'ബിഗ് ബോസ് മലയാളം സീസൺ 6 കപ്പ് അടിക്കുക ഇവർ; ടോപ് 5 ഉം..പരാജയപ്പെടുന്നത് പ്രേക്ഷകർ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി വെറും 45 ദിവസത്തോളം മാത്രമാണ് വിജയിയെ കണ്ടെത്താൻ അവേശഷിക്കുന്നത്. വളരെ പ്രത്യേകതകൾ നിറഞ്ഞൊരു ഷോ ആണ് സീസൺ 6. സാധാരണ രീതിയിൽ ബിഗ് ബോസ് ആരംഭിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ തന്നെ സീസണിലെ വിജയിയെ പ്രേക്ഷകർ പ്രവചിക്കാറുണ്ട്. സീസൺ 4 ൽ മാത്രമായിരുന്നു വലിയ ട്വിസ്റ്റ് ഇക്കാര്യത്തിൽ സംഭവിച്ചത്. റോബിൻ രാധാകൃഷ്ണനായിരിക്കും വിജയിയെന്ന പ്രവചനങ്ങൾക്കിടെയായിരുന്നു അത്തരം പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി റോബിൻ പുറത്താകുകയും ദിൽഷ പ്രസന്നൻ കപ്പടിക്കകയും ചെയ്തത്.
അതേസമയം ഇക്കുറി ആരാകും ബിഗ് ബോസ് കിരീടം ചൂടുകയെന്നത് സംബന്ധിച്ച് യാതൊരു പ്രവചനങ്ങളും ആദ്യ ആഴ്ചകളിൽ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വൈൽഡ് കാർഡായി എത്തിയ ഡിജെ സിബിൻ കപ്പടിക്കാനും ഗെയിം ചെയ്ഞ്ചറാകാനും സാധ്യത ഉണ്ടെന്ന് പ്രവചിക്കപ്പെട്ടെങ്കിലും താരം ഷോയിൽ നിന്നും പുറത്തായതോടെ അത്തരം വിലയിരുത്തലുകളും വെറുതെയായി. ഇനി ആര് എന്നതാണ് പ്രേക്ഷകർ ഒരുപോലെ ഉയർത്തുന്ന ചോദ്യം.

അതിനിടയിൽ ഇപ്പോഴിതാ വിജയിയെ പ്രവചിച്ച് കൊണ്ടുള്ള ഒരു ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിലവിലെ ട്രെന്റ് അനുസരിച്ച് രണ്ട് പേർക്കാണ് സാധ്യത എന്നാണ് കുറിപ്പിൽ പറയുന്നത്. ഈ സീസണിലെ ടോപ് ഫൈവിനേയും ആരാധകൻ പ്രവചിക്കുന്നുണ്ട്. അതേസമയം വിജയിയായി പ്രവചിക്കുന്ന രണ്ട് പേർ കപ്പടിച്ചാലും പ്രേക്ഷകർ യഥാർത്ഥത്തിൽ പരാജയപ്പെടുകയാണെന്നാണ് പോസ്റ്റിൽ ആരാധകൻ കുറിക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'ജിന്റോ അല്ലെങ്കിൽ ജാസ്മിൻ - ഇന്നത്തെ ട്രെൻഡ് അനുസരിച്ച് ഇവരിൽ ഒരാൾ ടൈറ്റിൽ വിന്നർ ആവാൻ ആണ് എല്ലാ സാധ്യതയും. പക്ഷെ ഇവരിൽ ആര് വിജയിച്ചാലും തോറ്റു പോവുന്നത് ജനങ്ങളും ബിഗ് ബോസ് എന്ന ഷോയും ആയിരിക്കും. ഇതുവരെയുള്ള ഇവരുടെ Total Performance ഒന്ന് വിലയിരുത്തിയാൽ
സ്ട്രാറ്റജി : ആവറേജ്
ക്യാരക്ടർ : ആവറേജിനും താഴെ
ബിഹേവിയർ : ആവറേജിനും താഴെ
എൻഡ്യുറൻസ് : ആവറേജിന് മുകളിൽ
എന്റെർടെയിൻമെന്റ് : ആവറേജ്
ഇത്രയേ വരൂ.
മിക്കവാറും ജാസ്മിൻ - ജിന്റോ - അൻസിബ - സിജോ - ഋഷി അല്ലെങ്കിൽ ജാസ്മിൻ - ജിന്റോ - അൻസിബ - സിജോ - അപ്സര
അല്ലെങ്കിൽ ജാസ്മിൻ - ജിന്റോ - അൻസിബ - സിജോ - അഭിഷേക്
എന്നിങ്ങനെ ആയിരിക്കും ഫൈനൽ ഫൈവ് ലൈനപ്പ്.
എങ്ങനെ നോക്കിയാലും സാബുമോൻ, അഖിൽ പോലെ ജേതാവ് ആവാൻ 90% പോയിട്ട് 50% പോലും യോഗ്യത ജിന്റോയ്ക്കും ജാസ്മിനും ഇല്ല.
അതുകൊണ്ട് ഇവർക്ക് വോട്ട് കൊടുക്കുന്നതിലും ഭേദം പണ്ട് ജനങ്ങൾ മണിക്കുട്ടന് കപ്പ് കൊടുത്തതുപോലെ ക്യാരക്ടർ മാത്രം നോക്കി ഋഷിക്കോ അൻസിബയ്ക്കോ അല്ലെങ്കിൽ അഭിഷേകിനോ കൊടുക്കുന്നതാവും.












Click it and Unblock the Notifications