നോറയോട് തുറന്ന് പറച്ചിലുമായി ജാസ്മിന്‍: ഇഷ്ടമുണ്ട്, ഇവിടെ കമ്മിറ്റഡ് ആകണമെങ്കില്‍ ഞാന്‍ ആകും
ബിഗ് ബോസിന് അകത്തും പുറത്തും ഒരു പോലെ ചർച്ചാ വിഷയമായിരിക്കുന്ന റിലേഷനാണ് ജാസ്മിന്റേയും ഗബ്രിയുടേയും. കഴിഞ്ഞ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ തന്നെ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇരുവർക്കും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ റിലേഷനെക്കുറിച്ച് നോറയും ജാസ്മിനോട് ചോദിച്ചിരിക്കുകയാണ്.
ഈ വീക്കിലേക്ക് ജയിലിലേക്ക് പവർ ടീമും സഹമത്സരാർത്ഥികളും ചേർന്ന് നോമിനേറ്റ് ചെയ്തത് ജാസ്മിനേയും നോറയേയുമായിരുന്നു. ഇവിടെ വെച്ചാണ് ഇവർ ഇരുവരും ജാസ്മിന്‍ - ഗബ്രി വിഷയത്തെക്കുറിച്ച് വീണ്ടും ചർച്ച ചെയ്തത്. തെറ്റ് ചെയ്തിട്ടില്ല എന്നുള്ളത് ഞങ്ങളുടെ പൂർണ്ണ വിശ്വാസമാണ് എന്നാണ് ജാസ്മിന്‍ നോറയോടായി തുറന്ന് പറയുന്നത്.

'നിങ്ങള്‍ ഒരുമിച്ച് ഗെയിം കളിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ അന്ന് ആ സീനുകള്‍ കാണിച്ചപ്പോള്‍ നിങ്ങള്‍ ഒരുമിച്ച് ഗെയിം കളിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. പിന്നേയും ഞാന്‍ കാണുന്നത് നിങ്ങള്‍ തമ്മില്‍ ഒരു റിലേഷന്‍ഷിപ്പ് രീതിയില്‍ പെരുമാറുന്നതാണ്. നീ സംസാരിക്കുന്നത് അല്ല, അവന്‍ സംസാരിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഇപ്പോഴും ഞങ്ങള്‍ കണ്‍ഫ്യൂഷനിലാണ് നിങ്ങള്‍ തമ്മില്‍ റിലേഷനിലാണോ എന്നത് സംബന്ധിച്ച്' എന്നായിരുന്നു നോറയുടെ മറുപടി. പുറത്തൊരു സോള്‍മേറ്റ് ഉള്ള കാര്യം ജാസ്മിന്‍ പറഞ്ഞ കാര്യവും നോറ സൂചിപ്പിക്കുന്നു.
നിങ്ങള്‍ മാത്രമല്ല, ഞങ്ങളും കണ്‍ഫ്യൂഷനിലാണ് എന്നായിരുന്നു ജാസ്മിന്റെ മറുപടി. ഞങ്ങളുടെ ക്ലാരിറ്റി എന്ന് പറയുന്നത് ഞങ്ങള്‍ക്ക് ക്ലാരിറ്റി ഇല്ലാ എന്നുള്ളതാണ്. ഞാന്‍ പുറത്ത് കമ്മിറ്റഡ് ആണെങ്കിലും അല്ലെങ്കിലും ഇവിടെ കമ്മിറ്റഡ് ആകണെമെങ്കില്‍ ഞാന്‍ ആകും. മനസ്സില്‍ ഒരു ഇഷ്ടമുണ്ട്, അതിന് ഒരു ക്ലാരിറ്റിയില്ല, ക്ലാരിറ്റിയില്ല എന്ന് പറയുന്നതാണ് ക്ലാരിറ്റിയെന്നും ജാസ്മിന്‍ പറയുന്നു.
തുടർന്ന് നോറ, ജാസ്മിന്‍ തന്നെ ഇമോഷണലി വീക്കാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ തുടക്കത്തില്‍ ശ്രമിച്ച വിഷയവും ജയലില്‍ വെച്ച് ചർച്ചയാക്കുന്നു. ഇമോഷണില വീക്കെന്ന ആരോപണത്തില്‍ നിന്നും കയറി വരാന്‍ വ്യക്തിപരമായി ഞാന്‍ എത്ര കഷ്ടപ്പെട്ടുവെന്ന് നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. പലവിധത്തിലുള്ള വിവാദങ്ങളെയൊക്കെ നേരിട്ടിട്ടുള്ള വ്യക്തിയാണ് നീ. നിന്റെ കുടുംബവും അതിനെ മനസ്സിലാക്കും. എന്നാല്‍ എന്റെ കുടുംബം അങ്ങനെയല്ലെന്നും നോറ പറയുന്നു.












Click it and Unblock the Notifications