Get Updates
Get notified of breaking news, exclusive insights, and must-see stories!

'റെസ്മിൻ വിഡ്ഢി വേഷം കെട്ടി, ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത്..നാടകമേ ഉലകം'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്ന് കഴിഞ്ഞ ദിവസമാണ് റെസ്മിൻ ഭായ് പുറത്തായത്. 73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. ഹൗസിൽ ഉണ്ടായിരുന്നപ്പോൾ റെസ്മിൻ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന മത്സരാർത്ഥി ജാസ്മിൻ ആയിരുന്നു. എന്നാൽ റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള മീഡിയേറ്റർ ആയിട്ടാണ് റെസ്മിനെ ജാസ്മിൻ കണ്ടിരുന്നതെന്നും പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. അത് സംബന്ധിച്ച് ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് വായിക്കാം

'റെസ്‌മിൻ ഭായ് , ആത്മാർത്ഥത ഇല്ലാത്ത ഒരു ഫ്രണ്ട്ഷിപ്പിന് വേണ്ടി സ്വന്തം ഗെയിം മറന്നു വിഡ്ഢി വേഷം കെട്ടി ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു .ജാസ്മിന് റെസ്‌മിൻ എന്ന് പറഞ്ഞാൽ അവൾക്ക് ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു മീഡിയേറ്റർ മാത്രമാണ് .
നോറ കാമറ നോക്കി സംസാരിക്കുന്നു . ജാസ്മിൻ റെസ്‌മിനിലൂടെ ജനങ്ങളോട് സംസാരിക്കുന്നു.
അത് പയ്യെ പയ്യെ റെസ്‌മിനും മനസിലായപ്പോൾ ആണ് റെസ്‌മിൻ ജാസ്മിനോട്‌ ഗ്യാപ് ഇട്ടത് .

jasmineresmne

ജാസ്മിന് റെസ്‌മിനോട് ഒരു അടുപ്പവും ഇല്ല . അവൾക്ക് ഗെയിം ജയിക്കാൻ യൂസ് ചെയ്യുന്ന ഒരു ടൂൾ മാത്രമാണ് റെസ്‌മിൻ ഭായ് . വേറെ ഹൗസിൽ ആരും തന്നെ ജാസ്മിന്റെ സ്വയം വെളുപ്പിക്കൽ ന്യായീകരണങ്ങൾ കേൾക്കാൻ ഇരുന്നു കൊടുക്കില്ല എന്നും ജാസ്മിന് നന്നായി അറിയാം. പിന്നെ പിന്നെ റെസ്‌മിൻ വലിയ താല്പര്യം കാണിക്കാതെ ആയപ്പോൾ ആണ് ജാസ്മിൻ ഗബ്രി ഫോട്ടോ എടുത്ത് ഗബ്രിയോട് സംസാരിക്കുന്നുവെന്ന് തോന്നും വിധം ജനങ്ങളുടെ കണ്ണിൽ പൊടി ഇടൽ തുടങ്ങിയത് . വിവരവും വെട്ടവും ഉള്ള ജനങ്ങളാണ് പുറത്തു എന്നത് ജാസ്മിൻ അറിയാൻ കിടക്കുന്നെ ഉള്ളൂ . ഔട്ട് ആയിട്ട് ഇങ്ങോട്ടേക്ക് വരട്ടെ.

അത് പൊലെ റെസ്‌മിൻ വെറുപ്പിച്ചത് , ജിന്റോ കൂടെ പവർ റൂം ഉണ്ടായപ്പോൾ ജിന്റോയോട് പെരുമാറിയത് . ഒട്ടും റെസ്‌പെക്ട് ഇല്ലാതെ ജിന്റോ എന്ന മനുഷ്യനോട് ഒരു തെരുവ് പട്ടിയോട് എന്ന പൊലെ ആയിരുന്നു പെരുമാറിയത് . അതിന് റെസ്‌മിൻ ഭായ് ഇനി എങ്കിലും ക്ഷമ ചോദിക്കേണ്ടതാണ് . ജാസ്മിൻ എന്ത് തറ വേല കളിച്ചും ജയിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിയത് ആണ്‌. ഗബ്രി പോയപ്പോൾ ഗബ്രി സീക്രട്ട് റൂമിലാണ് അവൻ തിരിച്ചുവരും എന്ന് പറഞ്ഞു. ഈ ആഴ്ച വന്നില്ലേൽ പിന്നെ ഞാൻ ഇവിടെ നിക്കത്തില്ല എന്നെ കൊണ്ട് പറ്റത്തില്ല എന്ന് പറഞ്ഞു. എന്നിട്ട് മാതാപിതാക്കൾ വന്നപ്പോ അവരോട് ഞാൻ ജയിക്കുമല്ലോ അല്ലെന്ന്. നാടകമേ ഉലകം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+