Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രി പറഞ്ഞ് തന്നത് ഇതാണ്..ജാസ്മിൻ പറയുന്നു; 'അവന്റെ മനസിലും പേടിയുണ്ട്, അവന് മറച്ചുപിടിക്കാനാറിയാം'

കൊച്ചി: ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും ഉയർന്നിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളി വളരെ വലിയ ആത്മബന്ധമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.

ഹൗസിൽ പിടിച്ച് നിൽക്കാൻ മാത്രമായിരുന്നു ഇരുവരും കൂട്ടായതെന്നും ബിഗ് ബോസ് ഷോ കഴിഞ്ഞാൽ ഇത് അവസാനിക്കുമെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം വിമർശിച്ചിച്ചിരുന്നു. എന്നാൽ ഷോ കഴിഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദം അതുപോലെ തന്നെ പുലർത്തുന്നുണ്ട്. ഇപ്പോഴിതാ ഇരുവരും ആദ്യമായി ഒരു പൊതുവേദിയിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

jasmine-gabri2

രണ്ട് പേരേയും ഒരു നോക്ക് കാണാൻ നിരവധി പേരാണ് പരിപാടിക്കെത്തിയത്. ഇത്രയും ആളുകൾ തങ്ങളെ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആളുകളുടെ സ്നേഹം ശരിക്കും അത്ഭുതപ്പെടുത്തിയെന്നും ഗബ്രിയും ജാസ്മിനും പറഞ്ഞു. 'ഇത്രയും ആളുകളെ താൻ പ്രതീക്ഷിച്ചതല്ല, ഇതുപോലെ വലിയൊരു കൂട്ടത്തിനിടയിൽ ആദ്യമായാണ്. അതിന്റെ ഭയം എന്റെ മുഖത്തുണ്ടാകും. ഗബ്രിയുടെ മുഖത്തും ഉണ്ട്, പക്ഷെ അവന് മറച്ച് പിടിക്കാനറിയാം. എനിക്ക് അത് അറിയില്ല.

ബിഗ് ബോസിലേയും അത് കഴിഞ്ഞിട്ടുള്ള ഒരു കാര്യങ്ങളേയും നെഗറ്റീവ് പോസിറ്റീവ് എന്ന നിലയിലല്ല കാണുന്നത്. ഗബ്രി എന്നോട് പറഞ്ഞിട്ടുണ്ട് ഒരുപാട് പോസിറ്റീവ് കണ്ടിട്ട് ഭയങ്കരമായി സന്തോഷിക്കുകയോ നെഗറ്റീവ് കണ്ട് ഡിപ്രസ് അടിക്കുകയോ ചെയ്യരുതെന്നാണ്. എപ്പോഴും ഗ്രൗണ്ടഡ് ആയി നിക്കാനാണ് പറഞ്ഞിട്ടുണ്ട്. അങ്ങനെ തന്നെയാണ് ഞാൻ കാര്യങ്ങൾ എടുത്തിട്ടുള്ളത്', ജാസ്മിൻ വ്യക്തമാക്കി.

ബിഗ് ബോസിൽ പോയതിന് ശേഷം താൻ കുറച്ചൂടെ ബോൾ‍ഡായെന്നും ജാസ്മിൻ പറയുന്നു.. ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങിയപ്പോൾ എല്ലാ കാര്യങ്ങളും കുറച്ചുകൂടി പകത്വയോട് കൂടി കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട. ഭാവി പരിപാടിയെ കുറിച്ച് ചോദിച്ചാൽ പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ല, ജീവിതം എങ്ങോട്ട് കൊണ്ടുപോകുന്നോ അങ്ങോട്ട് ഞാൻ പോകും', താരം വ്യക്തമാക്കി. സിനിമ അവസരങ്ങൾ വരുന്നുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോൾ അതിനെ കുറിച്ചൊന്നും പറയാറായിട്ടില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.

നെഗറ്റീവ് ഉണ്ടായാലും ഒരു ഇറക്കം ഉണ്ടെങ്കിൽ ഒരു കയറ്റവും ഉണ്ടാകും, ഇന്ന് ഞങ്ങൾ കയറ്റത്തിലാണ്, അതിന്റെ സന്തോഷത്തിലാണ് എന്നായിരുന്നു ഗബ്രിയുടെ വാക്കുകൾ. ബിഗ് ബോസിലെ പ്രഷ്യസ് നിമിഷം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് റീഎൻട്രി എന്നായിരുന്നു ഗബ്രിയുടെ മറുപടി. 'എന്നെ സംബന്ധിച്ച് നിരവധി ഉണ്ട്. എന്നിരുന്നാലും റീഎൻട്രിയാണ് എനിക്ക് സ്പെഷ്യൽ ആയി തോന്നിയത്. ഏറെ കാത്തിരുന്ന നിമിഷമായിരുന്നു അത്. മാത്രമല്ല ഫൈനലിൽ ടോപ് 3 യിൽ ജാസ്മിൻ നിന്നതും എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യൽ ആയിരുന്നു.

ബിഗ് ബോസിന്റെ ഒരു റീച്ച് എന്നത് വളരെ വലുതാണ്. ഇപ്പോൾ ആളുകൾ നമ്മളെ കൃത്യമായി മനസിലാക്കുന്നുണ്ട്. നമ്മുടെ മുഖവും ശബ്ദവുമൊക്കെ രജിസ്റ്റർ ആയി. കുറച്ച് പേർ സ്നേഹിച്ചിടത്ത് കൂടുതൽ പേർ സ്നേഹിക്കാൻ ആയി.കുറച്ച് പേർ കല്ലെറിഞ്ഞിടത്ത് കുറേ പേർ കല്ലെറിയാനുണ്ട്. അങ്ങനെയുള്ള മാറ്റങ്ങളാണ് ബിഗ് ബോസിന് ശേഷം ഉണ്ടായിട്ടുളളത്', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+