'നിന്റെ സകല രഹസ്യങ്ങളും കള്ളങ്ങളും എനിക്കറിയാം'; നോറയ്ക്ക് പണി തിരിച്ചുവെച്ച് ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടിക്കറ്റ് ടു ഫിനാലെയാണ് നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചാൽ നോമിനേഷനിൽപ്പെടാതെ ഗ്രാന്റ് ഫിനാലെ ആഴ്ച വരെ എത്താം എന്ന പ്രതീക്ഷയിൽ തങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് മത്സരാർത്ഥികൾ നടത്തുന്നത്. പരസ്പരം താഴ്ത്തിക്കാട്ടാനുള്ള അവസരങ്ങളും മത്സരാർത്ഥികൾ കളയുന്നില്ല. നോറയും ജാസ്മിനും തമ്മിൽ പല തവണ കൊമ്പുകോർക്കുന്നുമുണ്ട്. ജാസ്മിനെതിരെ പല അവസരങ്ങളിലും രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഇതിനൊക്കെ കൂടി നല്ല ഒന്നാന്തരം തിരിച്ചടിയാണ് ജാസ്മിൻ നോറയ്ക്ക് നൽകിയത്. ടിക്കറ്റ് ഫിനാലെ കിട്ടായാൽ മാത്രമെ മുന്നോട്ട് പോകൂ എന്ന് നിങ്ങൾക്ക് തോന്നുന്ന മത്സരാർത്ഥി ആരാണ് എന്ന ചോദ്യമാണ് ബിഗ് ബോസ് ചോദിച്ചത്. ഇതിൽ ഭൂരിഭാഗവും ജാസ്മിന്റെ പേരാണ് പറഞ്ഞത്. ഈ ടാസ്‌ക്ക് നോറയും ജാസ്മിനും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.

ജാസ്മിന് പെരുമാറാൻ അറിയില്ലെന്നായിരുന്നു നോറ പറഞ്ഞത്. അതിനുള്ള ഉദാഹരണവും ആ സമയത്ത് തന്നെ നോറ കാണിച്ചു. നോറ സംസാരിക്കുന്ന സമയത്ത് ജാസ്മിൻ മുഖം കൊണ്ട് ചില ആംഗ്യങ്ങൾ കാണിക്കുകയും ജിന്റോയെ പിച്ചുകയും നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇക്കാര്യമാണ് നോറ പറഞ്ഞത്. ബിഗ് ബോസ് ജാസ്മിന് വാണിംഗും നൽകുന്നുണ്ട്. ഇതിന് പിന്നാലെ ജാസ്മിനും നോറയും വലിയ വഴക്ക് നടക്കുന്നുണ്ട്.
തന്റെ ചേഷ്ടകൾ ഇഷ്ടമാകുന്നില്ല എന്ന് പറഞ്ഞ നോറയോട് നോറ കൈ കൊണ്ട് എപ്പോഴും കാണിക്കുന്ന ആംഗ്യം കാണിച്ചുകൊണ്ട് ഈ ചേഷ്ട ഞാനങ്ങ് മാറ്റാൻ പറ്റുമോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. നിന്റെ സകല രഹസ്യങ്ങളും കള്ളങ്ങളും എനിക്കറിയാം എന്നും ജാസ്മിൻ പറയുന്നു. ആരുടെ അടുത്ത് നോറ കള്ളം പറഞ്ഞാലും തന്റെയടുത്ത് നോറയ്ക്ക് കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ലെന്നും ജാസ്മിൻ പറയുന്നു. നോറ പറഞ്ഞ ഓരോ കള്ളത്തരവും താൻ പൊളിക്കാമെന്നും ജാസ്മിൻ പറയുന്നു.
ഒരഞ്ച് മിനിറ്റ് എന്നോടിരുന്ന് സംസാരിക്ക്, ക്യാമറയുടെ മുന്നിൽ പോയിരുന്നല്ല വർത്തമാനം പറയേണ്ടത്. ഇവിടെ എന്റെ കൂടെയിരുന്ന് സംസാരിക്കാൻ പറ്റുമോ, വാ, നോറയ്ക്ക് പറ്റത്തില്ല. കാരണം നോറയുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അത് കൊണ്ട് നോറയ്ക്ക് പറ്റത്തില്ല എന്നാണ് ജാസ്മിൻ പറയുന്നത്.
ക്യാമറയിൽ പോയല്ല പറയേണ്ടത്, ഇവിടെയുള്ളവരോട് സംസാരിക്കണം, എന്നാണ് ജാസ്മിൻ പറയുന്നത്. ഇത്രയും പേര് പറഞ്ഞത് എന്റെ പേരാണ്. ഞാനാണ് ഇവിടെ നിൽക്കാൻ യോഗ്യതിയല്ലെന്നാണ്. പക്ഷേ ഞാൻ ആരോടെങ്കിലും എതിർത്തോ, പക്ഷേ ഇതിനോട് എതിർക്കാൻ കാരണംനോറ പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് ജാസ്മിൻ പറയുന്നത്.
അതേ സമയം ടിക്കറ്റ് ടു ഫിനാലെ ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. ഈ ടാസ്ക്കുകളിൽ വിജയിക്കുന്നത് ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷർ. ഫൈനൽ ഫൈവിൽ ആരൊക്കെയുണ്ടാകുമെന്നും ഏറെ വൈകാതെ അറിയാൻ സാധിക്കും. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് ടു ഫിനാലയിലെ മൂന്ന് ടാസ്ക്കുകളിൽ അഭിഷേക് മികച്ചുനിന്നു. ഈ മൂന്ന് ടാസ്ക്കുകളിൽ രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവുമാണ് അഭിഷേക് നേടിയത്.












Click it and Unblock the Notifications