'ഞാനുമായി റിലേഷനിലുണ്ടായിരുന്ന ആ പയ്യൻ സൈക്കോ ആണോ,അവൻ എന്റെ അനിയന് വീഡിയോ അയച്ച് കൊടുത്തു'; ജാസ്മിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായ ജാസ്മിന് മാത്രമല്ല , ജാസ്മിന്റെ മാതാപിതാക്കൾക്കും നേരിടേണ്ടി വന്നത് അതിക്രൂരമായ സൈബർ അധിക്ഷേപങ്ങളാണ്. മാതാപിതാക്കൾ തന്നെ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എത്രമാത്രം തന്റെ കുടുംബം അനുഭവിച്ചിട്ടുണ്ടെന്നും അതിനെ എങ്ങനെയാണ് അവർ അതിജീവിച്ചതെന്നും പറയുകയാണ് ജാസ്മിൻ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഉമ്മയും അത്തയും പറഞ്ഞത് ഞങ്ങൾ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിരുന്നുവെന്നാണ്. കാരണം ആ സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഞാൻ ചെയ്ത കയ്യിലിരിപ്പല്ലേയെന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്. ഇതൊക്കെ പറയാൻ എളുപ്പമായിരിക്കും, ഞാനകത്ത് നേരിടുന്നത് 18 മത്സരാർത്ഥികളെയാണ്. പക്ഷെ വീട്ടുകാരോ, കോടിക്കണക്കിന് പേരെയാണ്. എന്റെ ഉമ്മയൊക്കെ പഞ്ചപാവമായിട്ടുള്ളൊരു സ്ത്രീയാണ്. അവർക്ക് ഇതൊന്നും നേരിടാനുള്ള കരുത്തൊന്നും ഇല്ല. അവർ ഇതൊക്കെ എങ്ങനെ നേരിട്ടുവെന്ന് അറിയില്ല.

ഇവരൊക്കെ എന്റെ അത്തയെ പ്രഷർ ചെയ്യുകയാണ്. എഡിറ്റ് ചെയ്യുന്ന റീലൊക്കെയാണ് അത്തക്ക് അയച്ച് കൊടുക്കുന്നത്. ശരിക്കുള്ള കാര്യങ്ങൾ എത്ര പറഞ്ഞ് കൊടുത്താലും ഇവർക്ക് മനസിലാകില്ല. ഇതിന്റെ അപ്പുറവും ഇപ്പുറവും ഉള്ള കാര്യങ്ങൾ ഉണ്ട്. ഒരുപരിധി കഴിഞ്ഞപ്പോൾ എന്റെ അത്ത പറഞ്ഞത് പോയി ചാവട്ടെയെന്നാണ്. സഹികെട്ട് അത്ത പലരേയും ചീത്ത വിളിച്ചു. ഒരു ഘട്ടമായപ്പോൾ ഇവർ അത്തയോട് പറയുകയാണ് ചെന്നൈയിൽ പോയി ബിഗ് ബോസ് സെറ്റിന് പുറത്ത് പോയി പ്രശ്നം ഉണ്ടാക്കെന്ന്. അവിടെ വന്ന് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തേണ്ടി വരും എന്നൊക്കെ ഇവരുടെ മനസിൽ ആലോചിച്ച് കൂട്ടിയിട്ടുണ്ട്. കാരണം അത്ത കേൾക്കുന്നത് മകളെ വിറ്റ് കാശുണ്ടാക്കുന്നുവെന്നാണ്. എന്താണ് വിറ്റ് കാശുണ്ടാക്കുന്നത്? എന്താണ് ഇത്രയും വൃത്തികേടായി അവിടെ കണ്ടത്.
ഞാനുമായി റിലേഷനിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന ചെക്കൻ എന്റെ ചെറിയ അനിയന് ഈ ബിജിയം ഒക്കെ കുത്തിക്കേറ്റിയുള്ള കുറെ വീഡിയോ അയച്ച് കൊടുക്കുമായിരുന്നു. ഇത് കണ്ട് നോക്കെടാ എന്നൊക്കെ പറഞ്ഞ്, സൈക്കോ ആണോ എന്ന് എനിക്ക് അറിയില്ല.
പലരും പറയുന്നുണ്ട് ഞാൻ അതിനകത്ത് എന്റെ വീട്ടുകാരെ കുറിച്ച് ചിന്തിച്ചിട്ടില്ലല്ലോയെന്ന്. നിങ്ങൾ അത് കണ്ടിട്ടില്ലെന്ന് പറയുന്നതാണ് ശരി. ബിഗ് ബോസിൽ വെച്ച് തിരിച്ചു സംസാരിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും പ്രശ്നം വന്നത്. എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ പ്രതികരിക്കും. ഗബ്രി ടോപ് 5 ൽ വരാൻ യോഗ്യതയുള്ളൊരു മത്സരാർത്ഥിയായിരുന്നു. ഗബ്രി പോയതിന് ശേഷവും ഗബ്രി-ജാസ്മിൻ ആയിരുന്നു പ്രധാന ചർച്ച. മറ്റൊന്നും ആളുകൾക്ക് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നില്ല.
ബിഗ് ബോസിൽ എന്റെ വൃത്തിയെ പറ്റി പല വിധത്തിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടായി. എന്നാൽ ഋഷി അടക്കം മറ്റുള്ളവർ ചെയ്ത പല കാര്യങ്ങളിലും വിമർശനം ഉണ്ടായില്ല. ജിന്റോ കാക്ക ചെയ്ത ചില കാര്യങ്ങൾ പുറത്ത് വേണ്ടത്ര ചർച്ച ചെയ്തോ? . ജാസ്മിൻ അഹങ്കാരിയാണെന്ന് പലരും പറയുന്നത് കേട്ടു. എന്ത് അഹങ്കാരമാണ് ഞാൻ കാണിച്ചത്. തിരിച്ച് സംസാരിച്ചത് കൊണ്ടോ? ഇതൊരു ആണാണ് ചെയ്തിരുന്നതെങ്കിലോ? മാസ് ബീജിയം ഇട്ട് ഇത് ആഘോഷിക്കപ്പെടില്ലേ?. ബിഗ് ബോസിൽ കണ്ട ഞാൻ തന്നെയാണ് യഥാർത്ഥ ഞാൻ. ആ എന്നെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകും. അത് എനിക്ക് കുഴപ്പമില്ല. കാരണം എല്ലാവർക്കും എല്ലാവരേയും അംഗീകരിക്കാൻ പറ്റില്ല', ജാസ്മിൻ പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications