Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മ സത്യം ഗബ്രി പോയശേഷം അക്കാര്യത്തിൽ ഞാൻ പേടിച്ചിട്ടില്ല,ഹൗസിൽ തുടരണമെന്ന് തോന്നിയത് അതുകൊണ്ട്'; ജാസ്മിൻ

ഗബ്രിയോടുള്ള തന്റെ ഇഷ്ടം ആവർത്തിച്ച് പറഞ്ഞ് ജാസ്മിൻ. താൻ ഗബ്രിയോട് കാണിക്കുന്ന സ്നേഹം പുറത്ത് ആളുകൾ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുമെന്നും എന്നാൽ എന്താണ് താൻ ചെയ്ത ഇത്ര വലിയ തെറ്റ് എന്ന് മനസിലാകുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു . ഹൗസിൽ വെച്ച് യമുനയോടായിരുന്നു ജാസ്മിൻ മനസ് തുറന്നത്. ജാസ്മിന്റെ വാക്കുകളിലേക്ക്

'ചേച്ചി.. സത്യം പറഞ്ഞാൽ എന്താണ് എന്റെ പ്രശ്നം എന്ന് ചോദിച്ചാൽ ക്ലീയറായിട്ട് എനിക്ക് അറിയില്ല, പക്ഷേ എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയാം. ഞാൻ ഒട്ടും ​ഹാപ്പി അല്ലെന്ന് എനിക്ക് അറിയാം. സത്യം പറഞ്ഞാൽ എനിക്ക് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ ലാസ്റ്റ് നോമിനേഷന് മുൻപ് വരെ, എന്റെ ഉമ്മ സത്യം ​ഗബ്രി ഇവിടെന്ന് പോയ ശേഷം ഒരു നോമിനേഷനിലും പോകാൻ ഞാൻ പേടിച്ചിട്ടില്ല. അയ്യോ ഞാൻ പോകുമല്ലോ എന്നൊരു സാധനവും ഇല്ല.

jasg-

എന്റെ വീട്ടുകാര് വന്നപ്പോൾ അവർ എന്നോട് പറഞ്ഞ കുറച്ച് കാര്യങ്ങൾ ഉണ്ട്. അപ്പോൾ എനിക്ക് തോന്നി, ഇവിടെ നിൽക്കണം എന്ന്. വൈൽഡ് കാർഡ് വന്നതിന് ശേഷം അന്ന് തൊട്ട് ഇന്ന് വരെ കുത്തുവാക്കുകൾ മാത്രമെ ഞാൻ കേൾക്കുന്നുള്ളൂ. എന്തിനാണ് ഇത്രയിട്ട് കുത്തുന്നേ എന്ന് ചോദിച്ചാൽ എനിക്ക് അറിയാൻ പാടില്ല. ഇഷ്ടം പോലെ ഞാൻ കേൾക്കുന്നുണ്ട്. പുറത്തുള്ളവർക്ക് ഞാൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങളിൽ തെറ്റുകൾ കാണാൻ പറ്റുന്നുണ്ടാകാം. പക്ഷെ എനിക്ക് അറിയില്ല ഞാൻ എന്താണ് ഇത്ര വലിയ തെറ്റ് ചെയ്തതെന്ന്.

ഗബ്രി പോയപ്പോൾ എന്നെ കൊണ്ട് പറ്റുന്നില്ല ചേച്ചി, കാരണം ഞാൻ ഇവിടെ വന്നത് തൊട്ട് എനിക്ക് ഇവിടെ ഉണ്ടായ കംഫർട്ട് സ്പേസ് അല്ലേ. എനിക്ക് ഒരുദിവസം കൊണ്ട് തോന്നിയ സ്നേഹമല്ല അവന്റടുത്ത്. . എനിക്ക് എന്റെ കാര്യമെ അറിയുള്ളൂ. ബാക്കി ഉള്ളവരുടെ കാര്യം അറിയില്ല. എന്റെ വീട്ടുകാർ വന്നപ്പോൾ അവരുടെ മുഖത്ത് ഒരു തെളിച്ചമോ ഒരു നല്ല വാക്ക് പറയുകയോ ചെയ്തിട്ടില്ല. ചേച്ചി ​ഗബ്രിയോട് എനിക്ക് ഇഷ്ടമാണെന്ന് പറയാൻ പറ്റണ്ടേ. എനിക്ക് അത് പറ്റുന്നില്ല. അത് എന്തുകൊണ്ട് ആൾക്കാർക്ക് മനസിലാകുന്നില്ലെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

ഞാൻ ചിന്തിക്കുമ്പോൾ ഈ പയ്യൻ എന്റെ കാസ്റ്റ് അല്ല. എനിക്ക് ​ഗബ്രിയെ ഇഷ്ടമാണ്. പക്ഷേ മറ്റ് പല കാര്യങ്ങളും വച്ച് നോക്കുമ്പോൾ നടക്കില്ല. ആ ഇഷ്ടം പ്രേമത്തിൽ എത്താതെ നോക്കുകയാണ് ഞാൻ. ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസിലായി ഞാൻ എന്നെക്കാൾ കൂടുതൽ പരിഗണിക്കുന്നത് അവനെയാണെന്ന്. എന്നേം ഇവനേം കൊണ്ട് നിർത്തി ആരെ രക്ഷിക്കണമെന്ന് ചോദിച്ചാൽ ഞാൻ അവനെയെ പറയത്തുള്ളൂ. ഒരു ഘട്ടത്തിൽ ഞാൻ അവനോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്. പബ്ലിക്കായി തന്നെ പറഞ്ഞിട്ടുണ്ട്.

ഇവിടുത്തെ പ്രശ്നം ഇവിടെ മാറി നടക്കാൻ മറ്റ് വഴിയില്ല. അന്നവൻ പോയ ശേഷം ഞാൻ മനസ് തുറന്ന് ഒരു മനുഷ്യനോടും മിണ്ടിയിട്ടില്ല. പുറത്തുന്ന് എല്ലാവർക്കും കുറ്റം ആയിരിക്കും, പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും. പക്ഷേ ഞാൻ ​ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുമ്പോൾ ആളുകൾ എനിക്ക് ഭ്രാന്താണ് എന്ന് വിചാരിക്കും. പക്ഷേ എനിക്കെ അറിയുള്ളൂ അതിന്റെ ആശ്വാസം എന്താണ് എന്ന്. അവൻ പോയപ്പോൾ എനിക്ക് മനസിലായ കുറച്ച് കാര്യങ്ങൾ ഉണ്ട്. അവനോട് എനിക്ക് പ്രണയമല്ല, അവൻ ഉണ്ടായിരുന്നപ്പോൾ എനിക്ക് ഇവിടെ ആരൊക്കെയോ ഉണ്ടായെന്ന തോന്നലായിരുന്നു. പോയപ്പോൾ ലവർ പോയെ എന്നൊന്നും അല്ല. എനിക്ക് ഡിപ്പന്റ് ചെയ്യേണ്ട ആൾ പോയി',ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+