ഞാന്‍ കുളിച്ചില്ലെങ്കിലും സ്മെല്‍ ഉണ്ടോയെന്ന് ജാസ്മിന്‍: ജാസ്മിന്റെ പുറത്തെ വിഷയം പറഞ്ഞ് നോറയും
ബിഗ് ബോസ് വീട്ടില്‍ വീണ്ടും നോറ ജാസ്മിന്‍ തർക്കം. പതിവ് പോലെ ടാസ്കിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. തന്നെക്കുറിച്ചുള്ള കാര്യം നോറ മറ്റുള്ളവരോട് പറഞ്ഞു എന്നതായിരുന്നു ജാസ്മിന്റെ ആരോപണം. എന്നാല്‍ ജാസ്മിന് തന്നോട് ഇന്‍സെക്യുരിറ്റിയാണെന്നും വ്യക്തിവിദ്വേഷമാണെന്നുമായിരുന്നു നോറയുടെ മറുപടി. റസ്മിനും റിഷിയും ജാന്‍മണിയുമൊക്കെ ഈ ടാസ്കിന്റെ ഭാഗമാവുകയും ചെയ്തു.
ഇതിന് ഇടയിലാണ് നോറ ജാസ്മിനോട് 'എടി ജാസ്മിനെ നിനക്ക് എന്റെ നമ്പർ എവിടുന്നാണ് കിട്ടിയത്' എന്ന് ചോദിക്കുന്നത്. ഇതോടെ പുറത്തെകാര്യം പറയാന്‍ പാടില്ലെന്നായി ജാസ്മിന്‍. തനിക്ക് നോറയുടെ നമ്പര്‍ തന്നത് താനുമായി വിവാഹം ഉറപ്പിച്ചിരുന്ന മുന്നാക്കയാണെന്ന് ജാസ്മിനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഫോണ്‍ ചെയ്തതെന്നോ എന്താണ് ഫോണില്‍ സംസാരിച്ചതെന്നോ ഇരുവരും പറഞ്ഞില്ല.

പതിവ് പോലെ തർക്കത്തിന് പിന്നാലെ നോറ കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് പറയുന്നത് ആവർത്തിച്ചു. പിന്നീട് ജാസ്മിനും റസ്മിനും നോറയും കൂടെ ഈ വിഷയം ബാത്ത് റൂം ഏരിയയില്‍ വെച്ച് വീണ്ടും സംസാരിക്കുന്നുണ്ട്. ഇപ്പോഴും എന്തിനാണ് എന്നോട് വ്യക്തിപരമാ വിദ്വേഷം വെക്കുന്നത്? മോശമായിട്ട് പറയുന്നതല്ല. നല്ലതായിട്ട് പറയുകയാണ്. എന്തെങ്കിലും കുറ്റം ഇവളെക്കുറിച്ച് ഞാന്‍ ഇവിടെയുള്ള ആളുകളോട് പറഞ്ഞിട്ടില്ല. ഇവള്‍ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇവള്‍ക്കത് അറിയാം. അത് പുറത്തേക്ക് പോയിട്ടുണ്ടെങ്കില്‍ പുറത്തുള്ളവർക്കും മനസ്സിലാകുമെന്നും നോറ പറയുന്നു.
ഇപ്പോള്‍ പോലും ഒരു പ്രശ്നം ഉണ്ടായപ്പോള്‍ പോലും നീ പറയുന്നത് ഇവിടുത്തെ കാര്യമല്ല പുറത്തെ കാര്യമാണ് പറഞ്ഞതെന്നാണ്. അതിന് എനിക്ക് പത്തിരട്ടി വിശദീകരണം അങ്ങോട്ട് തരാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷെ ഞാന്‍ തരാത്തത് എന്തിനാണ് എന്നു കരുതിയാണ്. നീ കൈ ഞെരിക്കുകയോ ദേഷ്യപ്പെടുകയോ വേണ്ട. ഞാന്‍ വളരെ ശാന്തമായിട്ടാണ് പറയുന്നത് എന്നും ജാസ്മിന്‍ പറഞ്ഞു.
ഞാന്‍ കുറേ അവഗണിച്ചു. ഇത് എനിക്ക് സഹിക്കാന്‍ പറ്റാതായി തുടങ്ങി. എന്ത് ഉണ്ടെങ്കിലും എന്റെ പേര് എടുത്തിടുമ്പോള്‍ ദേഷ്യം വരില്ലേ. ലാസ്റ്റ് എനിക്ക് കുരു പൊട്ടിയത് നീ കുളി കേസ് എടുത്തിട്ടപ്പോഴാണ്. അതൊന്നും നോറ ചിന്തിക്കേണ്ട കാര്യമില്ല. നോറയുടെ അടുത്ത് പോലും ഞാന്‍ വരുന്നില്ല. പിന്നെ എന്തിന് നോറ അത് പറയണമെന്നും ജാസ്മിന്‍ പറഞ്ഞു. ഞാന്‍ കുളിച്ചില്ലെങ്കിലും ഒരു സ്മെല്ലെങ്കിലും വരുന്നുണ്ടോയെന്ന് റസ്മിനോടായും ജാസ്മിന്‍ ഇതിനിടയില്‍ ചോദിക്കുന്നുണ്ട്.












Click it and Unblock the Notifications