Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് ഇപ്പോൾ പറയുന്നത്'; ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ശുചിത്വത്തിന്റെ പേരിൽ വലിയ വിമർശനം നേരിട്ട താരമാണ് ജാസ്മിൻ ജാഫർ. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾ മറുപടി നൽകുകയാണ് താരം. തനിക്ക് ഇത്രയേ വൃത്തിയുള്ളൂവെന്നും ചായയിൽ തുമ്മിയതൊക്കെ തെറ്റായ കാര്യമാണെന്ന് അംഗീകരിക്കുന്നുവെന്നും ജാസ്മിൻ പറഞ്ഞു. അതേസമയം കാലിന്റെ നഖം കടിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനം ഏറെ സങ്കടപ്പെടുത്തിയെന്നും താരം പറഞ്ഞു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും ജാസ്മിൻ തന്റെ യുട്യബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.

എന്റെ വൃത്തിയെ കുറിച്ചൊക്കെ പല വിമർശനങ്ങളും കണ്ടു. എനിക്ക് ഇത്രയൊക്കെയെ വൃത്തിയുള്ളൂ. കാലിന്റെ നഖം കടിച്ചതുമായി ബന്ധപ്പെട്ടൊരു വിമർശനം കേട്ടിരുന്നു. ഇതൊക്കെ വളരെ സങ്കടം ഉണ്ടാക്കിയത് കൊണ്ടാണ് ഇപ്പോൾ വിശദീകരിക്കുന്നത്. ഞാൻ കാലിന്റെ നഖമല്ല കടിച്ചത്, തൊലിയാണ്. ഇതൊന്നും വെളിപ്പിക്കലല്ല, പക്ഷെ സങ്കടം കൊണ്ട് പറയുകയാണ്. ദാഹിച്ച് വലഞ്ഞിരിക്കുമ്പോൾ മുന്നിൽ ചളിവെള്ളം മാത്രമേ ഉള്ളൂവെന്ന് കരുതൂ. എത്രനേരം നിങ്ങൾ ചളി വെള്ളം കുടിക്കാതെ പിടിച്ച് നിൽക്കും? ഞാൻ കുടിക്കും.

jasminenailcontroversy-

ബിഗ് ബോസിൽ വെച്ച് എന്റെ കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു. അവിടെ സ്ക്രബ് ചെയ്യാനൊന്നും സാധനങ്ങൾ തന്നിരുന്നില്ല. ഒന്ന് മാത്രമാണ് ലഭിച്ചത്. അത് മറ്റൊരു മത്സരാർത്ഥി എടുത്ത് കൊണ്ടുപോയി നഷ്ടപ്പെട്ടു. നെയിൽ കട്ടറൊന്നും കിട്ടിയിരുന്നില്ല. ആ സമയത്ത് നടക്കുമ്പോൾ കാലിന്റെ തൊലി ഉരഞ്ഞ് വേദനെടുക്കുന്നുണ്ടായിരുന്നു. നഖം വെച്ച് പിഴുതെടുക്കാൻ നോക്കിയിട്ടും സാധിച്ചില്ല. അങ്ങനെ ഞാൻ അത് കടിച്ച് കളിഞ്ഞു.

ചായയിൽ തുമ്മിയത് എന്റെ തെറ്റാണ് അത് ഞാൻ അംഗീകരിക്കുന്നു. പല റീലുകളും കണ്ടിരുന്നു. അതൊക്കെ ഞാൻ ആസ്വദിച്ചു. എന്നാൽ ഒരു ചാനലിൽ സ്ക്രിപ്റ്റ് ചെയ്ത് വളരെ വൃത്തികേടായി അവതരിപ്പിച്ചതൊക്കെ വിഷമമായി. നമ്മുക്ക് ഇത്തരം അനുഭവം ഉണ്ടാകുമ്പോഴൊക്കെയേ അതിന്റെ വിഷമം മനസിലാകൂ. അടുത്തിടെ സൈബർ ആക്രമണത്തെ തുടർന്ന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതായി വാർത്ത കണ്ടു. അതിന്റെ ആത്മാവിന് പോലും ശാന്തികിട്ടാത്ത വിധം കൊത്തിപറിച്ച് തിന്നുകയാണ് ചില സോഷ്യൽ മീഡിയ ചാനലുകൾ. നീയൊക്കെ ഇത് കൊണ്ട് അരി വാങ്ങിച്ച് തിന്നാൽ ദഹിക്കുമോ? എന്റെ വീട്ടുകാരും കടുത്ത സൈബർ ആക്രമാണ് നേരിട്ടത്.

ഗബ്രിയുടെ കാര്യം പലരും ചോദിക്കുന്നുണ്ട്. ഗബ്രി എന്റെ സുഹൃത്താണ്. അതിനകത്ത് ഒരുപാട് കൺഫ്യൂഷൻസ് ഉണ്ടായിട്ടുണ്ട്. അതൊരു പ്രഷർ കുക്കറാണ്. അവിടുത്തെ അവസ്ഥ എന്താണെന്ന് പറഞ്ഞാൽ മനസിലാകില്ല. പറഞ്ഞാൽ തന്നെ പരിഹാസത്തോടെയും പുച്ഛത്തോടെയും മാത്രമേ എടുക്കുള്ളൂ. ഞാൻ വയ്യാതെ കിടന്നതിനെ കുറിച്ചൊക്കെ വളരെ മോശം കമന്റുകൾ കണ്ടു. അതൊക്കെ ശരിക്കും വിഷമിപ്പിച്ചിരുന്നു. ആളുകൾക്ക് കണക്ട് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് വിമർശനം. എന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷെ എന്നെ ഇത്രമാത്രം വിമർശിക്കാനുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. ഒന്നൂടെ ഞാൻ പറയുന്നു, ഷോ കാണിച്ച് തരുന്നതെ നിങ്ങൾ കാണുന്നുള്ളൂ. നിങ്ങൾ പലതും ബീജിയം ഇട്ട് വീഡിയോ ഇട്ട് ആഘോഷിക്കുമ്പോൾ , പണത്തിന് വേണ്ടി വീഡിയോ ചെയ്യുമ്പോൾ അതിൽ അനുഭവിക്കുന്നവർ ഉണ്ട്. അവരെ കുറിച്ച് ആലോചിക്കണം, അതൊരു മര്യാദയാണ്', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+