'ജാസ്മിൻ ഗബ്രിയെ കൂടെ നിർത്തിയത് എന്തിനെന്ന് തുറന്ന് പറഞ്ഞു, ഗബ്രിയുടെ മുഖം കാണണമായിരുന്നു'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേര് ഏതെന്ന് ചോദിച്ചാൽ തീർച്ചയായും അത് ജാസ്മിന്റേത് തന്നെയാണ്. വന്ന അന്ന് മുതൽ ഗബ്രിയുമായി ഒരുമിച്ച് ഗെയിം കളിക്കുകയാണ് ജാസ്മിൻ. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. എന്നാൽ ലൗ ട്രാക്ക് പിടിച്ച് ആരാധകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണത്തെ സീസണിൽ ഏറ്റവും ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ എന്ന വിലയിരുത്തൽ ഒരു വിഭാഗം ആരാധകർക്കുണ്ട്. കൃത്യമായി തന്ത്രം മെനഞ്ഞ് മുന്നോട്ട് പോകുകയാണെങ്കിൽ ബിഗ് ബോസിന്റെ കിരീടം ചൂടാൻ തന്നെ ജാസ്മിന് സാധിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം

'കാര്യം ഹൈജീനിന്റെ കാര്യത്തിൽ വൻ ശോകം ആണ്, വന്ന മൂന്നിന്റെയന്നു തൊട്ട് ഗബ്രിയുമായി ഫേക്ക് ലവ് സ്ട്രാറ്റജി കളിച്ചതു കൊണ്ടും എനിക്ക് തീരെ താത്പര്യമില്ലാതിരുന്ന കണ്ടസ്റ്റന്റ് ആണ് ജാസ്മിൻ. പക്ഷേ കഴിഞ്ഞ 2 ദിവസമായി ജാസ്മിൻ ഫയറാണ്. ഗബ്രിയേ ലവ് ട്രാക്കിൽ വീഴ്ത്തി മാനിപ്പുലേറ്റ് ചെയ്ത് കൂടെ നിർത്തിയേക്കുന്നത് എന്തിനാണെന്ന് ഇന്നലെ ജാസ്മിൻ തുറന്ന് പറഞ്ഞു.
"ഞാന് കപ്പ് അടിക്കുമ്പോൾ അത് കാണാൻ ഇവൻ ഇവിടെ വേണം " എന്ന് ..! ആഹാ... Well played. അത് പറഞ്ഞപ്പോ ഗബ്രിയുടെ മുഖം കാണണമായിരുന്നു. ഇത് പോലെ കിടിലൻ ഗെയിം പ്ലാനും മാനിപ്പുലേഷനും ഒക്കെ ആയി മുന്നോട്ട് പോയാൽ ജാസ്മിൻ ചിലപ്പോ ജയിക്കും.
കാരണം ആരുടേയും മുഖത്ത് നോക്കി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു അവരുടെ കള്ളി വെളിച്ചത്താക്കി എക്സ്പോസ് ചെയ്യാനുള്ള കാലിബർ നിലവിൽ ആ വീട്ടിൽ ജാസ്മിന് മാത്രമേ ഉള്ളു. മിനിയാന്ന് ജിന്റോയെ പൊളിച്ചടുക്കി. അത് കൊണ്ട് ജിന്റോ സ്വല്പം ഒന്ന് ഒതുങ്ങി. ഇന്നലെ നോറയെ പൊളിച്ചടുക്കി. ഇനി റെസ്‌മിനെ കൂടി എക്സ്പോസ് ചെയ്‌താൽ വേറേ സ്ട്രോങ്ങ് എതിരാളികൾ ആരും ജാസ്മിന് ഉണ്ടാകില്ല. ബാക്കി എല്ലാം നിർഗുണ പരബ്രഹ്മങ്ങൾ ആണ്. അത് കൊണ്ട് കുഴപ്പമില്ല.
എന്തായാലും നിലവിൽ ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥി ആണ് ജാസ്മിൻ. പ്രേക്ഷകർക്ക് വേണ്ട കണ്ടന്റ് കൊടുക്കുന്ന കാര്യത്തിലും ആളുകളെ പിടിച്ച് നിർത്തി വ്യക്തമായി കാര്യങ്ങൾ എക്സ്പ്ലെയിന് ചെയ്ത് അവർക്ക് രക്ഷപെടാൻ വഴിയില്ലാതെ അവരെ എക്സ്പോസ് ചെയ്യുന്ന കാര്യത്തിലും തൽക്കാലം ജാസ്മിനെ വെല്ലാൻ വേറേ ആളില്ല. ആ ഗബ്രി ചെറുക്കനുമായുള്ള ലവ് ഡ്രാമ കട്ട് ചെയ്‌താൽ സെറ്റ്. അത് പിന്നെ ഫൈനൽ വരെ പോകാനുള്ള സപ്പോർട്ടിന് വേണ്ടി മാത്രമുള്ള ടൂൾ ആണ് ഗബ്രി എന്നാണു ഇന്നലെ പറഞ്ഞതിന്റെ അർത്ഥം'.












Click it and Unblock the Notifications