ബാഗിൽ എന്തൊക്കെയുണ്ടെന്ന് തുറന്നുകാട്ടി ജാസ്മിൻ; ഇങ്ങനെ ചെയ്യുന്നതിന് എപ്പോഴും ട്രോളാണെന്നും താരം
ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ ജാസ്മിൻ ജാഫർ സുപരിചിതയാണ്. ബ്യൂട്ടി വ്‌ളോഗർ എന്ന നിലയിലാണ് ജാസ്മിൻ ശ്രദ്ധ നേടിയത്. ബിഗ് ബോസിൽ എത്തിയതോട് കൂടി ജാസ്മിന് ഒരുപാട് ആരാധകർ ഉണ്ടായി. അതിനൊപ്പം തന്നെ ഹേയ്‌റ്റേഴ്‌സും ഉണ്ടായി. ജാസ്മിന്റെ മുൻപത്തെ ഇന്റർവ്യൂസും വാർത്തകളുമൊക്കെ ഇപ്പോൾ വൈറൽ ആവുന്നുണ്ട്. അതുപോലെ വൈറൽ ആയ ഒന്നാണ് വാട്‌സ് ഇൻ മൈ ബാഗ് എന്ന സെഗ്മെന്റിന്റെ വീഡിയോ. വെറൈറ്റി മീഡയയുടെ പരിപാടിയിലാണ് തന്റെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് ജാസ്മിൻ വെളിപ്പെടുത്തുന്നത്.
സാധാരണ താൻ ബാഗും സഞ്ചിയുമൊന്നും എവിടെയും കൊണ്ടുപോകാറില്ല. രണ്ട് ദിവസം ഉള്ളത് കൊണ്ടാണ് ബാഗ് കൊണ്ടുവന്നതെന്ന് ജാസ്മിൻ പറയുന്നു. നിങ്ങൾ ഇതുവരെ കണ്ട വാട്‌സ് ഇൻ മൈ ബാഗ് പോലെയായരിക്കില്ല, പൊടികാണും ചിലന്തി വല കാണുമെന്നൊക്കെ ജാസ്മിൻ പറയുന്നു. ആദ്യം മൊബൈൽ ഫോണാണ് എടുക്കുന്നത്. പവർബാങ്ക്, പേഴ്‌സ് എന്നിവയെടുക്കുന്നു.

അതിൽ ആധാർകാർഡ്, പാൻ കാർഡ്, എടിഎം കാർഡൊക്കെ ഉണ്ട്, ആധാർ കാർഡ് കാണിക്കുന്നില്ലെന്നും പറയുന്നു. പിന്നീട് പൗഡർ എടുക്കുന്നു. താൻ കോംപാക്റ്റ് പൗഡർ ഉപയോഗിക്കാറില്ല സാധാരണ പൗഡർ ആണ് ഉപയോഗിക്കാറുള്ളതെന്നും പറയുന്നു. ഐലാഷ് കളറും ലിപ്പ് ലൈനറും ജാസ്മിന്റെ ബാഗിൽ ഉണ്ടായിരുന്നു.
ഒരു കണ്ണാടിയും ഉണ്ടായിരുന്നു. ബോഡി ലോഷൻ കാണിക്കുമ്പോൾ ഇത് എന്തിനാണ് എന്ന് എനിക്കറിയില്ല, പിന്നെയൊരു പട്ടി ഷോയ്ക്ക് എടുക്കുന്നതാണ് എന്ന് പറഞ്ഞാണ് ബോഡി ലോഷൻ കാണിക്കുന്നത്. അതിനിടെ മുക്ക് ചൊറിയുകയും ഒന്നാമതെ മൂക്ക് ചൊറിയുന്നതിന് തനിക്ക് ട്രോളാണെന്നും പറയുന്നു. മേയ്ക്കപ്പ് സാധനങ്ങളാണ് ജാസ്മിന്റെ ബാഗിനകത്ത് ഉണ്ടായിരുന്നത്.
അതേ സമയം ബിഗ് ബോസ് മലയാളം സീസൺ 6 അന്തിമഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാകും ഫൈനൽ 5 ൽ ഉണ്ടാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജാസ്മിൻ ഫൈനൽ 5 ൽ ഉണ്ടാവുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. ജാസ്മിൻ നിലവിൽ മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഗബ്രിയുമായുള്ള കോമ്പോ ഉണ്ടാവുന്ന സമയത്ത് ജാസ്മിൻ ഗെയിമുകളിലൊന്നും സജീവമായിരുന്നില്ല. ഇവരുടെ കോമ്പോയ്ക്ക് തന്നെ ധാരാളം വിമർശനങ്ങൾ അകത്തും നിന്നും പുറത്തുനിന്നും ഉണ്ടായിരുന്നു.
ഗബ്രി പുറത്തുപോയപ്പോൾ വളരെ വിഷമത്തിലായിരുന്നു ജാസ്മിൻ. ഗബ്രിയുടെ ഫോട്ടോ നോക്കി കരയുകയും മാല എപ്പോഴും കയ്യിൽ കൊണ്ട് നടക്കുകയും ചെയ്തിരുന്നു. എന്നാൽ ജാസ്മിന്റെ ഉപ്പ വന്ന സമയത്ത് ജാസ്മിനോട് ഗെയിമിൽ ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു. ജാസ്മിനോട് കുറേ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മികച്ച പ്രകടനമാണ് ജാസ്മിൻ കാഴ്ച വെയ്ക്കുന്നത്. എന്നാൽ ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ മികച്ച് നിൽക്കാൻ ജാസ്മിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications