Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രിയുമായി അടിപിടിച്ചെന്ന് ജാസ്മിൻ; സംഭവിച്ചത് പറഞ്ഞ് ഗബ്രിയും, വൈറലായി വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിൻ ജാഫറും ഗബ്രിയും. ഇരുവരുടേയും കോമ്പോയ്ക്ക് ഷോയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ താരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിലേത് പോലെ തന്നെ പരസ്പരമുള്ള സൗഹൃദവും അടുപ്പവും ഇരുവരും പുറത്തും പിന്തുടരുന്നുണ്ട്. ഇപ്പോൾ ഓടി നടന്ന് ഉദ്ഘാടനങ്ങൾ ചെയ്യുന്ന തിരക്കിലാണ് താരങ്ങൾ.

പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു ഇരുവരും ആദ്യമെത്തിയത്. പിന്നീട് ജാസ്മിന്റെ സ്വന്തം നാടായ കൊല്ലത്ത് മറ്റൊരു ഉദ്ഘാടന ചടങ്ങിലും ഇരുവരും ഒന്നിച്ചെത്തി. അന്ന് സ്നേഹം കൊണ്ട് മൂടുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ കൊല്ലം ഉദ്ഘാടനത്തിന്റെ വിശേഷങ്ങളുമായി പുതിയ വ്ലോഗ് പങ്കിട്ടെത്തിയിരിക്കുകയാണ് താരങ്ങൾ. ജാസ്മിന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വിശേഷങ്ങൾ ഗബ്രിയും ജാസ്മിനും ഒരുമിച്ച് പങ്കുവെച്ചു.

jasminegabri-

കുറേ നാളായി എന്തുകൊണ്ടാണ് വ്ലോഗൊന്നും പങ്കുവെയ്ക്കാത്തത് എന്ന് ചോദിച്ച് പലരും മെസേജ് അയക്കാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, താൻ കുറച്ച് ബ്രേക്ക് എടുത്തതിനാലാണ് വീഡിയോകൾ ഒന്നും ഇടാതിരുന്നത് എന്നാണ് വീഡിയയോയുടെ തുടക്കത്തിൽ ജാസ്മിൻ പറയുന്നത്. ഇപ്പോൾ കൊല്ലത്തൊരു ഉദ്ഘാടന പരിപാടിക്ക് പോകുകയാണെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനൊപ്പം ഗബ്രിയും റെസ്മിനും വീഡിയോയിൽ ഉണ്ട്. എല്ലാവരും വിശേഷങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.

കൊല്ലം വ്ലോഗ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നുവെന്നും മറ്റൊരു കാരണവുമില്ല. യാത്രയും ഉദ്ഘാടനവുമൊക്കെയായി എല്ലാവരും തിരക്കിലായിരുന്നതിനാലാണ് വ്ലോഗ് പങ്കുവെയ്ക്കാൻ വൈകിയത് എന്നാണ് ഗബ്രി വീഡിയോയിൽ പറയുന്നത്. ' വല്ലാതെ ക്ഷീണിക്കുകയും ചെയ്തു. പിന്നെ തിരിച്ചുവരുന്ന സമയത്ത് നിങ്ങൾക്കെല്ലാവർക്കും ജാസുനെ അറിയില്ലേ, സൗന്ദര്യ പിണക്കത്തിലായിരുന്നു. എല്ലാവരുമായും ജാസു അടിച്ചുപിരിഞ്ഞു ഗയ്സ്'.തമാശാരൂപേണ ഗബ്രി പറഞ്ഞു.

എന്നാൽ ഗബ്രി തന്നെ ചൊറിഞ്ഞതിനാലാണ് പ്രശ്നമായതെന്ന് ജാസ്മിൻ ഇടപെട്ടു.
'ഞാനല്ല ഇവൻ, ഇവൻ ചൊറി എന്നൊക്കെ പറഞ്ഞാൽ. ഗബ്രി ചൊറിയുന്നത് ആളുകൾക്ക് മനസിലാകില്ല. പിന്നെ ഞങ്ങൾ നല്ല രീതിയിലൊന്ന് അടിപിടിക്കുകയും ചെയ്തു', എന്നായിരുന്നു ജാസ്മിൻ പറഞ്ഞു. ഇതോടെ ചൊറിയും ചൊറയുമൊക്കെ ആരാണെന്ന് എല്ലാവർക്കും അറിയില്ലേയെന്നായിരുന്നു ഗബ്രിയുടെ പ്രതികരണം.

'നല്ല ജാസ്മിന്റെ സ്വതസിദ്ധമായ രീതിയിലുള്ള നല്ല അടിപൊളി അടിയാണ് ഉണ്ടാത്. റെസ്മിൻ സാക്ഷിയാണ്', ഗബ്രി പറഞ്ഞു. അതേസമയം വഴക്കിട്ടെങ്കിലും അത് അന്ന് തന്നെ തീർന്നുവെന്നും പിണക്കങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാകാറില്ലെന്നുമായിരുന്നു ജാസ്മിൻറെ വാക്കുകൾ.

ജാസ്മിൻ എപ്പോഴും അടിയുണ്ടാക്കും ഞാൻ അത് സോൾവ് ചെയ്യും. ഞാൻ ക്ഷമയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എപ്പോൾ അടിയുണ്ടാക്കുമ്പോഴും ആദ്യം വിഷമം വരുമെങ്കിലും ഞാൻ അ് ക്ഷമിച്ച് കളയും. നമ്മുക്ക് വേണ്ടപ്പെട്ടവരോട് മാത്രമല്ലേ നമ്മുക്ക് ക്ഷമിക്കാൻ സാധിക്കൂ, എന്നാണ് ചിരിച്ചുകൊണ്ട് ഗബ്രി പറഞ്ഞത്. ഇരുവരുടേയും ഈ കുസൃതിയും തമാശകളുമെല്ലാം ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

രണ്ട് പേരുടേയും കോമ്പോ നന്നായിട്ടുണ്ടെന്നാണ് പലരും പറയുന്നത്. ജാസ്മിനോട് വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറയുന്നവരും ഉണ്ട്. ഈ ഹൈപ്പ് എല്ലാ കാലത്തും ഉണ്ടാകില്ലെന്നും അതുകൊണ്ട് ഡിഗ്രി പൂർത്തിയാക്കണമെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+