കളിച്ച് കളിച്ച് കളി ജാസ്മിന്റെ കയ്യിലായി: മറ്റുള്ളവർ കരച്ചിലും, അത് പറയാന്‍ ഇവർക്ക് എന്താണ് യോഗ്യത
പ്രവചനാതീതമാണ് ബിഗ് ബോസ്. സാഹചര്യങ്ങള്‍ ഏത് നിമിഷവും മാറി മാറി വരും. ഒരിക്കല്‍ പ്രിയപ്പെട്ട താരം, വെറുക്കപ്പെട്ട താരമായി മാറുന്നതിന് ഏതാനും നിമിഷങ്ങള്‍ മാത്രം മതി. നേരെ തിരിച്ചും സംഭവിക്കാം. ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജാസ്മിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
തുടക്കത്തില്‍ ജാസ്മിന്റെ പ്രകടനത്തില്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഗബ്രിയുമായുള്ള കോംമ്പോ പിടിച്ചതോടെ ഇത് നേരെ തിരിച്ചായി. വലിയ വിമർശനമായിരുന്നു ഇക്കാലയളവില്‍ നടന്നത്. പക്ഷെ പതിയെ പതിയെ ജാസ്മിന്‍ മത്സരത്തിലേക്ക് തിരിച്ച് വരുന്നതാണ് കാണുന്നത്. ഇതോടെ നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ ജാസ്മിന്‍ പതിയെ തിരിച്ച് പിടിക്കുന്നുമുണ്ട്.

വൈല്‍ഡ് കാർഡായി വന്നവരും വീടിനുള്ളിലെ മറ്റുള്ളവരും ചേർന്ന് ജാസ്മിനെ നേരിട്ട് ടാർഗറ്റ് ചെയ്തതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇത് സൂചിപ്പിച്ചുകൊണ്ട് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ജാസ്മിന്റെ ഹൈജിൻ എന്നത് പുറത്തു വല്യ പ്രശ്നം ആണെന്ന് ഇതിനോടകം മനസ്സിലാക്കിയ മറ്റു മത്സരർഥികൾ അത് ഊതിപ്പെരുപ്പിച്ചു ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്നലെ ജാസ്മിൻ കാൽ കയറ്റി സോഫയിൽ ഇരുന്നു, ഹൈജിൻ പോയേ.. ഈഗോ ആണേ...എന്നൊക്കെ കരയുന്നവരോട്. ജാസ്മിൻ ഇന്നലെ അവിടെ കാണിച്ചത് ഏത് വ്യക്തിയും നിരന്തരം ടോർച്ചറിങ് അനുഭവിക്കുമ്പോൾ തീർക്കുന്ന പ്രതിരോധം ആണ്. അത് നീ അയാലും ഞാൻ ആയാലും മറ്റു ഏത് വ്യക്തി ആയാലും സെൽഫ് റെസ്‌പെക്ട് എന്നത് അത്തരം സാഹചര്യങ്ങളിൽ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അവൾക്കുമറിയാം അകത്തുള്ളവരും പുറത്തുള്ളവരും അവളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത്.
ജാസ്മിന്റെ ഹൈജിൻ എന്നത് പുറത്തു വല്യ പ്രശ്നം ആണെന്ന് ഇതിനോടകം മനസ്സിലാക്കിയ മറ്റു മത്സരർഥികൾ അത് ഊതിപ്പെരുപ്പിച്ചു ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കിയാൽ ഹൈജിൻ ഇല്ല എന്നപേരിൽ ആർക്കും ആരെയും വിമർശിക്കാൻ കഴിയും. കാരണം വ്യക്തി ശുചിത്വത്തിനെ എങ്ങനെ വേണമെങ്കിലും ആൾക്കാർക്ക് നിർവചിക്കാം, ഉപയോഗിക്കാം.
നോറ, പീരിയഡ് ആയതിനാൽ ജാസ്മിന് മൂഡ് സ്വിങ്സ് ഉണ്ടെന്നുo അത് മറ്റുള്ളവർ ഉപയോഗിക്കുകയാണെന്നും പറയുമ്പോൾ, ആ കാര്യം ക്യാമെറകൾ അറിയുമോ എന്ന പ്രശ്നമാണ് ഭൂരിപക്ഷത്തിന് , ശ്രീതു വായടപ്പിക്കാൻ ശ്രമിച്ചത് അതുകൊണ്ടാണ്. ഏറ്റവും രസം നോമിനേറ്റ് ചെയ്തതിനു ഭൂകമ്പം സൃഷ്‌ടിച്ച ഋഷിയും, ടാസ്കിനിടയിൽ സ്വന്തം കൈക്കു ചെറിയ പോറൽ ഏറ്റ ശരണ്യയും, ഒന്ന് കൈകൊട്ടി വിളിച്ചാലോ ടാസ്കിൽ ആരെങ്കിലും പേര് പറഞ്ഞാലോ ഒക്കെ വല്യ സീൻ ആക്കുന്ന അൻസിബയും, നിരന്തരം ടോർച്ചർ അനുഭവിക്കുന്ന പെണ്ണിന്റെ ആക്ടിനെ ഈഗോ എന്ന് വിളിച്ചതാണ്.
ഒരു പ്രശ്നം ചർച്ചചെയ്യപ്പെടേണ്ടത് അതിനു മുന്നിലും പിന്നിലും ഉണ്ടായ കാര്യങ്ങൾ വച്ചും, ആ വ്യക്തിയുടെ അപ്പോഴത്തെ മാനസിക നിലവച്ചും ഒക്കെ ആണ്, മെന്റലി അനുഭവിക്കുന്ന ടോർച്ചറിങ് & കോർണറിങ് വ്യക്തിയുടെ പെരുമാറ്റത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും എന്നത് എല്ലാ ബിബിയിലും ചർച്ച ചെയ്യപ്പെട്ടതാണ്.












Click it and Unblock the Notifications