Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് എന്ത്? ഒടുവിൽ സത്യം വെളിപ്പെടുത്തി ജാസ്മിൻ;'അവർക്ക് എന്തിന്റെ കേടാണ്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് ജാസ്മിൻ ജാഫറിന്റേത്. ഷോയിൽ മൂന്നാം സ്ഥാനമായിരുന്നു താരത്തിന് ലഭിച്ചത്. വ്യക്തിജീവിതം ഹൗസിൽ ഇത്രത്തോളം ചർച്ചയാക്കിയ മറ്റൊരു മത്സരാർത്ഥി ബിഗ് ബോസിൽ ഉണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ കടുത്ത വിമർശനവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ തനിക്കെതിരായ വിമർശനങ്ങൾക്കും ആരാധകരുടെ പല ചോദ്യങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും കൊടുക്കാതിരുന്നതെന്ന് ജാസ്മിൻ വ്യക്തമാക്കി. തന്റെ ബിഗ് ബോസ് അനുഭവവും ജാസ്മിൻ പങ്കിട്ടു. ജാസ്മിന്റെ വാക്കുകളിലേക്ക്

jasmine-letter-2

'ഞാൻ വലിയൊരു പ്രഷർ കുക്കറിൽ നിന്ന് ഇറങ്ങിയ പോലെയായിരുന്നു ബിഗ് ബോസിൽ നിന്നും ഇറങ്ങിയത്. എന്നാൽ അതിനെക്കാൾ വലിയ പ്രശ്നങ്ങളാണ് ഞാൻ കണ്ടത്. ഞാൻ ശരിക്കും ഒന്ന് ഇരുന്ന് പോയി, തളർന്ന് പോയി. എന്നാൽ 10 പേർ എന്നെ അടിച്ചിരുത്താൻ ശ്രമിക്കുമ്പോൾ ഞാൻ തളരാതിരിക്കേണ്ടത് എന്റെ ആവശ്യമാണല്ലോ.

ബിഗ് ബോസിൽ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ യാത്ര ഒരുപാട് കാര്യങ്ങളും ആളുകളേയും പഠിക്കാനും മനസിലാക്കാനും പറ്റിയൊരു യാത്രയായിരുന്നു. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞിട്ട് കൊടുക്കുന്നവരേയും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടെന്നുമൊക്കെ അറിയാൻ പറ്റിയ വലിയൊരു അവസരമായിരുന്നു ഇത്. ബിഗ് ബോസിൽ എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഞാനും മനുഷ്യനല്ലേ. ബിഗ് ബോസിൽ പോയാലെ അതിന്റെ ആഴവും ആഘാതവും നമ്മുക്ക് അറിയാൻ പറ്റുള്ളൂ. നല്ല ആഴമാണ്. അല്ലെങ്കിൽ നമ്മൾ മുഖം മൂടിയണിഞ്ഞ് നിൽക്കണം. എന്നാൽ അതും ഒരു പോയിന്റിൽ കീറി പോകും.

ബിഗ് ബോസ് ഒരു ഗെയിം ഷോ ആണ്. അത് അവിടെ തീർന്നു. ആരോടും ദേഷ്യമൊന്നുമില്ല. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. പക്ഷെ എന്താണോ അവർ ഒരു മത്സരാർത്ഥിയെ കുറിച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നത് അതേ കൊടുക്കുകയുള്ളൂ. അതൊരു റിയാലിറ്റി ഷോയാണ്. അത് പലരും തിരിച്ചറിയുന്നില്ല. അത് എല്ലാവരും മനസിലാക്കണം.

എനിക്ക് ബിഗ് ബോസിലൊരു കത്ത് വന്നെന്ന രീതിയിലൊരു പ്രചരണമുണ്ടായിരുന്നു. അത് കത്തൊന്നുമായിരുന്നില്ല. എനിക്ക് ഡ്രസ് വന്നിരുന്നില്ല. ഇത് സംബന്ധിച്ച് പറയുമ്പോൾ അവിടുന്ന് അവർ ഒരു കത്ത് തരും. ഡ്രസ് വന്നിട്ടില്ല വന്നാൽ തരുമെന്ന് . മിക്ക മത്സരാർത്ഥികൾക്കും വന്നിട്ടുണ്ട്. ഡ്രസ് മാത്രമല്ല, പല കാര്യങ്ങൾക്കും അങ്ങനെ വരാറുണ്ട്. അത് കത്താണെന്നൊക്കെ പറഞ്ഞ് ന്യായമടിക്കുന്ന ചില ആളുകൾ ഉണ്ട്. ഒരു ടീമിന് മലയാളം വായിക്കാൻ അറിയില്ലെന്നാണ് എന്റെ അറിവ്. വേറൊരു ടീമിന് എന്തിന്റെ അസുഖമാണ്, എന്തിന്റെ കേടാണെന്ന് എനിക്ക് അറിഞ്ഞൂട. എന്തേലും കാണിച്ച് പോകട്ടെ എന്ന് കരുതി ഞാൻ വിടുകയാണ്', താരം പറഞ്ഞു.

വൃത്തിയില്ലായ്മയുടെ പേരിൽ ജാസ്മിൻ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇടയ്ക്കിടെ മൂക്ക് പിഴിയുന്നതിനെയായിരുന്നു ചിലർ വിമർശിച്ചത്. എന്നാൽ തനിക്ക് അലർജി പ്രശ്നം ഉള്ളത് കൊണ്ടാണ് അത്തരത്തിൽ ചെയ്തതെന്നും ജാസ്മിൻ വീഡിയ്യിൽ പറഞ്ഞു. ' എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ആദ്യമേ പറയാലോ അലർജി പ്രശ്നങ്ങൾ ഒക്കെ ഉള്ളയാളാണ് ഞാൻ. അതുകൊണ്ടാണ് ഞാൻ ഇടക്ക് മൂക്ക് തൊടുകയും ചൊറിയുകയുമൊക്കെ ചെയ്യുന്നത്.. അത് ചെറുപ്പത്തിലെ ശീലിച്ച് പോയതാണ്', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+