കുന്നതെന്നാണ് ഗബ്രി ചോദിക്കുന്നത്. ഇതോടെ എനിക്ക് ഇവനെ ഇഷ്ടമാണ് എവ്വ് ജാസ്മിൻ പറയുന്നു. എനിക്ക് ഇവളെ ഇഷ്ടമാണ് എന്ന് വെച്ച് ഇവളെ വിവാഹം കഴിക്കാനോ ഇവളുമായി റിലേഷൻഷിപ്പിലാകാനോ എനിക്ക് പറ്റില്ല എന്നാണ് ഇതിന് ഗബ്രി നൽകുന്ന മറുപടി. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി, ജാസ്മിന് കിട്ടിയെന്ന് വൈകാരികമായി ജാസ്മിൻ മറുപടി പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.

അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ജബ്രി കോമ്പോ പിരിയേണ്ടത് ഗബ്രിയുടെ ഗെയിമിന് വളരെ ആവശ്യമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. 'പിരിയാതിരിക്കേണ്ടത് ജാസ്മിന്റെ ഗെയിമിന് അനിവാര്യം.രണ്ട് ശക്തരായ മത്സരർഥികൾ ( നെഗറ്റീവ് ആണെങ്കിലും ഗേയിം കളിക്കുന്നതിൽ ) ഗബ്രി കോമ്പോയിൽ ആയത് കൊണ്ട് കട്ട നെഗറ്റീവ് അടിച്ചു അകത്തും പുറത്തും നെഗറ്റീവിന്റെ എറസ്റ്റ് കൊടുമുടിയിൽ.ജാസ്മിനോ കോമ്പോ ആയത് കൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വെറുപ്പിച്ചായാലും സ്വന്തമായി നിലപാടുണ്ട് എന്ന് റിഫ്ലക്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്ന മത്സരാർത്ഥി.ഗബ്രിയേ കംപെയർ ചെയ്യുമ്പോൾ കോമ്പോ കൂടുതൽ ഗുണം ചെയ്തത് ( ഗെയിം നോക്കുമ്പോൾ മാത്രം ) ജാസ്മിന് ആണ്.കൂടുതൽ പ്രേക്ഷക പിന്തുണ ഉണ്ടാക്കാൻ ജാസ്മിന് കഴിഞ്ഞു എന്നത് തന്നെ കാര്യം. കോമ്പോ ഇല്ലാതെ കളിച്ചാൽ മികച്ച രീതിയിൽ മുന്നേറാൻ രണ്ട് പേർക്കും പറ്റും', എന്നാണ് ഒരാരാധകൻ കുറിച്ചത്.

എന്തായാലും ഈ ബന്ധത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ബന്ധം ഇരുവരും അവസാനിപ്പിച്ചാൽ ഇതുവരെ ഉണ്ടായിരുന്നത് ഗെയിം പ്ലാനാണെന്ന വിമർശനം നേരിടേണ്ടി വരുമെന്നും ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+